സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് ഏഴിന്
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഫെബ്രുവരി ഏഴിന് രാവിലെ 11ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. ജില്ലയില്‍ നിന്നുള്ള പുതിയ പരാതികള്‍ സ്വീകരിക്കും. ഫോണ്‍ 0471 2315133, 23171122, 2318122.
ഭരണാനുമതി ലഭിച്ചു
എന്‍. കെ പ്രേമചന്ദ്രന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് നീണ്ടകര സെന്റ് സെബാസ്റ്റിയന്‍ എല്‍.പി സ്‌കൂളിന് സമാര്‍ട്ട് ക്ലാസ് റൂം നിര്‍മ്മിക്കുന്നതിന് 4,59,688 രൂപയുടെ ഭരണാനുമതി ലഭിച്ചു.
പ്രായോഗിക പരീക്ഷ
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) (കാറ്റഗറി നമ്പര്‍ 36/2020) തസ്തികയുടെ പ്രായോഗിക പരീക്ഷ (ഡ്രൈവിംഗ് ടെസ്റ്റ് ) ഫെബ്രുവരി ഏഴ്, എട്ട്, ഒമ്പത്, 10 തീയതികളില്‍ രാവിലെ ആറ് മുതല്‍ ആശ്രാമം മൈതാനത്ത് നടത്തും. വ്യക്തഗതമെമ്മോ അയക്കില്ല. അര്‍ഹത നേടിയവര്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത പ്രവേശന ടിക്കറ്റും ഡ്രൈവിംഗ് ലൈസന്‍സ് അസലുമായി ഗ്രൗണ്ടില്‍ എത്തണം. ഫോണ്‍ 0474 2745674.
ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം
കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് ഏഴ് ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. മാര്‍ച്ച് ആറ് മുതല്‍ 14 വരെ കിഡ് ക്യാമ്പസിലാണ് പരിശീലനം. നിലവില്‍ സംരംഭം തുടങ്ങി അഞ്ച് വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തിപരിചയമുള്ള സംരംഭകര്‍ക്ക് പങ്കെടുക്കാം. കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജി.എസ്.റ്റി ഉള്‍പ്പെടെ 4,130/- രൂപയാണ് ഫീസ്. www.kied.info ല്‍ ഓണ്‍ലൈനായി ഫെബ്രുവരി 20 നകം അപേക്ഷിക്കണം. ഫോണ്‍ 0484 2532890/2550322/9605542061.
സൗജന്യ പി.എസ്.സി പരിശീലനം
കടയ്ക്കല്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ വിവിധ മത്സരപരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നവര്‍ക്കായി 30 ദിവസത്തെ സൗജന്യ പരിശീലനപരിപാടി നടത്തും. ഫെബ്രുവരി എട്ടിനകം ഓഫീസിലെത്തി രജിസ്റ്റര്‍ ചെയ്യണം. ആദ്യത്തെ 50 പേര്‍ക്കാണ് അവസരം. ഫോണ്‍ -0474 2425958.
പരിശീലനം
വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള ചങ്ങനാശ്ശേരി കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്ററില്‍ ഫെബ്രുവരി 14, 15 തീയതികളില്‍ ‘റബ്ബര്‍ പാലില്‍ നിന്നും വിവിധതരം ഉത്പന്നങ്ങള്‍’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. വിവരങ്ങള്‍ക്ക് [email protected] ഫോണ്‍: 0481-2720311, 9846797000.
ക്വട്ടേഷന്‍
പെരിനാട് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ സാമ്പിള്‍ റഫറല്‍ ട്രാന്‍സ്പോര്‍ട്ടിങ് നടപ്പിലാക്കുന്നതിന് വാഹന ക്വട്ടേഷന്‍ ക്ഷണിച്ചു. ഫിറ്റ്നസ് ഇന്‍ഷുറന്‍സ്, ആര്‍.സി ബുക്ക്, പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ് എന്നിവയുടെ പകര്‍പ്പുകള്‍ ഹാജരാക്കണം. ഫെബ്രുവരി 15ന് രാവിലെ 11 വരെ സ്വീകരിക്കും.
അപേക്ഷ ക്ഷണിച്ചു
കൊട്ടാരക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഡ്രൈവര്‍ കം മെക്കാനിക്ക് (ഡി.സി.എം) ട്രേഡിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. 2023 ഫെബ്രുവരി ഒന്നിന് 18 വയസ് തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. അപേക്ഷാഫോം ഐ.ടി.ഐയില്‍ ലഭിക്കും. ഫീസ് 100 രൂപ. ഫെബ്രുവരി 10 വൈകിട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ -8589898962, 9846151869, 7012332456.
റിസര്‍ച്ച് ഫെലോ
കോന്നിയിലെ ഫുഡ് ക്വാളിറ്റി മോണിട്ടറിംഗ് ലബോറട്ടറിയിലേക്ക് റിസര്‍ച്ച് ഫെലോയെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത മൈക്രോബയോളജിയില്‍ 50 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും ഫുഡ് അനാലിസിസില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും. ഫെബ്രുവരി 14ന് രാവിലെ 11 ന് കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ആസ്ഥാനത്ത് വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖയും സഹിതം പങ്കെടുക്കണം. ഫോണ്‍: 0468 2961144.
ദര്‍ഘാസ്
കൊല്ലം സിറ്റി പോലീസ് എ.ആര്‍ ക്യാമ്പ്, ഫാമിലി ക്വാര്‍ട്ടേഴ്‌സ് പരിസരത്തെ മരങ്ങള്‍ ഫെബ്രുവരി 14ന് രാവിലെ 11ന് എ.ആര്‍ ക്യാമ്പ് പരിസരത്ത് ലേലം ചെയ്യുന്നു. ദര്‍ഘാസുകള്‍ ഫെബ്രുവരി 13 ന് വൈകിട്ട് അഞ്ച് വരെ തപാല്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കാം. ഫോണ്‍ 0474 2764422.
അറിയിപ്പ്
പുനലൂര്‍ മുതല്‍ കോന്നി വരെ റോഡ് വികസനപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലങ്ങള്‍, പി.ഡബ്ല്യൂ.ഡി. പുറമ്പോക്കിലെ എല്ലാവിധ നിര്‍മ്മാണങ്ങള്‍, ചമയങ്ങള്‍, ഇതര സാധനസാമഗ്രികള്‍ എന്നിവ സ്ഥാപിച്ചവരുടെ സ്വന്തം ചിലവില്‍ ഒരാഴ്ചയ്ക്കുള്ളില്‍ പൊളിച്ചുമാറ്റണം. സമയപരിധി കഴിഞ്ഞുള്ളവ മുന്നറിയിപ്പ് കൂടാതെ ഡിപ്പാര്‍ട്ട്‌മെന്റ് നീക്കം ചെയ്യും. അതിന്റെ ചെലവ് ഉടമസ്ഥരില്‍ നിന്ന് ഈടാക്കുമെന്ന് പി. ഡബ്ല്യൂ. ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 04828 206961.