Input your search keywords and press Enter.

കൊല്ലം ജില്ലാ ആസൂത്രണ സമിതി

കൊല്ലം: ജില്ലാ ആസൂത്രണ സമിതിയോഗത്തില്‍ 65 തദ്ദേശസ്ഥാപനങ്ങളുടെ 2023-24 വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയലിന്റെ അധ്യക്ഷതയില്‍ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മൂന്ന് മുന്‍സിപ്പാലിറ്റികളുടെയും കോര്‍പ്പറേഷന്റെയും അധിക അജണ്ടകള്‍ക്കും അംഗീകാരം നല്‍കി.

‘ദ സിറ്റിസണ്‍’ ഭരണഘടനാസാക്ഷരത നേട്ടപ്രഖ്യാപനത്തില്‍ പങ്കാളികളായ തദ്ദേശ സ്ഥാപനങ്ങളെ അഭിനന്ദിച്ചു. തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കും. കെ.എസ്.ഡബ്ലിയു.എം.പി ആക്ഷന്‍പ്ലാനിനും അംഗീകാരം നല്‍കി.

ഡയാലിസിസ് രോഗികള്‍ക്ക് ചികിത്സാസഹായം നല്‍കുന്ന ‘ജീവനം’ പദ്ധതിക്ക് എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും മതിയായ ഫണ്ട് വകയിരുത്തണം. ഭിന്ന ശേഷിക്കാര്‍ക്കുള്ള സ്‌ക്കോളര്‍ഷിപ്പുകള്‍ സമയബന്ധിതമായി വിതരണം ചെയ്യാന്‍ സാമൂഹ്യക്ഷേമ വകുപ്പിന് നിര്‍ദേശം നല്‍കി. അവര്‍ക്കായി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ കലാ-കായിക മത്സരങ്ങള്‍ സംഘടിപ്പിക്കണം. ജില്ലയില്‍ ഏറ്റെടുത്തിട്ടുള്ള സംയോജിത-സംയുക്ത പദ്ധതികളുടെ അടിയന്തര റിപ്പോര്‍ട്ട് തദ്ദേശസ്ഥാപനങ്ങള്‍ സമര്‍പ്പിക്കണം.

ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ നോമിനി എം. വിശ്വനാഥന്‍, ഡി. പി. സി അംഗങ്ങള്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയലിന്റെ അധ്യക്ഷതയില്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം

error: Content is protected !!