Input your search keywords and press Enter.

കൊല്ലം ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 03/02/2023)

വയോജന കൂട്ടായ്മ
പവിത്രേശ്വരം ഗ്രാമപഞ്ചായത്തും എസ്.എന്‍പുരം  കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍  ‘കൈത്താങ്ങ്’   വയോജന കൂട്ടായ്മ സംഘടിപ്പിച്ചു. കൈതക്കോട് കുടുംബക്ഷേമ ഉപകേന്ദ്രത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്  വി. രാധാകൃഷ്ണന്‍  ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡന്റ്  ശശികല, വാര്‍ഡ് മെമ്പര്‍മാരായ   സി. എസ്.  നിവാസ്,  പി. സ്മിത, ഡോ. അഞ്ചു തുടങ്ങിയവര്‍ പങ്കെടുത്തു. 60  വയസിനു മുകളില്‍ പ്രായമുള്ളവരുടെ ജീവിതശൈലി രോഗനിര്‍ണ്ണയം, കലാപരിപാടികള്‍ എന്നിവയുമുണ്ടായിരുന്നു.

സൗജന്യ പി.എസ്.സി പരിശീലനം
കടയ്ക്കല്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ വിവിധ മത്സരപരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നവര്‍ക്കായി 30 ദിവസത്തെ സൗജന്യ പരിശീലനപരിപാടി നടത്തും.  ഫെബ്രുവരി എട്ടിനകം  ഓഫീസിലെത്തി രജിസ്റ്റര്‍ ചെയ്യണം.  ആദ്യത്തെ 50 പേര്‍ക്കാണ് അവസരം. ഫോണ്‍ -0474 2425958.

ചുമതലയേറ്റു
ഏകീകൃത തദ്ദേശസ്വയംഭരണവകുപ്പിന്റെ ജില്ലാ ജോയിന്റ് ഡയറക്ടറായി കിഴക്കേകല്ലട സ്വദേശി സാജു ഡേവിഡ് ചുമതലയേറ്റു. തദ്ദേശ സ്വയംഭരണ (നഗരകാര്യം) വകുപ്പിലെ കോഴിക്കോട് റീജിയണല്‍ ജോയിന്റ് ഡയറക്ടറായിരുന്നു.

വോക്ക്-ഇന്‍-ഇന്റര്‍വ്യൂ
     ആയിരംതെങ്ങ് സര്‍ക്കാര്‍ ഫിഷ്ഫാമിലേക്ക് പ്രൊജക്ട് അസിസ്റ്റന്റിനെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വോക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.  യോഗ്യത: ബിയോടെക്‌നോളജിയില്‍  ബിരുദാനന്തര ബിരുദം. പ്രവര്‍ത്തി പരിചയവും ഫിഷറീസ് വിഷയത്തില്‍ ബിരുദമോ, ബിരുദാന്തരബിരുദമോ ഉള്ളവര്‍ക്ക് മുന്‍ഗണന.
വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും, ബയോഡേറ്റയും, യോഗ്യത പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 21ന് രാവിലെ 10.30ന്  എറണാകുളം തേവരയിലെ അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് ലബോറട്ടറി- കം-റീജ്യണല്‍ എക്‌സിക്യൂട്ടീവ് (സെന്‍ട്രല്‍ സോണ്‍) ഓഫീസ്, അഡാക് സി.സി/60/3907, പെരുമാനൂര്‍ പി.ഒ, കനാല്‍ റോഡ് കൊച്ചിയിലുള്ള ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍-8281442344.

ബോധവത്കരണ പരിപാടി
ശൈശവ വിവാഹം നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് മതമേലധ്യക്ഷ•ാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി വനിതാ-ശിശുവികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി ആറിന് രാവിലെ 10 മണിക്ക് ആല്‍ത്തറമൂട് ക്യു.എസ്.എസ്.എസ്. ഷെല്‍ട്ടര്‍ ഹോമില്‍ ബോധവത്കരണ പരിപാടി നടത്തുമെന്ന് വനിതാ സംരക്ഷണ ഓഫീസര്‍ അറിയിച്ചു.

error: Content is protected !!