ആരോഗ്യ ചികിത്സ മേഖലയില്‍ സാധാരണക്കാരെ ബോധവത്ക്കരിക്കുന്നതില്‍ ആശാ പ്രവര്‍ത്തകര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആശാപ്രവര്‍ത്തകരുടെ കലാപരമായ കഴിവ് പ്രകടിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ആശ ഫെസ്റ്റ്-2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഗ്രാമീണ മേഖലകളിലുള്ള ജനങ്ങള്‍ സ്വന്തം ആരോഗ്യം ശ്രദ്ധിക്കുന്നില്ലെന്നും സമയാസമയങ്ങളില്‍ ആവശ്യമായ പരിശോധനകള്‍ നടത്താത്ത സാഹചര്യങ്ങള്‍ ഇല്ലാതാകാന്‍ ഗ്രാമീണ-പിന്നാക്ക ആദിവാസി മേഖലകളില്‍ ആശാപ്രവര്‍ത്തകര്‍ക്ക് കാര്യമായ ഇടപെടലുകള്‍ നടത്താനാവും. കോവിഡ് കാലത്ത് ആശാപ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ മുഖ്യാതിഥിയായി. മേഴ്സി കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര, നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രിയ അജയന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. പി റീത്ത, വാര്‍ഡ് കൗണ്‍സിലര്‍ മിനി, സിനിമാതാരം ഷാജു ശ്രീധര്‍, ഫോക് ലോര്‍ അക്കാദമി ജേതാവ് പ്രണവം ശശി, മേഴ്സി കോളെജ് പ്രിന്‍സിപ്പാള്‍ സി.ഗിസല്ല ജോര്‍ജ്, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ടി.വി റോഷ് എന്നിവര്‍ പങ്കെടുത്തു.
ഫെബ്രുവരി 18,19 തീയതികളിലായി തൃത്താല ചാലിശ്ശേരി അന്‍സാരി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സംസ്ഥാനതല തദ്ദേശ ദിനാഘോഷത്തിന്റെ ലോഗോ തയ്യാറാക്കിയത് ഗ്രാമപ്പഞ്ചായത്ത് ഓഫീസ് ജീവനക്കാരനും ശാരീരിക വെല്ലുവിളികളെ കലാ പ്രവര്‍ത്തനം കൊണ്ട് മറികടന്ന ചിത്രകാരനുമായ മാട്ടി മുഹമ്മദ്. മലപ്പുറം ഉമ്മത്തൂര്‍ സ്വദേശിയായ മുഹമ്മദ് തന്റെ തൂലികാ നാമമായി ഉപയോഗിക്കുന്നതാണ് ‘മാട്ടി’ എന്ന പേര്. ജന്മനാ വലതു കയ്യില്ലാത്ത മുഹമ്മദ് കുട്ടിക്കാലം മുതല്‍ ശാരീരിക വെല്ലുവിളികളെ മറന്നത് തന്റെ ഇഷ്ടമേഖലയായ ചിത്രകലയിലൂടെയാണ്. വീട്ടുകാരുടെയും കൂട്ടുകാരുടെയുമൊക്കെ പ്രോത്സാഹനം മുഹമ്മദിന് ഊര്‍ജമായി. സ്‌കൂള്‍ പഠനകാലം മുതല്‍ തന്നെ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലുമൊക്കെ പുരസ്‌കാരങ്ങള്‍ നേടി. ചിത്രകലയില്‍ കെ.ജി.ടി.ഇ കോഴ്‌സ് പൂര്‍ത്തിയാക്കി. തുടര്‍ന്ന് മാട്ടി അഡ്വര്‍ടൈസിങ്ങ് എന്ന സ്ഥാപനം ആരംഭിച്ചു. നിരവധി ചിത്ര പ്രദര്‍ശനങ്ങളും മാട്ടി മുഹമ്മദ് നടത്തിയിട്ടുണ്ട്. 2013 ല്‍ വേങ്ങര ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ ക്ലാര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും വരയ്ക്കാന്‍ സമയം കണ്ടെത്താറുണ്ട്. നിലവില്‍ പൊന്മള ഗ്രാമപ്പഞ്ചായത്തിലെ എല്‍ ഡി ക്ലാര്‍ക്കായ മുഹമ്മദ് 2010 ല്‍ സ്വകാര്യ മേഖലയിലെ മികച്ച ജീവനക്കാരനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയിട്ടുണ്ട്. ഭാര്യ മുംതാസ്, മക്കളായ മുര്‍ഷിദ സഫാന്‍, റിയ എന്നിവര്‍ മുഹമ്മദിന്റെ ചിത്രകലാ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി കൂടെയുണ്ട്. പ്രകൃതി സൗഹൃദ വികസനം, ശുചിത്വം, ജനകീയ കൂട്ടായ്മ എന്നീ ആശയങ്ങളെല്ലാം കോര്‍ത്തിണക്കിയാണ് മാട്ടി മുഹമ്മദ് തദ്ദേശ ദിനാഘോഷത്തിന്റെ ലോഗോ തയ്യാറാക്കിയത്. പാലക്കാട് ജില്ലയില്‍ നടക്കുന്ന പരിപാടിയായതിനാല്‍ കരിമ്പനയും ധോണിയുമൊക്കെ ഉള്‍പ്പെടുത്തി. നിര്‍ണയ സമിതി ഇത് ഔദ്യോഗിക ലോഗോ ആയി തെരഞ്ഞെടുത്തു. ഫെബ്രുവരി 18, 19 തീയതികളില്‍ തൃത്താല ചാലിശ്ശേരിയില്‍ നടക്കുന്ന തദ്ദേശ ദിനാഘോഷ വേദിയില്‍ മാട്ടി മുഹമ്മദിന് ക്യാഷ് അവാര്‍ഡും ഫലകവും സമ്മാനിയ്ക്കും.
ഫെബ്രുവരി 18,19 തീയതികളിലായി തൃത്താല ചാലിശ്ശേരി അന്‍സാരി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സംസ്ഥാനതല തദ്ദേശ ദിനാഘോഷ പരിപാടികളും പ്രദര്‍ശന മേളയും തികച്ചും മാലിന്യമുക്തമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചും നടത്തുമെന്ന് സംസ്ഥാനതല തദ്ദേശ ദിനാഘോഷം ഗ്രീന്‍ പ്രോട്ടോകോള്‍ സബ് കമ്മിറ്റി കണ്‍വീനര്‍ കൂടിയായ ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ അറിയിച്ചു. ചുവടെ പറയും പ്രകാരമാവും പരിപാടികള്‍ നടക്കുക.
നിര്‍ദ്ദേശങ്ങള്‍ ഇപ്രകാരം
1 തദ്ദേശ സ്വയംഭരണ ദിനാഘോഷത്തോടനുബന്ധിച്ചുള്ള വേദിയിലും പരിസരത്തുമുള്ള അലങ്കാരങ്ങള്‍, തോരണങ്ങള്‍, കമാനങ്ങള്‍ എന്നിവ പൂര്‍ണ്ണമായും പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കും. പ്ലാസ്റ്റിക്, തെര്‍മോകോള്‍ ഒഴിവാക്കും
2 ബാനറുകള്‍, ബോര്‍ഡുകള്‍ കോട്ടണ്‍ തുണിയിലോ മറ്റ് പ്രകൃതി സൗഹൃദ വസ്തുക്കളിലോ നിര്‍മ്മിക്കും. അതിഥികള്‍ക്ക് നല്‍കുന്ന ബൊക്കയില്‍ പ്ലാസ്റ്റിക് ആവരണം ഒഴിവാക്കും.
3 നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം വേദിയിലും പരിസരത്തും പൂര്‍ണ്ണമായും ഒഴിവാക്കും.
4 തദ്ദേശ സ്വയംഭരണ ദിനാഘോഷത്തോടനുബന്ധിച്ച് പ്രതിനിധികള്‍ക്കും അതിഥികള്‍ക്കും ആഹാരപാനീയങ്ങള്‍ വിതരണം ചെയ്യുന്നതിന് എല്ലാത്തരം ഡിസ്‌പോസിബിള്‍ (പ്ലാസ്റ്റിക്, പേപ്പര്‍, തെര്‍മോകോള്‍, സ്റ്റെറ്റോ ഫോം) വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച പാത്രങ്ങള്‍, കപ്പുകള്‍ ഒഴിവാക്കി കഴുകി ഉപയോഗിക്കുന്ന സ്റ്റീല്‍, ചില്ല്, സെറാമിക് പാത്രങ്ങളും കപ്പുകളും ഉപയോഗിക്കും.
5 തദ്ദേശസ്വയംഭരണ ദിനാഘോഷവേദിയിലും പരിസരത്തും ജൈവ-അജൈവ വസ്തുക്കള്‍ തരംതിരിച്ച് നിക്ഷേപിക്കാന്‍ ബിന്നുകള്‍ (മുള കൊണ്ടുള്ള കുട്ടകള്‍) സ്ഥാപിക്കും.
6 വേദിയില്‍ കുപ്പിവെള്ളം ഒഴിവാക്കി പകരം ചില്ല്, സ്റ്റീല്‍ ബോട്ടിലുകള്‍ ഗ്ലാസ്സുകള്‍ ഉപയോഗിക്കും.
7 വേദിയിലും പരിസരത്തും പ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ബബിള്‍ ടോപ്പുകളില്‍ കുടിവെള്ളം സജ്ജീകരിക്കും.
8 എക്‌സിബിഷന്‍ ഹാളിലെ സ്റ്റാളുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ ഉറപ്പാക്കുക. സ്റ്റാളുകളില്‍ സ്ഥാപിക്കുന്ന ബാനര്‍, ബോര്‍ഡ് എന്നിവ നിരോധിത പ്ലാസ്റ്റിക്, പി.വി.സി ഫ്‌ളക്‌സ് ഒഴിവാക്കി പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കും.
9 ഗ്രീന്‍ പ്രോട്ടോകോള്‍ പാലനം ഉറപ്പാക്കുന്നതിന് വേദികള്‍ മാലിന്യമുക്തമായി സൂക്ഷിക്കുന്നതിനും ഗ്രീന്‍ പ്രോട്ടോകോള്‍ വളണ്ടിയര്‍മാരുടെ സേവനം (വിദ്യാര്‍ത്ഥികള്‍, ഹരിതകര്‍മ്മസേന) ഉറപ്പാക്കും.
10 വേദിയിലും പരിസരത്തും ഹരിതചട്ടപാലനം സംബന്ധിച്ച സന്ദേശങ്ങള്‍ സ്ഥാപിക്കും.
11 രജിസ്‌ട്രേഷന്‍ സമയത്ത് അതിഥികള്‍ക്കും പ്രതിനിധികള്‍ക്കും നല്‍കുന്ന ബാഡ്ജ്, പേന, ഫയല്‍, ബാഗ്, സര്‍ട്ടിഫിക്കറ്റ്, മൊമെന്റോ എന്നിവ പ്രകൃതി സൗഹൃദ ഉത്പന്നങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചവ ആയിരിക്കും.
12 ഗ്രീന്‍ പ്രോട്ടോകോള്‍ പാലനം ഉറപ്പാക്കാന്‍ ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തും.
13 തദ്ദേശസ്വയംഭരണ ദിനാഘോഷത്തോടനുബന്ധിച്ച് രൂപീകരിച്ച വിവിധ കമ്മിറ്റിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഹരിതചട്ടപാലനം ഉറപ്പാക്കുന്നതിന് പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്്.
പ്രദര്‍ശന-വിപണന മേളയില്‍ 66 സ്റ്റാളുകള്‍
പ്രവേശനം സൗജന്യം, പ്രവേശന സമയം രാവിലെ 9 മുതല്‍ രാത്രി 10 വരെ
ചാലിശ്ശേരി, മുല്ലയംപറമ്പ് ക്ഷേത്രമൈതാനിയില്‍ നടക്കുന്ന പ്രദര്‍ശന-വിപണന മേളയില്‍ കരകൗശല-കൈത്തറി വസ്തുക്കള്‍, ഗോത്ര-ഭക്ഷ്യ ഉത്പന്നങ്ങള്‍ ഉള്‍പ്പെട്ട കുടുംബശ്രീയുടെ 25 സ്റ്റാള്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെയും പഞ്ചായത്ത്-നഗരസഭാ തലത്തിലുമായി ആകെ 66 സ്റ്റാളുകളാണ് സജ്ജീകരിക്കുന്നത്. ഫെബ്രുവരി 16 മുതല്‍ 19 വരെ രാവിലെ ഒന്‍പത് മുതല്‍ രാത്രി 10 വരെയാണ് പരിപാടികള്‍ നടക്കുക. പ്രവേശനം സൗജന്യമാണ്. ഫെബ്രുവരി 14 മുതല്‍ കലാപരിപാടികള്‍ ആരംഭിക്കും. ഫെബ്രുവരി 14 ന് വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്കില്‍ ഗസലും 15 ന് വട്ടേനാട് ജി.എല്‍.പി.എസില്‍ സൂഫി സംഗീതംവും 16 മുതല്‍ 19 വരെ മുല്ലയംപറമ്പ് ഗ്രൗണ്ടില്‍ നാടന്‍ പാട്ട്, നാടകം, 101 കലാകാരന്മാരുടെ പഞ്ചവാദ്യം, ചവിട്ടുകളി, സിത്താര കൃഷ്ണകുമാറിന്റെയും സംഘത്തിന്റെയും മെഗാ ഇവന്റ് എന്നിങ്ങനെ വിവിധ പരിപാടികളാകും നടക്കുക. സുസ്ഥിര തൃത്താല പദ്ധതിയുമായി ബന്ധപ്പെട്ട് മണ്ണ്- ജലം-കൃഷി സംരക്ഷണത്തിന് പ്രത്യേക സ്റ്റാളുകളും ഉണ്ട്. തൃത്താലയ്ക്ക് ഉത്സവ പ്രതീതി ഉണര്‍ത്തി കൊണ്ടാണ് സംസ്ഥാനതല തദ്ദേശ ദിനാഘോഷം സംഘടിപ്പിക്കുന്നത്.
നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ-ഹോമിയോ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ ആയുഷ് ഡോക്ടര്‍മാര്‍ക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററിലേക്കുള്ള ലാപ്‌ടോപ്പ് വിതരണവും ശില്പശാല ഉദ്ഘാടനവും ജില്ലാ കലക്ടര്‍ ഡോ.എസ് ചിത്ര നിര്‍വഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്.ഷിബു അധ്യക്ഷനായ പരിപാടിയില്‍ ആയുഷ്മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സുനിത, ഡോ. വി. സുനന്ദ, ഡോ. കെ.ജി ശ്രീനിജന്‍, ഡോ. മനോജ് തോമസ്, ഡോ. ഉമ എന്നിവര്‍ സംസാരിച്ചു.
ലോക ക്യാന്‍സര്‍ ദിനത്തോടനുബന്ധിച്ച്് പാലക്കാട് ഗവ നഴ്‌സിംഗ് സ്‌കൂളില്‍ നടന്ന ജില്ലാതല പരിപാടി ജില്ലാ ടി.ബി. ഓഫീസര്‍ ഡോ. സജീവ് ഉദ്ഘാടനം ചെയ്തു. ‘ക്യാന്‍സര്‍ പരിചരണത്തിലെ അപര്യാപ്തതകള്‍ നികത്താം’എന്നതാണ് ഈ വര്‍ഷത്തെ ക്യാന്‍സര്‍ ദിനാചരണ സന്ദേശം. ക്യാന്‍സര്‍ സ്‌ക്രീനിംഗ് എന്ന വിഷയത്തില്‍ ഇ- സഞ്ജീവനി നോഡല്‍ ഓഫീസര്‍ ഡോ. രാജലക്ഷ്മി അയ്യപ്പന്‍ ബോധവത്കരണ സെമിനാര്‍ അവതരിപ്പിച്ചു. വനിത-ശിശു ആശുപത്രി സൂപ്രണ്ട് ഡോ.ടി. പ്രേംകുമാര്‍ അധ്യക്ഷനായ പരിപാടിയില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.ആര്‍ സെല്‍വരാജ്, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എ.കെ അനിത, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. നാസര്‍, നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആശാദീപ്, ജില്ലാ എപിഡെമിയോളജിസ്റ്റ് ഡോ. ദീപക് രാജന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് പി. ബൈജുകുമാര്‍, ഡി.പി.എച്ച്.എന്‍ വി.പങ്കജം, ഡെ.ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ ആല്‍ജോ സി. ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു. ശരവണന്‍ പാലക്കാടിന്റെ ബോധവത്കരണ മാജിക് ഷോ നടന്നു.
കേരള ഭൂപരിഷ്‌കരണ നിയമ പ്രകാരം ആലത്തൂര്‍ താലൂക്കിലെ പെരിങ്ങോട്ടുകുറിശ്ശി-1 വില്ലേജിലെ മക്കു രാവുത്തറില്‍ നിന്നും ഏറ്റെടുത്ത 29 സെന്റ് (0.1174 ഹെക്ടര്‍) ഭൂമി പതിച്ചു നല്‍കുന്നത് ജില്ലാ കലക്ടര്‍ അപേക്ഷ ക്ഷണിച്ചു. പെരിങ്ങോട്ടുകുറിശ്ശി-1 വില്ലേജിലെയും സമീപ വില്ലേജുകളിലെയും ഭൂരഹിത കര്‍ഷക തൊഴിലാളികളില്‍ നിന്നും യാതൊരു ഭൂമിയും വീണ്ടെടുക്കാന്‍ അവകാശമില്ലാത്ത ചെറുകിട ഭൂവുടമകളില്‍ നിന്നും ചട്ടം 27 പ്രകാരമാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകര്‍ 1970 ലെ ഭൂപരിഷ്‌കരണ (പരിധി) പ്രകാരമുള്ള 17 ാം നമ്പര്‍ ഫോറത്തില്‍ ആലത്തൂര്‍ ഭൂരേഖ തഹസില്‍ദാര്‍ക്ക് ഫെബ്രുവരി 21 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. അപേക്ഷാ ഫോറം ബന്ധപ്പെട്ട താലൂക്ക്-വില്ലേജ് ഓഫീസുകളില്‍ ലഭിക്കുമെന്ന് എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. ഫോണ്‍-0491 2505309
ഫെബ്രുവരി 18, 19 തീയതികളില്‍ ചാലിശ്ശേരിയില്‍ നടക്കുന്ന തദ്ദേശദിനാഘോഷത്തിന്റെ സംഘാടക സമിതിയുടെ വിവിധ സബ് കമ്മിറ്റി ഭാരവാഹികളുടെ യോഗം ഫെബ്രുവരി ആറിന് രാവിലെ 10 ന് കൂറ്റനാട് സെന്ററിലുള്ള തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ചേരും. എല്ലാ ഭാരവാഹികളും പങ്കെടുക്കണമെന്ന് ജനറല്‍ കണ്‍വീനര്‍ അറിയിച്ചു.
സാമൂഹ്യനീതി വകുപ്പ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്കായി വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് യത്‌നം പദ്ധതിയിലുള്‍പ്പെടുത്തി ധനസഹായം നല്‍കുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരുടെ സാമൂഹിക-വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ട് വിവിധ തൊഴില്‍ മേഖലകളില്‍ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പി.എസ്.സി, യു.പി.എസ്.സി, ബാങ്ക് സര്‍വീസ്, ആര്‍.ആര്‍.ബി, യു.ജി.സി/നെറ്റ്/ജെ.ആര്‍.എഫ്, സി.എ.റ്റി/എം.എ.റ്റി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കാണ് ധനസഹായം അനുവദിക്കുക. വിവിധ മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്ന ആറ്മാസത്തെ പരിശീലനത്തിന് 6000 രൂപയും, ഒരു വര്‍ഷത്തേക്ക് പരമാവധി 40000 രൂപയുമാണ് അനുവദിക്കുക. പരിശീലനാര്‍ഥികള്‍ക്ക് സ്റ്റൈപ്പന്റിനത്തില്‍ 2000 രൂപ പരമാവധി 10 മാസത്തേക്ക് നല്‍കും. താത്പര്യമുള്ളവര്‍ ഫെബ്രുവരി 10 നകം സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍-0491 2505791.
പി.എം കിസാന്‍ പദ്ധതിയില്‍ അംഗങ്ങളായ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം മൂന്നുതവണകളിലായി ധനസഹായം ലഭിക്കുന്നതിന് ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാത്ത ഗുണഭോക്താക്കള്‍ക്ക് ഇന്ത്യന്‍ പോസ്റ്റ് പേമെന്റ് ബാങ്ക് മുഖേന പുതിയ അക്കൗണ്ട് ആരംഭിക്കാന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി എഴിന് പല്ലശ്ശന, കോങ്ങാട, തേന്‍കുറിശ്ശി പഞ്ചായത്ത് കൃഷിഭവനുകളിലും ഫെബ്രുവരി എട്ടിന് നെ•ാറ, കേരളശ്ശേരി, കൊഴിഞ്ഞാമ്പാറ കൃഷിഭവനുകളിലും ഫെബ്രുവരി ഒന്‍പതിന് മുതലമട കൃഷിഭവനിലും ക്യാമ്പ് സംഘടിപ്പിക്കും. കര്‍ഷകര്‍ അവസരം പ്രയോജനപ്പെടുത്തണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് വാര്‍ഡ്തല വിവരശേഖരണത്തിന് താത്ക്കാലിക എന്യൂമറേറ്റര്‍ നിയമനം. യോഗ്യത ഹയര്‍സെക്കന്‍ഡറി (തത്തുല്യം). സ്വന്തമായി സ്മാര്‍ട്ട്ഫോണും പ്രായോഗിക പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. വടകരപ്പതി ഗ്രാമപഞ്ചായത്തിലാണ് ഒഴിവ്. താത്പര്യമുള്ളവര്‍ ഫെബ്രുവരി 10 നകം വൈകിട്ട് അഞ്ചിനകം ഏതെങ്കിലും ദിവസങ്ങളില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ എത്തണം. ഫോണ്‍- 04923-291184
ഐ.എച്ച്.ആര്‍.ഡിയുടെ ആഭിമുഖ്യത്തില്‍ അയലൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിവിധ കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. പി.ജി.ഡി.സി.എ (ബിരുദം) ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (എസ്.എസ്.എല്‍.സി) ഡി.സി.എ (പ്ലസ് ടു ) സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (എസ്.എസ്.എല്‍.സി) ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (പ്ലസ് ടു)ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് (ബിരുദം/ ത്രിവത്സര ഡിപ്ലോമ) പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എംബെഡ്ഡഡ് സിസ്റ്റം ഡിസൈന്‍ (എം-ടെക്, ബി-ടെക്, എം.എസ്.സി) എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. താത്്പര്യമുള്ളവര്‍ ഫെബ്രുവരി എട്ടിന് വൈകിട്ട് നാലിനകം പൂരിപ്പിച്ച അപേക്ഷ രജിസ്‌ട്രേഷന്‍ ഫീസായി (ജനറല്‍-150, എസ്.സി/എസ്.ടി- 100)ഡി.ഡി സഹിതം ഓഫീസില്‍ നല്‍കണം. അപേക്ഷ ഫോറം www.ihrd.ac.in  ലഭിക്കും. ഫോണ്‍ -8547005029, 9495069307, 9447711279, 0492-3241766