Input your search keywords and press Enter.

ലഹരി വിരുദ്ധ ജാഗ്രതാ സദസ്

പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ ലഹരിക്കെതിരെയുള്ള രണ്ടാംഘട്ട ബോധവത്ക്കരണത്തിന്റെ ഭാഗമായി കലക്ടറേറ്റിലെ ജീവനക്കാരെ ഉള്‍പ്പെടുത്തി ലഹരി വിരുദ്ധ ജാഗ്രതാ സദസ് നടത്തി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം എ.ഡി.എം കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വിമുക്തി മാനേജര്‍ ഡി. മധു ബോധവത്ക്കരണ ക്ലാസെടുത്തു. ഡെപ്യൂട്ടി കലക്ടര്‍മാരായ അബ്ബാസ്, ബാലസുബ്രഹ്മണ്യം, ജില്ലാ നിയമ ഓഫീസര്‍ ആകാശ് രവി, ഹുസൂര്‍ ശിരസ്തദാര്‍ രാജേന്ദ്രന്‍ പിള്ള എന്നവര്‍ സംസാരിച്ചു. കലക്ടറേറ്റിലെ വിവിധ സെക്ഷനുകളിലെ ജീവനക്കാര്‍ പങ്കെടുത്തു.

ഫോട്ടോ: ലഹരിക്കെതിരെയുള്ള രണ്ടാംഘട്ട ബോധവത്ക്കരണത്തിന്റെ ഭാഗമായി കലക്ടറേറ്റിലെ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ജാഗ്രതാ സദസ് എ.ഡി.എം കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്യുന്നു.

error: Content is protected !!