Input your search keywords and press Enter.

വകയാർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയുടെ 102-ാമത് പെരുന്നാൾ : പെരുന്നാൾ മഹാമഹം 2023

കർത്താവിൽ പ്രിയരേ,

പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിതമായതും പരിശുദ്ധ പരുമല തിരുമേനിയുടെ ദിവ്യതിരുശേഷിപ്പ് പ്രതിഷ്ഠിച്ചിരിക്കുന്നതുമായ വകയാർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയുടെ 102-ാമത് പെരുന്നാൾ മഹാമഹം 2023 ജനുവരി 22 ഞായർ മുതൽ 28 ശനി വരെ സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോ മാതൃസ് തൃതീയൻ കാതോലിക്കാബാവ തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിലും ഇടവക മെത്രാപ്പോലീത്ത അഭി.കുറിയാക്കോസ് മാർ ക്ലിമ്മിസ് തിരുമേനിയുടെയും സഹായ മെത്രാപ്പോലീത്ത അഭി.ഡോ. എബ്രഹാം മാർ സെറാഫിം തിരുമേനിയുടെയും സഹകാർമ്മികത്വത്തിലും വന്ദ്യ കോർ എഷിസ്കോപ്പമാർ റമ്പാച്ഛൻമാർ, വൈദിക ശ്രേഷ്ഠർ എന്നിവരുടെ സഹകരണത്തിലും അനുഗ്രഹകരമായി നടത്തുവാൻ ദൈവത്തിൽ ശരണപ്പെടുന്നു.

പെരുന്നാളിന്റെ എല്ലാ ചടങ്ങുകളിലേക്കും ഏവരുടെയും പ്രാർത്ഥനാ പൂർവ്വമായ സാന്നിദ്ധ്യം ക്ഷണിച്ചു കൊള്ളുന്നു.

ഇടവകയ്ക്കുവേണ്ടി

ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ
(വികാരി : തുമ്പമൺ ഭദ്രാസന സെക്രട്ടറി)

ഫാ. റ്റിബിൻ ജോൺ
(സഹ വികാരി)

പി.ജി. മാത്യു പുവണ്ണാലിൽ
(ട്രസ്റ്റി)

ജോൺസൺ തോമസ് കൊഴുവക്കാട്ട്
(സെക്രട്ടറി)

ജോർജ്ജ് മാത്യു വാഴവിളയിൽ
(ജനറൽ കൺവീനർ)

റോബിൻ എൻ. രാജു നെടിയവിളയിൽ
(ജോയിന്റ് കൺവീനർ)

ആൽവിൻ വി. എബ്രഹാം വെട്ടിമുട്ടിൽ
(പബ്ലിസിറ്റി കൺവീനർ)

error: Content is protected !!