പാലക്കാട്: വര്‍ധിച്ചുവരുന്ന മാലിന്യ നിക്ഷേപം തടയുക ലക്ഷ്യമിട്ട് മാലിന്യം പൊതു ഇടത്തില്‍ വലിച്ചെറിയുന്നത് നിരീക്ഷിക്കാന്‍ എരിമയൂര്‍ ഗ്രാമപഞ്ചായത്ത് നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. എരിമയൂര്‍ തോട്ടുപാലത്തിലേക്ക് പോകുന്ന വഴിയില്‍ സര്‍വീസ് റോഡിന് സമീപമാണ് ക്യാമറ സ്ഥാപിച്ചത്. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി അവര്‍ക്കെതിരെ കേരള പഞ്ചായത്തി രാജ് നിയമപ്രകാരമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്. നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പ്രേമകുമാര്‍ നിര്‍വഹിച്ചു. വാര്‍ഡ് അംഗങ്ങളായ സുരേഷ്, അമീര്‍, ജൊറൈഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. ദിനേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ: മാലിന്യ നിക്ഷേപം നിരീക്ഷിക്കാന്‍ ക്യാമറ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് എരിമയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പ്രേമകുമാര്‍ സംസാരിക്കുന്നു.
ഫോട്ടോ: മാലിന്യ നിക്ഷേപം നിരീക്ഷിക്കാന്‍ എരിമയൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച നിരീക്ഷണ ക്യാമറ.