Input your search keywords and press Enter.

കാരുണ്യ സ്പര്‍ശം പാലിയേറ്റിവ് കെയര്‍ കുടുംബ സംഗമം സംഘടിപ്പിച്ചു

പാലക്കാട്: എരിമയൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കുനിശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ കാരുണ്യ സ്പര്‍ശം പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു. പാലിയേറ്റിവ് കെയര്‍ രോഗികള്‍, കൂട്ടിരിപ്പുകാര്‍, വാര്‍ഡ് അംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്തു. എരിമയൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി കെ.ഡി പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പ്രേമകുമാര്‍ അധ്യക്ഷനായ പരിപാടിയില്‍ വൈസ് പ്രസിഡന്റ് ബിന്ദു ശിവകുമാര്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. അന്‍ഷിഫ്, എന്‍. രാജ്കുമാര്‍, പി. മഞ്ജുള, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രവീന്ദ്രന്‍, മെഡിക്കല്‍ ഓഫീസര്‍ ശ്രീജിത്ത്, സെക്രട്ടറി കെ. ദിനേശ് എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ: എരിമയൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന കാരുണ്യ സ്പര്‍ശം പാലിയേറ്റിവ് കെയര്‍ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് കെ.ഡി പ്രസേനന്‍ എം.എല്‍.എ സംസാരിക്കുന്നു.

ഫോട്ടോ: എരിമയൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന കാരുണ്യ സ്പര്‍ശം പാലിയേറ്റിവ് കെയര്‍ കുടുംബ സംഗമം.

error: Content is protected !!