സംരംഭകത്വ വികസന പരിശീലന പരിപാടി
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 15ന് നടത്തുന്ന 15 ദിവസം ദൈര്‍ഘ്യമുള്ള സംരംഭകത്വ വികസന പരിശീലന പരിപാടിയില്‍ ഇന്ന് (ജനുവരി 12) കൂടി അപേക്ഷിക്കാം. നൂതന സംരംഭങ്ങള്‍ ആരംഭിക്കാനുള്ള മാര്‍ഗനിര്‍ദേശം, വിവിധ വകുപ്പുകളില്‍ നിന്നുള്ള ലൈസന്‍സ്, എന്‍.ഒ.സി, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍ എന്നിവയില്‍ പരിശീലനവും, ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സഹായവും നല്‍കും. ഫോണ്‍:0474 2748395, 9497274218, 8714501962.
അപേക്ഷ ക്ഷണിച്ചു
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് ജനുവരിയില്‍ നടത്തുന്ന ഏക വര്‍ഷ ഡിപ്ലോമ / ആറുമാസക്കാല സര്‍ട്ടിഫിക്കറ്റ് ഇന്‍ സോളാര്‍ എനര്‍ജി ടെക്നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി: 18 വയസ്സിന് മുകളില്‍. ഉയര്‍ന്ന പ്രായപരിധിയില്ല. അവസാന തീയതി ജനുവരി 31. വിശദവിവരങ്ങള്‍ക്ക് www.srccc.in, ഫോണ്‍- 7560952138, 9349883702.
ദര്‍ഘാസ് ക്ഷണിച്ചു
പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ബയോമെഡിക്കല്‍ വിഭാഗത്തിലേക്ക് സ്‌പെയേഴ്സ്/അക്‌സസറീസ് ഫോര്‍ എക്‌സിസ്റ്റിംഗ് മെഡിക്കല്‍ എക്യുപ്‌മെന്റ്‌സ് വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ജനുവരി 20ന് 2.30വരെ പ്രിന്‍സിപ്പാള്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, കൊല്ലം- 691574 വിലാസത്തില്‍ സമര്‍പ്പിക്കാം. ഫോണ്‍ – 0474 2572574, 0474 2572572.
സ്‌പോട്ട് അഡ്മിഷന്‍
അടൂര്‍ സെന്ററില്‍ മെറിറ്റ് സീറ്റിലേക്ക് ഒഴിവുള്ള ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. രണ്ടാം ഭാഷയായി ഹിന്ദി പഠിച്ച് പ്ലസ്ടുവിന് 50 ശതമാനം മാര്‍ക്കുള്ളവര്‍ക്കും, ഹിന്ദി ബി.എ പാസായവര്‍ക്ക് ജനുവരി 16 രാവിലെ 11ന് സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് സീറ്റ് സംവരണം ലഭിക്കും. വിവരങ്ങള്‍ക്ക്: ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട . ഫോണ്‍: 0473 4296496, 8547126028.
അപേക്ഷ സമര്‍പ്പിക്കാം
ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് റിസോഴ്‌സ് സെന്ററിലേക്ക് അഡീഷണല്‍ ഫാക്കല്‍റ്റിയെ നിയമിക്കുന്നു. അപേക്ഷകര്‍ കുടുംബശ്രീ അയല്‍ക്കൂട്ടം അംഗമോ, ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം.
യോഗ്യത: എം.എസ്.ഡബ്ലിയു/എം.ബി.എ(എച്ച്.ആര്‍)/എം.എസോഷ്യോളജി/ഡെവല പ്‌മെന്റ് സ്റ്റഡീസും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും.
പ്രായപരിധി: 2023 ജനുവരി 10ന് 40 വയസ്സ് കവിയരുത്.
അപേക്ഷ കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസിലോ www.kudumbashree.org വെബ്‌സൈറ്റിലോ ലഭിക്കും. വിദ്യാഭ്യാസയോഗ്യത, പ്രായം, പ്രവര്‍ത്തിപരിചയം, അയല്‍ക്കൂട്ടം അംഗം/ ഓക്‌സിലറി ഗ്രൂപ്പ് അംഗം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ വിലാസം തെളിയിക്കുന്ന രേഖ എന്നിവയുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, 200 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റും ഉള്‍പ്പെടുത്തണം. അപേക്ഷ ഫോറം നിര്‍ദിഷ്ട സ്ഥലത്തെ ബന്ധപ്പെട്ട അയല്‍ക്കൂട്ടത്തിന്റെ സെക്രട്ടറി/പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ശേഷം, എ.ഡി.എസ്സ്, ചെയര്‍പേഴ്‌സണ്‍ന്റെ/സെക്രട്ടറിയുടെ സാക്ഷ്യപ്പെടുത്തല്‍ വാങ്ങി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ന്റെ/സെക്രട്ടറിയുടെ ഒപ്പോടു കൂടി കവറിനു മുകളില്‍ ‘ബ്ലോക്ക് പഞ്ചായത്തുകളില്‍ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ പദ്ധതിയില്‍ അഡീഷണല്‍ ഫാക്കല്‍റ്റി അപേക്ഷ’ എന്ന് രേഖപ്പെടുത്തി കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് നേരിട്ടോ തപാല്‍ മുഖേനയോ ജനുവരി 21ന് വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണം.ഫോണ്‍: 0474 2794692.
മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം ജനുവരി 14 ന്
കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ മുട്ടക്കോഴി വളര്‍ത്തലില്‍ എകദിന പരിശീലനം ജനുവരി 14ന് നടത്തും. രജിസ്ട്രേഷനായി ഫോണ്‍ 8113 964940.
സംയോജിത വിളവെടുപ്പാനന്തര പരിപാലന ധനസഹായം
ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍’ എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയിലൂടെ സംയോജിത വിളവെടുപ്പാനന്തര പരിപാലനത്തിന് ധനസഹായം നല്‍കുന്നു. സംരംഭക പദ്ധതികള്‍ക്ക് വായ്പ സഹായമാണ് ലഭിക്കുന്നത്. പദ്ധതി പൂര്‍ത്തിയാക്കിയതിനു ശേഷം മൂല്യനിര്‍ണയത്തിന് ആനുപാതികമായ ധനസഹായം അനുവദിക്കും.
വ്യക്തികള്‍, കര്‍ഷക കൂട്ടായ്മകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, രജിസ്‌ട്രേഡ് സൊസൈറ്റികള്‍, സഹകരണ സംഘങ്ങള്‍, പഞ്ചായത്തുകള്‍, ട്രസ്റ്റുകള്‍, വനിതാ കര്‍ഷക സംഘങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍ തുടങ്ങിയവര്‍ക്ക് സഹായത്തിന് അര്‍ഹതയുണ്ടായിരിക്കും. കൂടുതള്‍ വിവരങ്ങള്‍ www.shm.kerala.gov.in വെബ്‌സൈറ്റിലും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലും ലഭിക്കും ഫോണ്‍ 9447104855, 9567601469.
ടെണ്ടര്‍ ക്ഷണിച്ചു
കൊല്ലം സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയിലേക്ക് 2023 ഫെബ്രുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ ഒ.പി ടിക്കറ്റ് (360000 എണ്ണം) അച്ചടിച്ചു വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍/ വ്യക്തികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ജനുവരി 18 ഉച്ചയ്ക്ക് രണ്ട് മണിക്കകം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍: 0474 2752700
സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ആറ് മാസ യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് പാസ്സായിരിക്കണം. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും https://srccc.in/download എന്ന ലിങ്കില്‍ മുഖേനയോ ഓഫീസില്‍ നിന്നോ ലഭിക്കും. വിലാസം ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം-33. വിവരങ്ങള്‍ക്ക് : www.srccc.in ഫോണ്‍ :04712325101, 8281114464. അവസാന തീയതി 2023 ജനുവരി 31. ജില്ലയിലെ പഠന കേന്ദ്രങ്ങള്‍: നേച്ചര്‍ യോഗ സെന്റര്‍, മൈലക്കാട്: 9995813468, ആനന്ദമയ യോഗ കളരി റിസര്‍ച്ച് സെന്റര്‍, പേരിനാട്: 9447958223, യോഗിക് ലൈഫ് യോഗ സെന്റര്‍, കൊട്ടാരക്കര: 8075716692.
അപേക്ഷ ക്ഷണിച്ചു
എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍, നഴ്‌സിംഗ്, പാരാമെഡിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ് കോഴ്‌സുകളില്‍ ഡിപ്ലോമ/ഡിഗ്രി ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജനുവരി 15. വിശദവിവരങ്ങള്‍ക്ക് www.srccc.in ഫോണ്‍ 9048110031, 8075553851
ദര്‍ഘാസ് ക്ഷണിച്ചു
പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ബയോമെഡിക്കല്‍ വിഭാഗത്തിലേക്കായി ടൂള്‍സ് വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അപേക്ഷ ജനുവരി 20 വൈകിട്ട് 2.30നകം പ്രിന്‍സിപ്പാള്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, കൊല്ലം- 691574 വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ – 0474 2572574, 0474 2572572.
ദര്‍ഘാസ് ക്ഷണിച്ചു
പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ബയോമെഡിക്കല്‍ വിഭാഗത്തിലേക്കായി സ്‌പെയേഴ്സ് ആന്‍ഡ് കണ്‍സ്യൂമബിള്‍സ് വിതരണം ചെയ്യുന്നതിന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. അപേക്ഷ ജനുവരി 20 വൈകിട്ട് 2.30നകം പ്രിന്‍സിപ്പാള്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, കൊല്ലം- 691574 വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ – 0474 2572574, 0474 2572572.
സിറ്റിംഗിനുള്ള സ്ഥലം മാറ്റി
കേരള കര്‍ഷകതൊഴിലാളിക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുമായി ജനുവരി 19ന് ചവറ ബ്ലോക്കോഫീസില്‍ നടത്താന്‍ തീരുമാനിച്ച സിറ്റിംഗ് അതേദിവസം രാവിലെ 10 മുതല്‍ ചവറ പഞ്ചായത്ത് ഓഫീസില്‍ നടത്തും. ഫോണ്‍ 04742950183, 2766843.
അപേക്ഷ ക്ഷണിച്ചു
വ്യവസായ വാണിജ്യ വകുപ്പും അസാപ്പ് കേരളയും സംയുക്തമായി നടത്തുന്ന പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഹാന്റ്‌സെറ്റ് റിപ്പയര്‍ എഞ്ചിനീയര്‍ പരിശീലന പരിപാടിയില്‍ പത്താം ക്ലാസ്സ് പാസായവര്‍ക്ക് അപേക്ഷിക്കാം. 28 ദിവസം ദൈര്‍ഘ്യമുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ ജില്ലാ വ്യവസായ കേന്ദ്രത്തിലോ അടുത്തുള്ള താലൂക്ക് വ്യവസായ ഓഫീസ് വഴിയോ ജനുവരി 16 ന് മുന്‍പ് അപേക്ഷ നല്‍കണം. ഫോണ്‍: 0474 2748395, 9497274218 , 8714501962.
അപേക്ഷ ക്ഷണിച്ചു
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റിവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ ഫുള്‍ടൈം 2023-25 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമന്‍ റിസോഴ്സ്, സിസ്റ്റം എന്നിവയില്‍ ഡ്യുവല്‍ സ്പെഷ്യലൈസേഷന് അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547618290, 8281743442 എന്ന ഫോണ്‍ നമ്പറുകളിലും www.kicma.ac.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.