Input your search keywords and press Enter.

കൊല്ലം ജില്ലാ വാർത്തകൾ (21/1/2023)

തൊഴില്‍മേള നാളെ (ജനുവരി 23)

വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലാതല തൊഴില്‍മേള നാളെ (ജനുവരി 23) ചെന്നീര്‍ക്കര ഐ.ടി.ഐയില്‍ നടത്തും. എന്‍.സി.വി.ടി / എസ്.സി.വി.ടി പരിശീലനയോഗ്യത നേടിയ ട്രെയിനികള്‍ക്ക് പങ്കെടുക്കാം. 500 ല്‍ പരം തൊഴിലവസരങ്ങള്‍ ഉണ്ടാകും. https://knowledgemission.kerala.gov.in പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ ഒമ്പതിന് ഐ.ടി.ഐയില്‍ എത്തണം. ഫോണ്‍ 0468258710, 9495138871, 9447593789.

 

പ്രസംഗ മത്സരം

യുവജനകാര്യവകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന നാഷണല്‍ യൂത്ത് പാര്‍ലമെന്റ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള പ്രസംഗ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. 2023 ജനുവരി 24ന് 18നും 25നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ജില്ലാതലത്തില്‍ നടത്തുന്ന പ്രഥമ റൗണ്ട് മത്സരത്തില്‍ പങ്കെടുക്കാം. പ്രസംഗത്തിനായി ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ ഒന്ന് തിരഞ്ഞെടുക്കണം. നാല് മിനിറ്റാണ് സമയം. ജില്ലാതല മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സംസ്ഥാനതലത്തില്‍ പങ്കെടുക്കാം. ഓണ്‍ലൈനായാണ് ജില്ലാ-സംസ്ഥാനതല മത്സരങ്ങള്‍. സംസ്ഥാനതല മത്സരത്തില്‍ ആദ്യത്തെ മൂന്ന് സ്ഥാനക്കാര്‍ക്ക് ഫെബ്രുവരിയില്‍ പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ നടത്തുന്ന നാഷണല്‍ യൂത്ത് പാര്‍ലമെന്റ് ഫെറ്റിവലില്‍ പങ്കെടുക്കാനും ഒന്നാമതെത്തുന്ന വ്യക്തിക്ക് പാര്‍ലമെന്റില്‍ പ്രസംഗിക്കാനും അവസരം ലഭിക്കും.

രജിസ്ട്രേഷന്‍ ഫോറത്തിനും മറ്റു വിവരങ്ങള്‍ക്കും നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍മാരുമായോ നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍മാരുമായോ ബന്ധപ്പെടണം. ഫോണ്‍: 0471 2302205.

 

സിനിമ ഓപ്പറേറ്റര്‍ ലൈസന്‍സ് ഏപ്രില്‍ 12 വരെ പുനഃസാധൂകരിക്കാം

കാലഹരണപ്പെട്ട് 10 വര്‍ഷത്തില്‍ കൂടുതലായ സിനിമ ഓപ്പറേറ്റര്‍ ലൈസന്‍സുകള്‍ (പരമാവധി 70 വയസ്) ഏപ്രില്‍ 12 വരെ പുനഃസാധൂകരിക്കാം. വിശദവിവരങ്ങള്‍ ജില്ല ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ ലഭിക്കും. ഫോണ്‍ – 0474 2953700.

 

ടെന്‍ഡര്‍

ഇടത്തറ മുഹമ്മദന്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ലബോറട്ടറി ഉപകരണങ്ങള്‍ വാങ്ങുന്നത് അംഗീകൃത ഏജന്‍സി/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി മൂന്നിന് വൈകിട്ട് മൂന്ന് വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം. ഫോണ്‍ : 9446107409.

 

തെളിവെടുപ്പ് യോഗം 24ന്

2022 ലെ കേരള സഹകരണസംഘ (മൂന്നാം ഭേദഗതി) ബില്‍ സംബന്ധിച്ച സെലക്ട് കമ്മിറ്റി ജനുവരി 24ന് രാവിലെ 10.30ന് നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണ്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തെളിവെടുപ്പ് യോഗം ചേരും. സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ ചെയര്‍മാനായ സെലക്ട് കമ്മിറ്റി, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, സഹകാരികള്‍, സഹകരണ ജീവനക്കാര്‍, സഹകരണ സ്ഥാപനങ്ങളിലെ ബോര്‍ഡ് അംഗങ്ങള്‍ എന്നിവരില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കും. ബില്ലും ചോദ്യാവലിയും www.niyamasabha.org വെബ്‌സൈറ്റില്‍ ലഭ്യമാണ്. നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും രേഖാമൂലമോ [email protected] ഇ-മെയിലിലോ സമര്‍പ്പിക്കാം.

 

വെബിനാര്‍

നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോമില്‍ എസ്.എം.ഇ/എം.എസ്.എം.ഇ സ്ഥാപനങ്ങളെ ലിസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ജനുവരി 25ന് വൈകിട്ട് നാലുമുതല്‍ ഓണ്‍ലൈനായി വെബിനാര്‍ സംഘടിപ്പിക്കുന്നു. www.kied.info വെബ്‌സൈറ്റില്‍ അപേക്ഷിക്കാം. ഫോണ്‍: 0484 2550322, 7012376994.

 

ഹരിത വിദ്യാലയം റിയാലിറ്റി ഷോ ; ജില്ലയില്‍ നിന്നും ഇനി അഞ്ച് സ്‌കൂളുകള്‍

കൈറ്റ് വിക്ടേഴ്‌സ് ചാനലിലെ ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ മൂന്നാം സീസണില്‍ ജില്ലയില്‍ നിന്നും ഇനി അഞ്ച് സ്‌കൂളുകള്‍. ഇന്ന് (ജനുവരി 22) ഇരവിപുരം സര്‍ക്കാര്‍ എല്‍.പി.എസ്, നാളെ (ജനുവരി 23) വയല എന്‍.വി.യു.പി.എസ്, 31ന് കടയ്ക്കല്‍ സര്‍ക്കാര്‍ എച്ച്.എസ്.എസ്, ഫെബ്രുവരി 15ന് ചിതറ സര്‍ക്കാര്‍ എല്‍.പി.എസ്, 16ന് വിമലഹൃദയ ഗേള്‍സ് എച്ച്.എസ്.എസും പങ്കെടുക്കുന്ന എപ്പിസോഡുകള്‍ എല്ലാദിവസവും വൈകിട്ട് ഏഴിന് സംപ്രേഷണം ചെയ്യും. എപ്പിസോഡുകളെല്ലാം https://hv.kite.kerala.gov.in ല്‍ ലഭിക്കും.

 

അഭിമുഖം

പോരുവഴി ഐ.ടി.ഐ.യില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് ജനുവരി 27ന് രാവിലെ 11: 30ന് അഭിമുഖം നടത്തും. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.റ്റി.സിയും മൂന്നുവര്‍ഷം പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷം പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ത്രിവല്‍സര ഡിപ്ലോമ, അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലുള്ള എഞ്ചിനീയറിംഗ് ഡിഗ്രി /തത്തുല്യ യോഗ്യത എന്നിവയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പോരുവഴി സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഹാജരാകണം. ഫോണ്‍:0476-2910033.

 

സ്‌കോളര്‍ഷിപ്പ്

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2022ലെ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ ജനുവരി 31 വരെ നല്‍കാം. ഫോണ്‍ : 0474 2744447.

 

ഗ്ലോബല്‍ എക്‌സ്‌പോ-ശുചിത്വമിഷന്‍ ഹാക്കത്തോണ്‍: അപേക്ഷിക്കാം

ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ഫെബ്രുവരി നാല് മുതല്‍ ആറ് വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ എക്‌സ്‌പോ ഓണ്‍ വേസ്റ്റ് മാനേജ്‌മെന്റ് ടെക്‌നോളജിയുടെ ഭാഗമായി കോളജ് വിദ്യാര്‍ഥികള്‍ക്കായി ഹാക്കത്തോണ്‍ നടത്തും. മാലിന്യപരിപാലന മേഖലയിലെ സമകാലിക പ്രശ്‌നപരിഹാരത്തിനുള്ള ആശയങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യം.

തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ആശയങ്ങള്‍ ഫെബ്രുവരി അഞ്ചിന് ഗ്ലോബല്‍ എക്‌സ്‌പോയില്‍ അവതരിപ്പിക്കാം. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കും. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 27. രജിസ്‌ട്രേഷന്‍ സൗജന്യം. വിവരങ്ങള്‍ക്ക് www.suchitwamission.org ഫോണ്‍ – 0471 2312730, 2319831.

 

ക്വട്ടേഷന്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ലൈബ്രറിയിലേക്ക് ലൈബ്രറി ഓട്ടോമേഷന്‍ (കൊഹ ഇന്‍സ്റ്റാളേഷന്‍, കസ്റ്റമൈസേഷന്‍, ഡേറ്റാ എന്‍ട്രി, ലേബല്‍ ക്രിയേഷന്‍ ആന്‍ഡ് പേസ്റ്റിംഗ് വിത്ത് സ്റ്റാഫ് ട്രെയിനിങ്) നടത്തുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. സീല്‍ ചെയ്ത കവറില്‍ ലൈബ്രറി ഓട്ടോമേഷന്‍ ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍ 2022-2023 എന്ന് രേഖപ്പെടുത്തണം. പ്രിന്‍സിപ്പാള്‍, സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് കരുനാഗപ്പള്ളി, കുതിരപ്പന്തി പി.ഒ, തഴവ-690523 എന്ന വിലാസത്തില്‍ ജനുവരി 25ന് ഉച്ചയ്ക്ക് രണ്ടിനകം സമര്‍പ്പിക്കണം. ഫോണ്‍: 04762864010.

error: Content is protected !!