Input your search keywords and press Enter.

തദ്ദേശസ്വയംഭരണ ദിനം: സംസ്ഥാനതല ആഘോഷം ചാലിശ്ശേരിയില്‍

ഫെബ്രുവരി 18, 19 തീയതികളില്‍

ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ 19 ന് നിര്‍വഹിക്കും

തൃത്താലയുടെ തനത് കലാപരിപാടികള്‍, പുഷ്പ-വിപണന മേള ആഘോഷങ്ങളുടെ ഭാഗമാകും

പാലക്കാട്: പാലക്കാട് ചാലിശ്ശേരിയില്‍ ഫെബ്രുവരി 18 19 തീയതികളില്‍ തദ്ദേശ സ്വയംഭരണ ദിനം സംസ്ഥാനതല ആഘോഷം നടക്കും ഏകീകൃത തദ്ദേശ സ്വയംഭരണ സംവിധാനം നിലവില്‍ വന്നശേഷം ആദ്യമായുള്ള തദ്ദേശ സ്വയംഭരണ ദിനാഘോഷമാണ് പാലക്കാട് നടക്കാനിരിക്കുന്നത്. പഞ്ചായത്ത് ദിനാഘോഷമാണ് സാധാരണ നടക്കാറ്. തദ്ദേശ സ്ഥാപനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍,, ഉത്തരവാദിത്വങ്ങള്‍, വെല്ലുവിളികള്‍ സംബന്ധിച്ച ചര്‍ച്ചകളും വിശകലനങ്ങളും ആഘോഷ പരിപാടിയോടനുബന്ധിച്ച് നടക്കും. ദിദ്വിന ആഘോഷപരിപാടിയ്ക്ക് മുന്നോടിയായി തൃത്താലയുടെ തനത് കലാ പരിപാടികള്‍, ജനകീയ ആസൂത്രണത്തിന്റെ 25 വര്‍ഷങ്ങള്‍, കുടുംബശ്രീയുടെ 25 വര്‍ഷങ്ങള്‍ ആസ്പദമാക്കി പ്രദര്‍ശനം, വിപണന-പുഷ്പമേള എന്നിവ ഫെബ്രുവരി 16-ഓടെ ആരംഭിച്ച് 18ന് അവസാനിക്കും.

വൈദ്യുതി വകുപ്പ് മന്ത്രി രക്ഷാധികാരിയും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ചെയര്‍മാനുമായി സംഘാടകസമിതി രൂപീകരിച്ചു

വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി രക്ഷാധികാരിയും തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ചെയര്‍മാനും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ്്, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, കെ.ജി.പി.എ പ്രസിഡന്റ് കെ.എം. ഉഷ, കെ.ബി.പി.എ പ്രസിഡന്റ് ബി.പി മുരളി, ജില്ലാ പഞ്ചായത്ത് ചേംബര്‍ ചെയര്‍പേഴ്‌സണ്‍ കെ.ജി രാജേശ്വരി, മുന്‍സിപ്പല്‍ ചേംബര്‍ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, മേയേര്‍സ് കൗണ്‍സില്‍ പ്രസിഡന്റ് എം. അനില്‍കുമാര്‍ എന്നിവര്‍ വൈസ് ചെയര്‍പേഴ്‌സണ്‍മാരുമായി തദ്ദേശ ദിനാഘോഷ സംഘാടകസമിതി രൂപീകരിച്ചു.

അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരത മുരളീധരന്‍ ജനറല്‍ കണ്‍വീനറും പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി രാജമാണിക്യം, വര്‍ക്കിങ് കണ്‍വീനറുമാണ്. ജനറല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ഫിനാന്‍സ് കമ്മിറ്റി, പ്രോഗ്രാം അക്കോമഡേഷന്‍ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ഭക്ഷണം, പന്തല്‍ ലൈറ്റ് ആന്‍ഡ് സൗണ്ട്, കലാസംസ്‌കാരിക അനുബന്ധ പരിപാടികള്‍, റിസപ്ഷന്‍, മീഡിയ ആന്‍ഡ് പബ്ലിസിറ്റി, വെബ് ടെലികാസ്റ്റിങ് ആന്‍ഡ് ഐ.ടി, രജിസ്‌ട്രേഷന്‍, വളണ്ടിയര്‍ ആന്‍ഡ് പൊതുഏകോപനം, സര്‍ട്ടിഫിക്കറ്റ് ആന്‍ഡ് മൊമെന്റോ, എക്‌സിബിഷന്‍ ആന്‍ഡ് സ്റ്റാള്‍സ്, ഗ്രീന്‍ പ്രോട്ടോക്കോള്‍ തുടങ്ങിയ സബ് കമ്മിറ്റികളും രൂപീകരിച്ചു.

ജനുവരി 26 ന് കേരളത്തില്‍ 25,000 സ്ഥലങ്ങള്‍ മാലിന്യമുക്തമാക്കുമെന്ന് മന്ത്രി

ജനുവരി 26 ന് കേരളത്തില്‍ 25,000 സ്ഥലങ്ങള്‍ മാലിന്യമുക്തമാക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഫെബ്രുവരി നാല്, അഞ്ച്, ആറ് തീയതികളിലായി കൊച്ചിയില്‍ മാലിന്യ സംസ്‌കരണം സംബന്ധിച്ച ഒരു ദേശീയ കോണ്‍ക്ലേവ് ശുചിത്വമിഷന്‍ സംഘടിപ്പിക്കുന്നു. 2025-ഓടെ കേരളത്തെ സമ്പൂര്‍ണ മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യം.

സ്വാഗത സംഘം രൂപീകരണ യോഗത്തില്‍ പി. മമ്മിക്കുട്ടി എം.എല്‍.എ അധ്യക്ഷനായി. മുന്‍ എം.എല്‍.എമാരായ വി.കെ ചന്ദ്രന്‍, ടി.പി കുഞ്ഞുണ്ണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി രാജമാണിക്യം, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എം.പി അജിത് കുമാര്‍, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി റജീന, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ. സുരേഷ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ കെ.പി വേലായുധന്‍ തൃതല ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ഫോട്ടോ: ചാലിശ്ശേരി അന്‍സാരി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന തദ്ദേശ സ്വയംഭരണ ദിനാഘോഷം സ്വാഗതസംഘ രൂപീകരണ യോഗം തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.

ഫോട്ടോ: ചാലിശ്ശേരി അന്‍സാരി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന തദ്ദേശ സ്വയംഭരണ ദിനാഘോഷം സ്വാഗതസംഘം രൂപീകരണ യോഗത്തിന്റെ ഭാഗമായി നടന്ന സബ് കമ്മിറ്റി യോഗം.

error: Content is protected !!