Input your search keywords and press Enter.

ഇഞ്ചവിള വൃദ്ധസദനത്തിലെ ഒമ്പത് പേര്‍ക്ക് ഇനി ആശ്രയ സങ്കേതം അഭയമാകും

കൊല്ലം: ഇഞ്ചവിള വൃദ്ധസദനത്തിലെ ഒമ്പത് അംഗങ്ങളെ കൊട്ടാരക്കര ആശ്രയ സാങ്കേതത്തിലേക്ക് മാറ്റി. ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണിന്റെ സാന്നിധ്യത്തില്‍ ആശ്രയ സങ്കേതത്തിലെ ഭാരവാഹികള്‍ ഒമ്പത് പേരെയും ഏറ്റടുത്തു. മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരെ പാര്‍പ്പിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ചവര്‍ വേണമെന്നിരിക്കെയാണ് ഒമ്പത് പേരെ മാറ്റി പാര്‍പ്പിക്കാന്‍ തീരുമാനിച്ചത്. സൈക്കോ-സാഷ്യല്‍ റീഹാബിലിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റുള്ള ജില്ലയിലെ കേന്ദ്രമാണ് ആശ്രയ സങ്കേതം. അതിനാലാണ് അവിടേക്ക് ഇവരെ മാറ്റുന്നത്. ഒന്‍പത് പേര്‍ക്കും ആവശ്യമായ പരിചരണവും മറ്റ് സഹായ സഹകരണങ്ങളും സങ്കേതം ഉറപ്പാക്കും. ഇഞ്ചവിള സര്‍ക്കാര്‍ വൃദ്ധസദനത്തിലെ സ്ഥിതിഗതികളും കളക്ടര്‍ വിലയിരുത്തി.

വൃദ്ധസദനം സൂപ്രണ്ട് ബി. മോഹനന്‍, ആശ്രയ സങ്കേതം പ്രസിഡന്റ് കെ. ശാന്തശിവന്‍, സെക്രട്ടറി കലയപുരം ജോസ്, സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസര്‍ കെ. ആര്‍ പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ: ഇഞ്ചവിള വൃദ്ധസദനത്തിലെ ഒമ്പത് അംഗങ്ങളെ കൊട്ടാരക്കര ആശ്രയ സാങ്കേതത്തിലേക്ക് ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണിന്റെ സാന്നിധ്യത്തില്‍ മാറ്റുന്നു

error: Content is protected !!