പാലക്കാട്: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളോടനുബന്ധിച്ചുള്ള സ്വീപ്പ്(സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലക്കാട് താലൂക്ക് ഓഫീസ് ജീവനക്കാരുടെ നേതൃത്വത്തില്‍ താലൂക്ക് തെരഞ്ഞെടുപ്പ് വിഭാഗം ബൈക്ക് റാലി സംഘടിപ്പിച്ചു. വോട്ടര്‍ പട്ടിക പുതുക്കല്‍ 2023 നോടനുബന്ധിച്ച് സമ്മതിദായകരുടെ ദേശീയ ദിനാചരണം 2023 ന്റെ ഭാഗമായി ആധാര്‍ വിവരങ്ങള്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന്റെയും 17 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍പട്ടികയില്‍ മുന്‍കൂറായി പേര് ചേര്‍ക്കുന്നതിന്റെ പ്രചാരണത്തിന്റെയും അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരണത്തിന്റെയും ഭാഗമായാണ് തെരഞ്ഞെടുപ്പ് വിളംബര ബൈക്ക് റാലി സംഘടിപ്പിച്ചത്.
പാലക്കാട് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ഡി. അമൃതവല്ലി റാലി ഫ്ളാഗ് ഓഫ് ചെയ്തു. പരിപാടിയില്‍ പാലക്കാട് തഹസില്‍ദാര്‍ ടി. രാധാകൃഷ്ണന്‍, ഭൂരേഖാ തഹസില്‍ദാര്‍ വി. സുധാകരന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.പി മണികണ്ഠന്‍, ജില്ലാ തെരഞ്ഞെടുപ്പ് അസിസ്റ്റന്റ് പി.എ ടോംസ്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പാലക്കാട് നഗരം ചുറ്റിയ ബൈക്ക് റാലിയില്‍ പാലക്കാട് താലൂക്കിലെ നൂറോളം റവന്യൂ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
ഫോട്ടോ: സ്വീപ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് വിളംബര ബൈക്ക് റാലി പാലക്കാട് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ഡി. അമൃതവല്ലി ഫ്ളാഗ് ഓഫ് ചെയ്യുന്നു.