Input your search keywords and press Enter.

കൊല്ലം ജില്ലാ വാർത്തകൾ (18/1/2023)

റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം; അപേക്ഷ ക്ഷണിച്ചു

കുളത്തൂപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2023-24 അധ്യയന വര്‍ഷം അഞ്ചാം ക്ലാസിലേക്കും പട്ടികവര്‍ഗക്കാര്‍ക്ക് മാത്രമുള്ള പൂക്കോട് (വയനാട്), പൈനാവ് (ഇടുക്കി) ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ആറാം ക്ലാസിലേക്കുമുള്ള പ്രവേശനത്തിന് പുനലൂര്‍ പട്ടികവര്‍ഗ വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു.

നിലവില്‍ നാലാം ക്ലാസില്‍ പഠിക്കുന്നതും 10 വയസ് കഴിയാത്തവരും കുടുംബ വാര്‍ഷികവരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയാത്തതുമായ കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ മുഖേന കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്കും അഞ്ചാം ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് പൂക്കോട് , പൈനാവ് എന്നീ സ്‌കൂളുകളിലേയ്ക്കും പ്രവേശനത്തിന് അപേക്ഷിക്കാം. പ്രാക്തന ഗോത്രവര്‍ഗക്കാരെ വാര്‍ഷിക വരുമാനപരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അപേക്ഷാഫോമുകള്‍ പുനലൂര്‍ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസിലും കുളത്തൂപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലും ലഭിക്കും. www.stmrs.in മുഖേന ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് പുനലൂര്‍ ജില്ലാ ഓഫീസിലോ കുളത്തൂപ്പുഴ/ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ ഫെബ്രുവരി 20നകം ലഭ്യമാക്കണം. ഫോണ്‍: 0475-2222353.

 

അശ്വമേധം 5.0: കുഷ്ഠരോഗ നിര്‍ണയ ക്യാമ്പയിന് ജില്ലയില്‍ ഇന്ന് (ജനുവരി 19) തുടക്കം

കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് അശ്വമേധം 5.0 ലെപ്രസി കേസ് ഡിറ്റക്ഷന്‍ ക്യാമ്പയിന്‍ അഞ്ചാം ഘട്ടത്തിന് ജില്ലയില്‍ ഇന്ന് (ജനുവരി 19) തുടക്കമാകും. ജില്ലാതല ഉദ്ഘാടനം രാവിലെ 10:30 ന് മേയര്‍ പ്രസന്ന ഏണസ്റ്റ് തൃക്കടവൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നിര്‍വഹിക്കും. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ യു. പവിത്ര അധ്യക്ഷയാകും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തും.

ഗൃഹ സന്ദര്‍ശനത്തിലൂടെ കുഷ്ഠരോഗ ബാധിതരെ കണ്ടെത്തി ചികിത്സ നല്‍കുകയാണ് ജനുവരി 31 വരെ സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ലക്ഷ്യം. 3030 ടീമുകളിലായി 6060 വോളന്റിയര്‍മാരെയാണ് പരിശീലനം നല്‍കി നിയോഗിച്ചിട്ടുള്ളത്. ഓരോ സംഘത്തിലും ഒന്നു വീതം സ്ത്രീ-പുരുഷ വൊളന്റിയര്‍മാരുമുണ്ട്. 2018 മുതല്‍ നിലവിലെ കണക്കുകള്‍ പ്രകാരം ജില്ലയില്‍ 64 കുഷ്ഠരോഗ ബാധിതരാണുള്ളത്.. രോഗലക്ഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം. ആരംഭത്തിലേ ചികിത്സിച്ചാല്‍ കുഷ്ഠരോഗം മൂലമുള്ള വൈകല്യങ്ങള്‍ തടയുന്നതിനും രോഗപകര്‍ച്ച ഇല്ലാതാക്കുന്നതിനും സാധിക്കും. ആറ് മുതല്‍ 12 മാസംവരെയുള്ള വിവിധ ഔഷധചികിത്സയിലൂടെയും ഭേദമാക്കാം. സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ പൂര്‍ണമായും സൗജന്യമാണ്.

 

സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം

മനയില്‍ക്കുളങ്ങര സര്‍ക്കാര്‍ വനിത ഐ.ടി.ഐയില്‍ നിന്നും 1984 മുതല്‍ 2020 വരെ എന്‍.സി.വി.ടി, എസ്്.സി.വി.ടി, സി.ഒ.ഇ പരീക്ഷകള്‍ വിജയിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റാത്ത ട്രെയിനികള്‍ മാര്‍ക്ക് ലിസ്റ്റ് / ഹാള്‍ടിക്കറ്റ് സഹിതമെത്തി സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റണം. ഫോണ്‍ : 0474 2793714.

 

വാടകകെട്ടിടം ആവശ്യമുണ്ട്

ജില്ലാ പട്ടികജാതി വികസന വകുപ്പിന് വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റ്റല്‍ ആരംഭിക്കുന്നതിന് കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ കെട്ടിടം വാടകയ്ക്ക് നല്‍കുന്നതിന് കെട്ടിട ഉടമകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രധാന ഓഫീസ് സമുച്ചയങ്ങള്‍ക്ക് സമീപം 25 മുതല്‍ 50 വരെ അന്തേവാസികള്‍ക്ക് താമസിക്കാന്‍ കഴിയുന്നതും 5000 സ്‌ക്വയര്‍ഫീറ്റില്‍ കുറയാത്തതും വെള്ളം, വൈദ്യുതി, ഗതാഗതസൗകര്യം തുടങ്ങിയവ ഉണ്ടായിരിക്കുന്നതുമാകണം. താല്പര്യമുള്ളവര്‍ ജനുവരി 31നകം കെട്ടിട വാടകയും വിവരങ്ങളും അടങ്ങിയ പ്രൊപ്പോസല്‍ കളക്ടറേറ്റിലെ മൂന്നാം നിലയിലുള്ള ജില്ലാ പട്ടിക ജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0474-2794996.

 

‘പാദമുദ്രകള്‍’ പ്രാദേശിക ചരിത്രരചന ശില്പശാല

സമഗ്ര ശിക്ഷാ കേരളത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘പാദമുദ്രകള്‍’ ദിദ്വിന പ്രാദേശിക ചരിത്രരചനാ ശില്പശാലയ്ക്ക് ഇന്ന് (ജനുവരി 19) തുടക്കമാകും. കൊട്ടാരക്കര കില സി.എച്ച്.ആര്‍.ഡിയില്‍ നടത്തുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ ഉദ്ഘാടനം ചെയ്യും.

പ്രാദേശിക ചരിത്രരചനയില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവബോധം നല്‍കുകയാണ് ലക്ഷ്യം. വിദഗ്ധര്‍ ക്ലാസ് നയിക്കും.

കൊട്ടാരക്കര നഗരസഭ ചെയര്‍മാന്‍ എസ്.ആര്‍ രമേശ് അധ്യക്ഷനാകും. സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ജി.കെ ഹരികുമാര്‍ പദ്ധതി വിശദീകരിക്കും. ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. ടി.എസ്.ബിന്ദു, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ എസ്.ഷീജ, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി.രാജു, കില ഡയറക്ടര്‍ സുധ, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രണ്ടുദിവസത്തെ ശില്പശാല നാളെ (ജനുവരി 20) സമാപിക്കും.

 

മാലിന്യ പരിപാലനം;മാതൃകകള്‍ ക്ഷണിച്ചു

സംസ്ഥാന ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി നാല് മുതല്‍ ആറ് വരെ എറണാകുളം മറൈന്‍ഡ്രൈവില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ എക്‌സ്‌പോ ഓണ്‍ വേസ്റ്റ് മാനേജ്‌മെന്റ് ടെക്‌നോളജീസില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മാലിന്യ പരിപാലന രംഗത്തെ മികച്ച മാതൃകകളെയും അവതാരകരെയും ക്ഷണിച്ചു. മാതൃകകളുടെ വിശദാംശങ്ങള്‍ ജനുവരി 21ന് മുന്‍പ് ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 04742791910.

 

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ ജില്ലയിലെ എയ്ഡഡ് സ്‌കൂളില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ ഹിന്ദി തസ്തികയില്‍ ഭിന്നശേഷി വിഭാഗത്തില്‍ കാഴ്ച വൈകല്യമുള്ളവര്‍ക്ക് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. പ്രായം 2022 ജനുവരി ഒന്നിന് 18-40. നിശ്ചിത യോഗ്യതയുള്ളവര്‍ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഫെബ്രുവരി ആറിന് മുന്‍പ് നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ സബ് റീജിയണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍, ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, കൊല്ലം 691001 എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍ 0474 2747599.

 

വ്യവസായ സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും

കൊല്ലം താലൂക്ക് വ്യവസായ ഓഫീസ് പരിധിയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തനരഹിതവും രേഖകളുടെ അഭാവത്തില്‍ ഓഡിറ്റ് നടക്കാത്തതുമായ 11 വ്യവസായ സഹകരണ സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും. ഈ സംഘങ്ങളില്‍ നിന്ന് തുകകള്‍ ലഭിക്കാനുള്ളവര്‍ ലിക്വിഡേറ്ററുമായി ബന്ധപ്പെടണം. ഫോണ്‍: 9496721959.

 

നില്‍ നോട്ടിഫിക്കേഷന്‍

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (തസ്തിക മാറ്റം വഴി) തസ്തികയിലേക്ക് (കാറ്റഗറി നമ്പര്‍ 278/18) യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

 

വനിതാ സംരംഭകത്വ പരിശീലനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട്‌ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡെവലപ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി ആറ് മുതല്‍ 17 വരെ കളമശ്ശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം. കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജി.എസ്.റ്റി ഉള്‍പ്പെടെ 5900 രൂപയാണ് ഫീസ്. www.kied.info ല്‍ ഓണ്‍ലൈനായി ജനുവരി 28 വരെ അപേക്ഷിക്കാം. ഫോണ്‍: 0484 2532890, 2550322,7012376994.

 

ടെന്‍ഡര്‍ ക്ഷണിച്ചു

ചെടിച്ചട്ടികള്‍, മണ്‍പാത്രങ്ങള്‍, കളിമണ്‍ വിഗ്രഹങ്ങള്‍, ചുമര്‍ അലങ്കാരവസ്തുക്കള്‍, കമ്പോസ്റ്റ് പാത്രങ്ങള്‍ തുടങ്ങിയവ വാങ്ങുന്നതിന് കളിമണ്‍ പാത്ര ഉത്പാദകരില്‍ നിന്നും സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 25ന് വൈകിട്ട് അഞ്ചുവരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് www.keralapottery.org , ഫോണ്‍ : 0471 2727010.

 

അപേക്ഷ ക്ഷണിച്ചു

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇന്‍ മീറ്റ് ടെക്‌നോളജി (ഒരു വര്‍ഷം, യോഗ്യത പ്ലസ് ടു), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പൗള്‍ട്രി ഫാമിംഗ് (ആറ് മാസം, യോഗ്യത എട്ടാം ക്ലാസ്) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസ് ഇളവ് ലഭിക്കും. onlineadmission.ignou.ac.in ല്‍ ജനുവരി 31 വരെ അപേക്ഷിക്കാം. ഫോണ്‍ 9495000931, 9400608493.

 

റാങ്ക് പട്ടിക റദ്ദായി

ജില്ലയിലെ വിവിധ വകുപ്പുകളില്‍ ക്ലറിക്കല്‍ അറ്റന്‍ഡര്‍ ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ 11/18) പട്ടികജാതി/പട്ടികവര്‍ഗം (പ്രത്യേക നിയമനം) തസ്തികയുടെ റാങ്ക് പട്ടിക റദ്ദായി.

 

ചുരുക്കപ്പട്ടിക

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്- രണ്ട് (കാറ്റഗറി നമ്പര്‍ -277/2018) തസ്തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു.

 

റാങ്ക് ലിസ്റ്റ്

ലൈന്‍മാന്‍ പി.ഡബ്ല്യു.ഡി (ഇലക്ട്രിക്കല്‍ വിങ്ങ് ) (കാറ്റഗറി നമ്പര്‍ -258/2021) തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

 

റദ്ദാക്കി

ആരോഗ്യവകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട് (എസ്. ടി പ്രത്യേക നിയമനം) (കാറ്റഗറി നമ്പര്‍-327/2022) തസ്തികയുടെ തെരഞ്ഞെടുപ്പിന് ഓഗസ്റ്റ് 16-ാം തീയതിയിലെ ഗസറ്റ് വിജ്ഞാപന പ്രകാരം അപേക്ഷകള്‍ ലഭിച്ചിട്ടില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

error: Content is protected !!