Input your search keywords and press Enter.

കൊല്ലം ജില്ലാ വാര്‍ത്തകള്‍

ചിത്രയും ലേഖയും സുമംഗലികളായി
വനിതാ-ശിശുവികസന വകുപ്പിന്റെയും കൊല്ലം കോര്‍പ്പറേഷന്റെയും ചുമതലയിലുള്ള കരിക്കോട് സര്‍ക്കാര്‍ മഹിളാമന്ദിരത്തിലെ എസ്. ലേഖയും എസ്. ചിത്രയും പുതുജീവിതത്തിലേക്ക്. ശാസ്താംകോട്ട തൈവിള കിഴക്കതില്‍ വീട്ടില്‍ സി.എല്‍.ശശിയുടെയും ഷീലയുടെയും മകന്‍ എസ്. ശ്യാം ആണ് ലേഖയുടെ വരന്‍. കുന്നത്തൂര്‍ ഐവര്‍കാല പുത്തനമ്പലം ശാന്തിഭവനില്‍ എന്‍. കനകരാജിന്റെയും ശാന്തിയുടെയും മകന്‍ കപില്‍ രാജ് ആണ് ചിത്രയ്ക്ക് താലിചാര്‍ത്തിയത്.
പടിഞ്ഞാറേകല്ലട ഗ്രാമപഞ്ചായത്തിന്റെയും വനിതാ-ശിശുവികസന വകുപ്പിന്റെയും മഹിളാമന്ദിരത്തിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു ചടങ്ങുകള്‍. പൊതുജനങ്ങളും പങ്കെടുത്തു.
പടിഞ്ഞാറേകല്ലട ഗ്രാമപഞ്ചായത്ത് ആയൂര്‍വേദ ഹാളില്‍ നടന്ന ചടങ്ങില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ ഡോ. പി. കെ. ഗോപന്‍,  കാരുവള്ളില്‍ ശശി, ജി. ഗോപിനാഥന്‍, ടി.ആര്‍.ശങ്കരപിള്ള, വഴുതാനത്ത് ബാലചന്ദ്രന്‍, ചവറ കെ. എസ്. പിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് എല്‍. സുധ, ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങളായ വി. രതീഷ്, വൈ. ഷാജഹാന്‍, സ്റ്റാഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. സുധീര്‍, ഉഷാലയം ശിവരാജന്‍, ജെ. അംബിക കുമാരി, മുന്‍ എം.എല്‍.എ ആര്‍. രാമചന്ദ്രന്‍,  ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ റജീല, ലൈലാ സമദ്, റ്റി. ശിവരാജന്‍, ഷീലാകുമാരി, എസ്. സിന്ധു, എന്‍.ഓമനക്കുട്ടന്‍ പിള്ള, എന്‍.ശിവാനന്ദന്‍, സുനിതാ ദാസ് ,കൊല്ലം കോര്‍പ്പറേഷന്‍ വികസന സ്റ്റാഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എസ്.ഗീതാകുമാരി, ജില്ലാ വനിതാശിശു വികസന ഓഫീസര്‍ പി. ബിജി, വനിതാസംരക്ഷണ ഓഫീസര്‍ ജി. പ്രസന്നകുമാരി, മഹിളാമന്ദിരം സൂപ്രണ്ട് പി.ഗീത, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ സനല്‍ വെള്ളിമണ്‍, കൗണ്‍സിലര്‍ സുജാ കൃഷ്ണന്‍, ആശാ ബിജു, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പട്ടത്താനം സുനില്‍, ജെ.സുജനന്‍, തുടങ്ങി രാഷ്ട്രീയ-സാംസ്‌കാരിക സംഘടനാ നേതാക്കളും പങ്കെടുത്തു.

വനിതാ കമ്മീഷന്‍ അദാലത്ത്: 18 പരാതികള്‍ തീര്‍പ്പാക്കി
ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍  നടത്തിയ സിറ്റിംഗില്‍ 77 കേസുകള്‍  പരിഗണിച്ചു. 18 പരാതികള്‍ തീര്‍പ്പാക്കി. മൂന്ന് പരാതിയില്‍ റിപ്പോര്‍ട്ട് തേടാനും 56 എണ്ണം അടുത്ത സിറ്റിംഗിലേക്കും മാറ്റിവച്ചു. വനിതാ കമ്മീഷന്‍ അംഗം ഇന്ദിര രവീന്ദ്രനാണ് സിറ്റിംഗ് നടത്തിയത്.  സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോസ് കുര്യന്‍, അഭിഭാഷകരായ ഹേമശങ്കര്‍, ശുഭ, ജയകമലാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജിന് പുതിയ ബസ്
  പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജിന്  അനുവദിച്ച  ബസിന്റെ ഉദ്ഘാടനം ഫെബ്രുവരി 14ന് രാവിലെ 11ന് എന്‍. കെ പ്രേമചന്ദ്രന്‍ എം.പി നിര്‍വഹിക്കും.  പി.എസ്. സുപാല്‍ എം.എല്‍.എ അധ്യക്ഷനാകും.

സ്‌കൂളുകള്‍ക്ക് കൈറ്റിന്റെ 1910 പുതിയ ലാപ്‌ടോപ്പുകള്‍
ജില്ലയിലെ ഹൈസ്‌കൂളുകള്‍ക്ക് പുതുതായി 1910 ലാപ്‌ടോപ്പുകള്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ലഭ്യമാക്കും.   നേരത്തെ നല്‍കിയ 8745 ലാപ്‌ടോപ്പുകള്‍ക്ക് പുറമെയാണ് അഞ്ചുവര്‍ഷ വാറണ്ടിയോടെയുള്ള 1500 എണ്ണം.  വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി പുതിയതും പുനഃക്രമീകരണം നടത്തിയതുമായ 410 ലാപ്‌ടോപ്പുകളും ഉള്‍പ്പെടുമെന്ന് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
സ്‌കൂളുകളിലേക്ക് ഐ.ടി ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ www.kite.kerala.gov.in ല്‍ ലഭ്യമാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അല്ലാത്തതും ലൈസന്‍സ് നിബന്ധനകളുള്ളതും ഉപയോഗിക്കരുത്. സൈബര്‍ സേഫ്റ്റി പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണം. കുട്ടികളുടെ സ്വകാര്യവിവരങ്ങള്‍ സ്വകാര്യ സെര്‍വറുകളില്‍ സൂക്ഷിക്കരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഖാദി: പ്രത്യേക റിബേറ്റ്
സര്‍വോദയപക്ഷത്തോടനുബന്ധിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക്   ഫെബ്രുവരി  14 വരെ പ്രത്യേക റിബേറ്റ്. കോട്ടണ്‍, സില്‍ക്ക് തുണിത്തരങ്ങള്‍ക്ക് 30 ശതമാനവും, പോളി വസ്ത്ര ,വൂള്ളന്‍ തുണിത്തരങ്ങള്‍ക്ക് 20 ശതമാനവുമാണ് വിലക്കിഴിവ്.  സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്രെഡിറ്റ് സൗകര്യവുമുണ്ട്. ഫോണ്‍ : 0474 – 2743587.

വണ്‍ ടൈം വെരിഫിക്കേഷന്‍
  വിദ്യാഭ്യാസ വകുപ്പില്‍  എച്ച്.എസ്.ടി ഹിന്ദി (കാറ്റഗറി നമ്പര്‍.562/21) തസ്തിക യുടെ വണ്‍ ടൈം വെരിഫിക്കേഷന്‍ ഫെബ്രുവരി 14, 15 തീയതികളിലും പ്രീ പ്രൈമറി ടീച്ചര്‍ തസ്തികയുടെ വണ്‍ ടൈം വെരിഫിക്കേഷന്‍ ഫെബ്രുവരി 21, 22 തീയതികളില്‍ രാവിലെ 10.15 മുതല്‍  ജില്ലാ പി.എസ്.സി. ഓഫീസില്‍ നടത്തും. എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് മുഖേന അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടണം.

അപേക്ഷ ക്ഷണിച്ചു
  എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് (ഡി.എ.എം) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു/ തത്തുല്യം.  അപേക്ഷ ഫോം  https://srccc.in/download   ലിങ്കിലും ഡയറക്ടര്‍ സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം വിലാസത്തിലും  ലഭിക്കും. അവസാന തീയതി ഫെബ്രുവരി 15. വിവരങ്ങള്‍ക്ക് www.srccc.in,  ഫോണ്‍:  9846033001.

വെബിനാര്‍
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡെവലപ്‌മെന്റ് (കീഡ്)   ‘ഡിസൈന്‍  തിങ്കിംങ്’ വിഷയത്തില്‍  ഇന്ന് (ഫെബ്രുവരി 10) രാവിലെ 11 മുതല്‍ 12വരെ വെബിനാര്‍ സംഘടിപ്പിക്കുന്നു. www.kied.info ല്‍ അപേക്ഷിക്കണം.  ഫോണ്‍: 0484 2550322.

അര്‍ബുദ രോഗനിര്‍ണയക്യാമ്പും ബോധവല്‍കരണ സെമിനാറും എക്‌സിബിഷനും
 ജില്ലാ പഞ്ചായത്തും ജില്ലാ ആശുപത്രിയും ലോകാര്‍ബുദ ദിനത്തോടനുബന്ധിച്ച്  സംഘടിപ്പിച്ച അര്‍ബുദ രോഗനിര്‍ണയക്യാമ്പും  ബോധവല്‍കരണ സെമിനാറും എക്‌സിബിഷനും  ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  ഡോ.പി.കെ.ഗോപന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് മുന്നോടിയായി ‘ക്യാന്‍സര്‍ പരിചരണത്തിലെ വിടവ് ഇല്ലാതാക്കല്‍’ സന്ദേശം ഉയര്‍ത്തി ജില്ലാ ആശുപത്രിയില്‍ നിന്നും സംഘടിപ്പിച്ച റാലി സബ് കളക്ടര്‍  മുകുന്ദ് ഠാക്കൂര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂള്‍, ആശ്രമം ഇ.എസ്.ഐ നഴ്‌സിംഗ് സ്‌കൂള്‍,  ഹോളിക്രോസ് നഴ്‌സിംഗ് കോളേജ്  എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍, എ.കെ.സി.ഒ.ജി, കെ.എഫ്.ഒ.ജി സംഘടനാ പ്രതിനിധികള്‍  റാലിയില്‍ അണിനിരന്നു.
ഓങ്കോളജി വിഭാഗത്തില്‍ കണ്‍സള്‍ട്ടന്റ് ഇന്‍ റേഡിയേഷന്‍ ഓങ്കോളജിസ്റ്റ് ഡോ. രജിത,  ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജെസ്സി എന്നിവര്‍  അര്‍ബുദരോഗ നിര്‍ണയക്യാമ്പും തുടര്‍ പരിചരണം വേണ്ടവര്‍ക്കുള്ള ചികിത്സയും നടത്തി.   ദന്തല്‍ വിഭാഗത്തില്‍  ഡോ സുധീന്ദ്രന്റെയും,  ഡോ. ആസാദിന്റെയും നേതൃത്വത്തിലും ശ്രീ ചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെയും,  അസീസിയ ഡെന്റല്‍ കോളേജിന്റെയും, എ.എസ്.എം.ഐ.കെയുടെയും നേതൃത്വത്തില്‍ ഓറല്‍ ക്യാന്‍സര്‍ സ്‌ക്രീനിംഗ് പ്രോഗ്രാമും നടത്തി. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വികസിപ്പിച്ചെടുത്ത നൂതന ഉപകരണങ്ങളായ ഓറല്‍ സ്‌കാനിങ്ങിലൂടെ വായിലെ ക്യാന്‍സര്‍ മുന്‍കൂട്ടി നിര്‍ണയിക്കുന്ന ക്യാമ്പില്‍ നൂറിലധികം പൊതുജനങ്ങള്‍  പങ്കെടുത്തു.
 ഇ.എന്‍.ടി വിഭാഗത്തില്‍ തൊണ്ടയുടെ ക്യാന്‍സര്‍ സ്‌ക്രീനിംഗ് ഡോ. അജിത് രാജ് നേതൃത്വം നല്‍കി.  ജില്ലാ ആശുപത്രിയിലെ ഡയറ്റീഷന്‍ ആര്യ രാജേന്ദ്രന്‍ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനുള്ള ആഹാര ക്രമീകരണങ്ങള്‍,  നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ക്ലാസ്സെടുത്തു. സൂപ്രണ്ടിന് ചാര്‍ജ് ഡോ. ആര്‍ സന്ധ്യ, ആര്‍എംഒ ഡോ. അനുരൂപ്, ഡോ സന്തോഷ്, നഴ്‌സിങ് സൂപ്രണ്ട് തങ്കമണി, ജെ എച്ച് ഐ പ്രദീപ്, പാലിയേറ്റീവ് ട്രെയിനിങ് കോഡിനേറ്റര്‍ ലിജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
error: Content is protected !!