Input your search keywords and press Enter.

കോന്നി മിനി സിവിൽ സ്റ്റേഷനിലെ ബോര്‍ഡ് പോലും നേരെയാക്കാന്‍ കഴിയില്ലേ

 

കോന്നി സിവിൽ സ്റ്റേഷൻ ബോര്‍ഡിലെ അക്ഷരങ്ങള്‍ ഇളകി പോയിട്ട് മൂന്നു വര്‍ഷം കഴിഞ്ഞു . റവന്യൂ വകുപ്പിന് ഇത് ഒന്ന് ശെരിയാക്കാന്‍ കഴിയുന്നില്ല എങ്കില്‍ അതെ അവസ്ഥയാണ് ഓഫീസിനും എന്ന് ജനം . അക്ഷരങ്ങള്‍ അടര്‍ന്നു പോയിട്ടും ഒരു കൂസലും ഇല്ലാതെ ഇരിക്കുന്ന വകുപ്പ് മേധാവികളുടെ കാര്യങ്ങള്‍ ആണ് കഷ്ടം . ഇത്രയും കെടുകാര്യസ്ഥത ഉള്ള വകുപ്പ് ആണോ എന്നും ജനം ചോദിക്കുന്നു .
ഉല്ലാസ യാത്ര നടത്തി വിവാദത്തിലായ കോന്നി താലൂക്ക് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് കോന്നി സിവിൽ സ്റ്റേഷൻ. നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇവിടെ ഉണ്ട് .ഈ ബോര്‍ഡ് വികൃതമായി എങ്കിലും വകുപ്പ് തലവന് അനക്കം ഇല്ല .

error: Content is protected !!