Input your search keywords and press Enter.

കൊല്ലം ജില്ലാ അറിയിപ്പുകള്‍ /വാര്‍ത്തകള്‍ ( 22/02/2023)

സംയുക്ത സ്‌ക്വാഡ് പരിശോധന സിവില്‍ സപ്ലൈസ്, റവന്യൂ, ലീഗല്‍ മെട്രോളജി,
ഭക്ഷ്യസുരക്ഷ, ആരോഗ്യം, പോലീസ് എന്നീ വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡ് കണ്‍ന്റോണ്‍മെന്റ്, റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലെ പച്ചക്കറി കടകള്‍, ഹോട്ടലുകള്‍, ബേക്കറി, പ്രൊവിഷന്‍ സ്റ്റോറുകള്‍, സൂപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ പരിശോധന നടത്തി. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ മഹസര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി കേസെടുത്തു. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടര്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നത് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. വൃത്തിഹീനമായി പ്രവര്‍ത്തിച്ച അഞ്ചു വ്യാപാരസ്ഥാപനങ്ങള്‍ക്കും അളവുതൂക്ക ഉപകരണങ്ങള്‍ പതിപ്പിക്കാത്ത വ്യാപാരികള്‍ക്കും നോട്ടീസ് നല്‍കി. കൊല്ലം താലൂക്ക് സപ്ലൈ ഓഫീസര്‍ ജി. എസ്. ഗോപകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ മുരളി, ഭക്ഷ്യസുരക്ഷ ഓഫീസര്‍ ഷീന, ഡെപ്യൂട്ടി തഹസില്‍ദാര്‍ രാജു കുറുപ്പ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രമോദ് എന്നിവര്‍ പങ്കെടുത്തു. വരുംദിവസങ്ങളിലും പരിശോധനതുടരും.

ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു
അഗ്‌നിരക്ഷാസേന  വകുപ്പില്‍ (ഫയര്‍മാന്‍ ട്രെയിനി) (കാറ്റഗറി നമ്പര്‍- 139/2019)  തസ്തികയുടെ നീന്തല്‍ക്ഷമത പരീക്ഷയ്ക്ക് യോഗ്യരായവരുടെ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു.

പ്രായോഗിക പരീക്ഷ
 കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ  എന്‍.സി.സി വകുപ്പില്‍ ബോട്ട്കീപ്പര്‍    (കാറ്റഗറി നം.547/2019) തസ്തികയുടെ സിംപിള്‍ ബോട്ട്ഹാന്‍ഡിലിംങിലുള്ള  പ്രായോഗിക പരീക്ഷ ഫെബ്രുവരി 27, 28 തീയതികളില്‍   തേവള്ളി എന്‍.സി.സി മൂന്ന് (കെ) നേവല്‍ യൂണിറ്റില്‍ നടത്തും. പ്രൊഫൈലില്‍ ലഭ്യമായ  പ്രവേശന ടിക്കറ്റ,് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ, എന്നിവയോടൊപ്പം നിശ്ചിത മാതൃകയിലുള്ള സത്യപ്രസ്താവന, Good Physique  എന്ന് രേഖപ്പെടുത്തിയ  സര്‍ക്കാര്‍ സര്‍വ്വീസിലുള്ള അസിസ്റ്റന്റ് സര്‍ജനില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം  നിര്‍ദ്ദേശിച്ച സമയത്ത് പരീക്ഷാകേന്ദ്രത്തില്‍ എത്തണം. ഫെബ്രുവരി 25 നകം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്യണം. എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് മുഖേന അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.

ഒറ്റത്തവണ പരിശോധന
 സൈനികക്ഷേമ വകുപ്പിലെ വെല്‍ഫെയര്‍ ഓര്‍ഗൈനസര്‍ (വിമുക്ത ഭട•ാര്‍ മാത്രം) (കാറ്റഗറി നം.749/2021) തസ്തികയിലേയ്ക്കുള്ള ഒറ്റത്തവണ പരിശോധന  മാര്‍ച്ച് ആറ്, ഏഴ് തീയതികളില്‍ രാവിലെ 10.30ന് ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. എസ്.എം.എസ്, പ്രൊഫൈല്‍മെസേജ് മുഖേന അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.

ഗതാഗത നിയന്ത്രണം ഇന്നുമുതല്‍
 അഞ്ചാലുംമൂട്-പെരുമണ്‍-കണ്ണങ്കാട്ട്കടവ്  റോഡില്‍  അഷ്ടമുടിമുക്ക് മുതല്‍ അരശുംമൂട് ജംഗ്ഷന്‍ വരെ  അറ്റകുറ്റപണിക്കായി ഇന്ന് (ഫെബ്രുവരി 23) മുതല്‍ മാര്‍ച്ച് 10വരെ വാഹനഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ ദിവസങ്ങളില്‍ അഞ്ചാലുംമൂട്ടില്‍ നിന്നും പെരുമണിലേക്കും തിരികെയും പോകേണ്ട വാഹനങ്ങള്‍ താന്നിക്കമുക്ക് വഴി റെയില്‍വേ മേല്‍പ്പാലം കഴിഞ്ഞ് ഇടതുവശത്തുള്ള റോഡിലൂടെ തരിയന്‍മുക്കിലെത്തി പെരുമണ്‍ പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.

അഡീഷണല്‍ സര്‍ക്കാര്‍ പ്ലീഡര്‍ ആന്‍ഡ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം
 അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി- നാല്,അഞ്ച്, കൊട്ടാരക്കര സബ്‌കോടതി  എന്നിവിടങ്ങളില്‍ അഡീഷണല്‍ സര്‍ക്കാര്‍ പ്ലീഡര്‍ ആന്‍ഡ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയിലേയ്ക്ക്  അഭിഭാഷകരെ നിയമിക്കുന്നു. ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രാക്ടീസുള്ള അഭിഭാഷകര്‍ക്കാണ് അവസരം.
1978ലെ കേരള സര്‍ക്കാര്‍ ലോ ഓഫീസേഴ്‌സ് (അപ്പോയ്ന്റ്‌മെന്റ് ആന്‍ഡ് കണ്ടീഷന്‍സ് ഓഫ് സര്‍വീസ്) ആന്‍ഡ് കണ്ടക്റ്റ് ഓഫ് കേസസ് ചട്ടത്തിലെ വ്യവസ്ഥകള്‍ പാലിച്ചാണ് നിയമനം. പേര്, വിലാസം, ലിംഗം, വയസ്, ജനനതീയതി, ജാതി/മതം, യോഗ്യത, എന്റോള്‍മെന്റ് നമ്പര്‍ ആന്‍ഡ് തീയതി, പ്രവൃത്തിപരിചയം, പോലീസ് സ്റ്റേഷന്‍ പരിധി എന്നിവ ഉള്‍പ്പെടുത്തിയ ബയോഡേറ്റ ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഫെബ്രൂവരി 27 വൈകിട്ട്  അഞ്ചിനകം കളക്‌ട്രേറ്റില്‍ ലഭ്യമാക്കണമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. ഫോണ്‍ : 0474 2793473.

ലേലം
പത്തനാപുരം താലൂക്കിലെ പിറവന്തൂര്‍ വില്ലേജില്‍ ചേകം പ്രദേശത്ത് ഒരു ഏക്കര്‍ 50 സെന്റ് സ്ഥലത്തുള്ള റബര്‍, ആഞ്ഞിലി മരങ്ങള്‍ ഫെബ്രുവരി 25 ന് രാവിലെ 11.30ന്  ലേലം ചെയ്യും. വിവരങ്ങള്‍ ജില്ലാ പഞ്ചായത്ത്/ജില്ലാ വ്യവസായകേന്ദ്രം ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 9446108519, 0474 2748395.

മദ്യനിരോധനം
ശാസ്താംകോട്ട ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് മാര്‍ച്ച് എട്ടിന്  ക്ഷേത്രത്തിന്റെ  അഞ്ച് കിലോമിറ്റര്‍ ചുറ്റളവിലുള്ള   എല്ലാ പ്രദേശങ്ങളും   സമ്പൂര്‍ണ്ണ മദ്യനിരോധിത മേഖലയായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

അറിയിപ്പ്
കൊല്ലം കോര്‍പ്പറേഷനിലെ മീനത്തുചേരി ഡിവിഷനില്‍ (പട്ടികജാതി സംവരണം) ഫെബ്രുവരി 28ന് നടത്തുന്ന ഉപതെരഞ്ഞടുപ്പിന് ഇലക്‌ട്രോണിക്ക് വോട്ടിംഗ് യന്ത്രത്തില്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് (കമ്മീഷനിംഗ്)  ഫെബ്രുവരി 25 രാവിലെ 10ന് കോര്‍പ്പറേഷന്‍ ഓഫീസിലെ  രണ്ടാം നിലയിലുള്ള മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.

ദര്‍ഘാസ് ക്ഷണിച്ചു
മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസിലേക്ക് ഒരു വര്‍ഷത്തേക്ക് മാസവാടക അടിസ്ഥാനത്തില്‍ യൂട്ടിലിറ്റി വാഹനം നല്‍കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. മാര്‍ച്ച് മൂന്ന് വൈകിട്ട് മൂന്ന് വരെ സമര്‍പ്പിക്കാം. വിവരങ്ങള്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസ്, ഉഷസ് ബില്‍ഡിംഗ്, ബിഗ് ബസാര്‍, കൊല്ലം-691001 വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0474 2762117.

error: Content is protected !!