Input your search keywords and press Enter.

കൊല്ലം ജില്ലാ വാർത്തകൾ (23/1/2023)

തൊഴിലുറപ്പ് പദ്ധതി: പരാതികള്‍ നല്‍കാം

തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ സിറ്റിംഗ് ജനുവരി 27ന് രാവിലെ 11 മുതല്‍ 12 വരെ മുഖത്തല ബ്ലോക്ക്പഞ്ചായത്ത് ഓഫീസില്‍. തൊഴിലുറപ്പ്പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നിവ സംബന്ധിച്ച പരാതികള്‍ നേരിട്ടോ എ.സയിദ്, ഓംബുഡ്സ്മാന്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, കളക്ടറേറ്റ് കൊല്ലം വിലാസത്തിലോ [email protected] ഇ-മെയിലിലോ സമര്‍പ്പിക്കാം. ഫോണ്‍: 9995491934.

 

തൊഴിലധിഷ്ഠിത കോഴ്സ്

എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ ഓട്ടോകാഡ്, അലൂമിനിയം ഫാബ്രിക്കേഷന്‍, മൊബൈല്‍ഫോണ്‍ ടെക്നോളജി, ബ്യൂട്ടീഷ്യന്‍ എന്നീ ത്രൈമാസ തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ഓഫീസില്‍ നിന്നും അപേക്ഷാഫോം ലഭിക്കും. അവസാന തീയതി ജനുവരി 31. ഫോണ്‍: 9496846522.

 

അഭിമുഖം

തേവലക്കര ഐ.ടി.ഐ.യിലെ സര്‍വേയര്‍ ട്രേഡ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് ജനുവരി 31ന് രാവിലെ 11ന് അഭിമുഖം നടത്തും. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സിയും മൂന്നുവര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനിയറിംഗ്് ഡിപ്ലോമയും രണ്ടുവര്‍ഷ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ബി ടെക് സിവില്‍ എന്‍ജിനിയറിംഗും ഒരു വര്‍ഷ പ്രവര്‍ത്തിപരിചയവുമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഐ.ടി.ഐയില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍:0476 2835221.

 

തൊഴിലാളിശ്രേഷ്ഠ പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

വിവിധ മേഖലകളിലെ മികച്ച തൊഴിലാളികള്‍ക്കുള്ള തൊഴില്‍വകുപ്പിന്റെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് നല്‍കുക. അപേക്ഷകള്‍ ജനുവരി 30 വരെ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് https://lc.kerala.gov.in ഫോണ്‍ : 0474 2794820.

 

ലൈറ്റിംഗ് ഡിസൈന്‍ പ്രോഗ്രാമിന് അപേക്ഷിക്കാം

എസ്.ആര്‍. സി കമ്മ്യൂണിറ്റി കോളേജില്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈറ്റിംഗ് ഡിസൈന്‍ പ്രോഗ്രാമിന് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത- പത്താം ക്ലാസ്്. ആറുമാസത്തെ കോഴ്‌സുകളായ തിയറി-പ്രാക്ടിക്കല്‍ ക്ലാസുകള്‍ തിരുവനന്തപുരം കാമിയോ ലൈറ്റ് അക്കാദമിയുടെ നേതൃത്വത്തില്‍ നടത്തും.

അപേക്ഷാഫോമും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ ലഭിക്കും. വിലാസം- ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി. ഒ തിരുവനന്തപുരം -33. https://srccc.in/download ലിങ്കില്‍ നിന്ന് അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്യാം. വിവരങ്ങള്‍ക്ക് www.srccc.in ഫോണ്‍: 0471-2325101, 8281114464, 9447399019.

 

ധനസഹായത്തിന് അപേക്ഷിക്കാം

കര്‍ഷകതൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് 2022 വര്‍ഷത്തെ ഉന്നതവിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ /എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഡിഗ്രി, പിജി, പ്രൊഫഷണല്‍ ഡിഗ്രി, പ്രൊഫഷണല്‍ പിജി, ടി.ടി.സി, ഐ.ടി.ഐ, പോളിടെക്‌നിക്, ജനറല്‍ നഴ്‌സിംഗ്, ബി.എഡ്, മെഡിക്കല്‍ ഡിപ്ലോമ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരുടെ മാതാപിതാക്കള്‍ക്ക് അപേക്ഷിക്കാം.

മാര്‍ക്ക് ലിസ്റ്റ്/ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, ക്ഷേമനിധി പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ബന്ധംതെളിയിക്കുന്ന രേഖ എന്നിവയുടെ പകര്‍പ്പും കര്‍ഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്‍ സാക്ഷ്യപത്രവും അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം. അപേക്ഷ ഫോം www.agriworkersfund.org വെബ്‌സൈറ്റില്‍ ലഭിക്കും. അവസാന തീയതി ജനുവരി 31. ഫോണ്‍ -0474 2766843.

 

കയറ്റിറക്ക് കൂലി പുതുക്കി

ജില്ലയിലെ സ്‌കാറ്റേഡ് മേഖലയിലെ കയറ്റിറക്ക് കൂലി 2022 ഒക്‌ടോബര്‍ ഒന്ന് പ്രാബല്യത്തില്‍ പുതുക്കി നിശ്ചയിച്ചു. 20 ശതമാനം കൂലി വര്‍ദ്ധനവാണ് ലഭിക്കുക. പുതുക്കിയ നിരക്കിന് 2024 സെപ്റ്റംബര്‍ 30 വരെ പ്രാബല്യമുണ്ടായിരിക്കും എന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

 

അപേക്ഷ ക്ഷണിച്ചു

മയ്യനാട് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ എസ്.സി.വി.ടി പാഠ്യപദ്ധതി പ്രകാരം ആറുമാസം ദൈര്‍ഘ്യമുള്ള ഡ്രൈവര്‍-കം-മെക്കാനിക്ക് ട്രേഡ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫീസ്: 100 രൂപ സര്‍ട്ടിഫിക്കറ്റുകളുടെ ശരിപ്പകര്‍പ്പ് സഹിതം ജനുവരി 31 വരെ അപേക്ഷിക്കാം. ഫോണ്‍ : 9447958044, 0474 2558280.

 

സീറ്റൊഴിവ്

ഐ.എച്ച്.ആര്‍.ഡി കുണ്ടറ എക്സ്റ്റന്‍ഷന്‍ സെന്ററില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (പ്ലസ്.ടു), ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (എസ്.എസ്.എല്‍.സി), എന്നീ കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ 0474 2580462, 8547005090, 0474 2965656.

 

ഇ-ലേലം

കൊല്ലം സിറ്റി പോലീസ് മേധാവിയുടെ അധീനതയിലുള്ളതും ജില്ലാ സായുധസേന ഡെപ്യൂട്ടി കമാന്ററിന്റെ കാര്യാലയത്തില്‍ സൂക്ഷിക്കുന്നതും ഉപയോഗശൂന്യമായതുമായ വാഹനങ്ങളുടെ സ്‌പെയര്‍പാര്‍ട്‌സുകളുടെ ഇ-ലേലം ജനുവരി 30ന് രാവിലെ 11 മുതല്‍ 3.30 വരെ നടത്തും. www.mstcecommerce.com വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം.

 

ടെന്‍ഡര്‍ ക്ഷണിച്ചു

ചടയമംഗലം അഡീഷണല്‍ ഐ.സി.ഡി.എസ് പരിധിയിലെ 121 അങ്കണവാടികള്‍ക്കാവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികളില്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അപേക്ഷ ജനുവരി 25 രാവിലെ 11.30 വരെ സമര്‍പ്പിക്കാം. ഫോണ്‍ – 9188959658, 0474 2424600.

 

ടെന്‍ഡര്‍ ക്ഷണിച്ചു

ചടയമംഗലം ഐ.സി.ഡി.എസ് പരിധിയിലെ 124 അങ്കണവാടികളിലേക്കുള്ള കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികളില്‍/സ്ഥാപനങ്ങള്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അപേക്ഷ ജനുവരി 25 രാവിലെ 11.30 വരെ സമര്‍പ്പിക്കാം. ഫോണ്‍ : 0474 2475551.

error: Content is protected !!