കോന്നി തെങ്ങുംകാവിൽ കിണറിലേക്ക് തലകറങ്ങി വീണ വൃദ്ധൻ മരിച്ചു.തെങ്ങുംകാവ് സ്വദേശി രാജനാണ് മരിച്ചത്.രാജൻ കിണറ്റിൽ വീണ ഉടൻതന്നെ വിവരം ഫയർഫോഴ്സിനെ അറിയിക്കുകയും ഉദ്യോഗസ്ഥരെത്തി രാജനെ കിണറിൽ നിന്ന് പുറത്തേക്ക് എടുക്കുകയും ചെയ്തുവെങ്കിലും ആശുപത്രിയിൽ വച്ച് രാജൻ മരിക്കുകയായിരുന്നു.പുതിയ കിണർ കുഴിച്ചു കൊണ്ടിരിക്കെ 15 അടി താഴ്ച്ചയിൽ വെച്ചാണ് രാജന് ബോധക്ഷയം ഉണ്ടായി കിണറിലേക്ക് വീണത്.