Input your search keywords and press Enter.

200 കോടിയുടെ നിക്ഷേപക തട്ടിപ്പ് : സ്ഥാപന ഉടമകളുടെ നിക്ഷേപങ്ങള്‍ മരവിപ്പിച്ചു

 

ധന വ്യവസായ ബാങ്കേഴ്സ് നിക്ഷേപത്തട്ടിപ്പു കേസിൽ പ്രതികളുടെ നിക്ഷേപങ്ങള്‍ മരവിപ്പിച്ചു.ധന വ്യവസായ ബാങ്കേഴ്സ്, ധന വ്യവസായ സ്ഥാപനം എന്നിവയുടെ ഉടമയായ വടൂക്കര സ്വദേശി ജോയ് ഡി.പാണഞ്ചേരി (66)
ഭാര്യയും സ്ഥാപനത്തിന്റെ മാനേജിങ് പാർട്ണറുമായി കൊച്ചുറാണി (60) എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികളും തുടങ്ങി .

വടൂക്കരയിലെ രണ്ടു വീടുകള്‍, തൃശൂരിലെ സ്ഥാപനം, കടമുറികള്‍ എന്നിവ കണ്ടുകെട്ടി.ബഡ്സ് ആക്ട് (നിയമ വിധേയമല്ലാത്ത നിക്ഷേപത്തിന്റെ നിരോധനം സംബന്ധിച്ച നിയമം) പ്രകാരമാണ് സര്‍ക്കാര്‍ നടപടി . ജോയി കഴിഞ്ഞ ദിവസം കീഴടങ്ങി .തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ മാത്രം 82 കേസുകൾ രജിസ്ടര്‍ ചെയ്തു . ഇരുപതു ശതമാനം പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപകരെ ആകര്‍ഷിച്ചത് .

error: Content is protected !!