കൊല്ലം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്റെ സഹകരണത്തോടെ ‘ഈ റൈറ്റ് സ്‌കൂള്‍’ പദ്ധതിയുടെ ഭാഗമായി സിദ്ധാര്‍ത്ഥ സെന്‍ട്രല്‍ സ്‌കൂളില്‍ മില്ലറ്റ് വിഭവങ്ങളുടെ മത്സരവും പ്രദര്‍ശനവും സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ ചടങ്ങിന്റെ ഉദ്ഘാടനവും വിജയികള്‍ക്ക് സമ്മാനദാനവും നിര്‍വഹിച്ചു. നൂറോളം അധ്യാപകരും മാതാപിതാക്കളും പങ്കെടുത്ത മത്സരം 2023 യു.എന്‍ ചെറുധാന്യ വര്‍ഷമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് സംഘടിപ്പിച്ചത്. ജനങ്ങള്‍ക്കിടയില്‍ ചെറുധാന്യങ്ങളുടെ പോഷകമൂല്യത്തെക്കുറിച്ചും ഭക്ഷ്യക്ഷാമം ചെറുക്കുന്നത്തില്‍ അവയുടെ പ്രാധാന്യത്തെക്കുറിച്ചും ബോധ്യപ്പെടുത്തുക എന്നതായിരുന്നു പ്രദര്‍ശനത്തിന്റെ ലക്ഷ്യം.
പുലാവ്, റാഗി ഹല്‍വ, റാഗി ചിക്കന്‍ ബിരിയാണി, മുത്ത് മില്ലെറ്റ്, മുതിര തോരന്‍, റാഗി സൂപ്പ്, റാഗി കൊണ്ടുള്ള ഇല അട, ദോശ, ഇലയപ്പം, കേക്ക്, ലഡു, ജ്യൂസ്, പുഡ്ഡിംഗ്, ചാമ പായസം, റാഗി ബര്‍ഫി, എള്ളുണ്ട, തിനദോശ, ഉപ്പുമാവ്, റാഗി പിസ്സ, തുടങ്ങിയ വിഭവങ്ങള്‍ മത്സരത്തില്‍ പ്രദര്‍ശിപ്പിച്ചു. തനതും പരിചിതവുമായ തിന, റാഗി, ചാമ, കൂവരക് എന്നിവയ്ക്ക് പുറമേ മണിചോളം, ബജ്റ, വരഗ്, കടവപുല്ല്, പനിവരഗ്, മുള്ളന്‍ ചീര, ബക്ക് വീറ്റ് എന്നിവയുടെ പ്രദര്‍ശനം ശ്രദ്ധേയമാക്കി.
ഫുഡ് ആന്‍ഡ് സേഫ്റ്റി അസിസ്റ്റന്റെ കമ്മീഷണര്‍ എസ്. അജി, കുണ്ടറ ഫുഡ് ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ എസ്.എസ് അഞ്ചു, നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജകുമാരി, വാര്‍ഡ് മെമ്പര്‍ കെ. ഉണ്ണികൃഷ്ണന്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ ഡോ. ദേവകിരണ്‍ , സിദ്ധാര്‍ത്ഥ സെന്‍ട്രല്‍ സ്‌കൂള്‍ മാനേജര്‍ യു. സുരേഷ്, പ്രിന്‍സിപ്പല്‍ ശ്രീരേഖ പ്രസാദ്, പി.ടി.എ പ്രസിഡന്റ് സി.എല്‍ ഗിരീഷ് ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ: ‘ഈറ്റ് റൈറ്റ് സ്‌കൂള്‍’ പദ്ധതിയുടെ ഭാഗമായി സിദ്ധാര്‍ത്ഥ സെന്‍ട്രല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച മില്ലറ്റ് വിഭവങ്ങളുടെ മത്സരവും പ്രദര്‍ശനവും ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ ഉദ്ഘാടനം ചെയ്യുന്നു.
ഫോട്ടോ: ‘ഈറ്റ് റൈറ്റ് സ്‌കൂള്‍’ പദ്ധതിയുടെ ഭാഗമായി സിദ്ധാര്‍ത്ഥ സെന്‍ട്രല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച മില്ലറ്റ് വിഭവങ്ങളുടെ പ്രദര്‍ശന മേളയില്‍ നിന്ന്.