Input your search keywords and press Enter.

ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാല

കൊല്ലം: ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ ഭൂമിശാസ്ത്ര വിവരവിനിമയ സാങ്കേതികവിദ്യയില്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. നൂതന ഡിജിറ്റല്‍ സാങ്കേതിക വിദ്യയായ ‘ജോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പരിവര്‍ത്തനത്തിലൂടെ നഗര പരിപാലനം’ ശില്പശാല എന്‍വയോണ്‍മെന്റല്‍ സിസ്റ്റം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അര്‍ബന്‍ പ്രീ സെയില്‍സ് മേധാവി ഡോ. റുമ ചക്രബര്‍ത്തി ശുക്ല ഉദ്ഘാടനം ചെയ്തു.

ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ജി.ഐ.എസ് വിഭാഗം മേധാവി ടി. രാധാകൃഷ്ണന്‍, ഊരാളുങ്കല്‍ ടെക് സൊല്യൂഷന്‍ ജി.ഐ.എസ് മേധാവി ജയിക് ജേക്കബ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. എന്‍.സി.ഇ.എസ്.എസ് റിട്ടയേര്‍ഡ് സയന്റിസ്റ്റ് ബി.കെ ജയപ്രസാദ്, ഐ.ഐ.ഐ.സി ഡയറക്ടര്‍ ഡോ. ബി. സുനില്‍കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാഘവന്‍, കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട നൂറിലധികം വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ: ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാല എന്‍വയോണ്‍മെന്റല്‍ സിസ്റ്റം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അര്‍ബന്‍ പ്രീ സെയില്‍സ് മേധാവി ഡോ. റുമ ചക്രബര്‍ത്തി ശുക്ല ഉദ്ഘാടനം ചെയ്യുന്നു.

error: Content is protected !!