Input your search keywords and press Enter.

ലഹരിക്കെതിരെ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

പാലക്കാട്: പാലക്കാട് ഏകലവ്യ ക്രിക്കറ്റ് ക്ലബ്ബും പാലക്കാട് വിമുക്തിയും സംയുക്തമായി ലഹരിക്കെതിരെ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.

ടൂര്‍ണമെന്റില്‍ കല്ലേപ്പുള്ളി ലയണ്‍സ് ക്ലബ്ബ് ചാമ്പ്യന്മാരായി. ഫൈനലില്‍ ഏകലവ്യ ക്ലബ്ബും കല്ലേപ്പുള്ളി ലയണ്‍സ് ക്ലബ്ബുമാണ് ഏറ്റുമുട്ടിയത്. എട്ട് ടീമുകളിലായി 104 കളിക്കാര്‍ പങ്കെടുത്തു. ഒന്ന് മുതല്‍ നാല് വരെ സ്ഥാനക്കാര്‍ക്ക് യഥാക്രമം 22,222, 11,111, 5555, 4444 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും ട്രോഫിയും നല്‍കി. ടൂര്‍ണമെന്റ് എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിമുക്തി ജില്ലാ മാനേജര്‍ ഡി. മധു അധ്യക്ഷനായി. പരിപാടിയില്‍ എക്‌സൈസ് സിവില്‍ ഓഫിസര്‍ അബ്ദുല്‍ ബാസിത് സംസാരിച്ചു.

ഫോട്ടോ: ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായ കല്ലേപ്പുള്ളി ലയണ്‍സ് ക്ലബ്ബ് ട്രോഫിയുമായി.

error: Content is protected !!