Input your search keywords and press Enter.

2023 -24 ബജറ്റില്‍ ഉള്‍പ്പെടുത്തി ഇട്ടിയപ്പാറ – ഒഴുവന്‍പാറ- ജണ്ടായിക്കല്‍ – വടശേരിക്കര റോഡിന് 10 കോടി രൂപ അനുവദിച്ചു

റാന്നി നിയോജകമണ്ഡലം

സംസ്ഥാന സര്‍ക്കാരിന്റെ 2023 -24 ബജറ്റില്‍ ഉള്‍പ്പെടുത്തി ഇട്ടിയപ്പാറ – ഒഴുവന്‍പാറ- ജണ്ടായിക്കല്‍ – വടശേരിക്കര റോഡിന് 10 കോടി രൂപ അനുവദിച്ചു. ഇതുകൂടാതെ അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ സമര്‍പ്പിച്ച മറ്റ് 19 പ്രവര്‍ത്തികളും ബജറ്റ് ടോക്കണ്‍ പ്രൊവിഷനില്‍ ഇടം നേടി.
റാന്നി ടൂറിസം സര്‍ക്യൂട്ട്, വടശേരിക്കര ബസ് സ്റ്റാന്‍ഡും ഷോപ്പിംഗ് കോംപ്ലക്സും, തുലാപ്പള്ളി ട്രൈബല്‍ ആശുപത്രി, കടുമീന്‍ചിറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം, എഴുമറ്റൂര്‍ കൃഷാഭവന്‍ കെട്ടിടം, വെച്ചൂച്ചിറ മൂല്യ വര്‍ദ്ധിത ക്ഷീരോത്പ്പന്ന യൂണിറ്റ്, റാന്നി സമഗ്ര കാര്‍ഷിക വികസന പദ്ധതി, കോട്ടാങ്ങല്‍ ആശുപത്രി കെട്ടിടം, മഠത്തുംമൂഴി മഠത്തില്‍ തോട്ടില്‍ പാലവും റിംഗ് റോഡും, ബാസ്റ്റോ റോഡ്, റാന്നി പൊതുമരാമത്ത് വകുപ്പ് ഗസ്റ്റ് ഹൗസ് പുതിയ കെട്ടിടം, റാന്നി ട്രാഫിക് പോലീസ് സ്റ്റേഷന്‍, റാന്നി സ്‌കില്‍ പാര്‍ക്ക് രണ്ടാം ഘട്ടം, വനമേഖലയില്‍ സോളാര്‍ വേലിയും വന്യമൃഗ ശല്യം തടയാനുള്ള പദ്ധതികളും,  കാഞ്ഞീറ്റുകര സിഎച്ച്സി കെട്ടിടം, ചെറുകോല്‍ എഫ്എച്ച്സിയ്ക്ക് കെട്ടിടം,
റാന്നി ടൗണ്‍ പ്ലാനിംഗ്, ഗവ. എല്‍ പി സ്‌കൂള്‍ പെരുമ്പെട്ടി കെട്ടിടം, വെച്ചൂച്ചിറ പിഎച്ച്സി ക്ക് കെട്ടിടം എന്നിവയാണ് ബജറ്റില്‍ ഇടം നേടിയ മറ്റു പ്രവര്‍ത്തികള്‍.
ഇട്ടിയപ്പാറ ടൗണില്‍ നിന്ന് ആരംഭിച്ച് ഒഴുവന്‍പാറ വരെയും ഒഴുവന്‍പാറ – ജണ്ടായിക്കല്‍, ജണ്ടായിക്കല്‍ -ബംഗ്ലാം കടവ് – വടശേരിക്കര റോഡ് എന്നിവയുടെ  പുനരുദ്ധാരണത്തിനാണ് 10 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ഈറോഡ് തകര്‍ന്ന് ഇതിലെയുള്ള യാത്ര അസാധ്യമായ സാഹചര്യത്തിലാണ് ബിഎം ബിസി നിലവാരത്തിലുള്ള റോഡ് നിര്‍മാണത്തിന് അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ ബജറ്റില്‍ പ്രൊപ്പോസല്‍ നല്‍കിയത്.
ഇതുകൂടാതെ ശബരിമല മാസ്റ്റര്‍ പ്ലാന് 30 കോടി രൂപയും നിലയ്ക്കല്‍ കുടിവെള്ള പദ്ധതിയുടെ വികസനത്തിന് പത്തുകോടി രൂപയും അധികമായി അനുവദിച്ചിട്ടുണ്ട്.
പമ്പ ഗണപതി ക്ഷേത്രം മുതല്‍ ഹില്‍ ടോപ്പ് വരെ സുരക്ഷാപാലം രണ്ടു കോടി രൂപ, നിലയ്ക്കല്‍ വികസനം 2.50 കോടി രൂപ, പമ്പയില്‍ നിന്നും സന്നിധാനം വരെ ഔഷധ ജലവിതരണത്തിന് രണ്ടുകോടി രൂപ എന്നിവയും അനുവദിച്ചിട്ടുണ്ട്.
error: Content is protected !!