Input your search keywords and press Enter.

കോന്നി പഞ്ചായത്തിൽ ക്രമക്കേട് എന്ന് ഓഡിറ്റ് റിപ്പോർട്ട് :വിജിലൻസ് അന്വേഷിക്കണം :സി പി ഐ

 

കോന്നി പഞ്ചായത്തിൽ മുൻ സെക്രട്ടറിയുടെ അറിവോടെ വ്യാപക ക്രമക്കേടുകൾ നടന്നതായി ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം കണ്ടെത്തി.പഞ്ചായത്ത് ഭരണ സമിതി ജനറൽ കമ്മറ്റി തീരുമാനം ഇല്ലാതെ എടുത്ത എല്ലാ വികസന പ്രവർത്തനങ്ങളിലും ക്രമക്കേടുകൾ ഉണ്ടെന്നു ഓഡിറ്റ് വിഭാഗം അക്കമിട്ടു നിരത്തിയിട്ടുണ്ട്.

ഇതോടെ പഞ്ചായത്തിൽ നടന്ന മുഴുവൻ ക്രമക്കേടുകളെ സംബന്ധിച്ച് വിജിലൻസ് അന്വേഷിക്കണം എന്ന് സി പി ഐ ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു.പ്രതിപക്ഷ കക്ഷികൾ ഈ ക്രമക്കേടുകൾ കണ്ടില്ലെന്നു നടിക്കുന്ന സാഹചര്യത്തിൽ ശക്തമായ സമരം നടത്തുവാൻ സി പിഐ തീരുമാനിച്ചു.പഞ്ചായത്തിൽ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ പങ്കില്ല എന്ന് സി പി ഐ പ്രതിനിധി ജോയിസ് എബ്രഹാം പറയുന്നു.

ശ്മശാന ഭൂമി വാങ്ങാൻ തീരുമാനം എടുത്തത് മുതൽ ലക്ഷങ്ങളുടെ ക്രമക്കേട് ഉള്ളതായി ഓഡിറ്റ് വിഭാഗം പറയുന്നു. പൊതു പരസ്യം നൽകാതെ പോലും പദ്ധതികൾ നടത്തി. മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്, പൊതു ടാപ്പുമായി ബന്ധപ്പെട്ട വിഷയത്തിലും ഓഡിറ്റ് വിഭാഗം ക്രമക്കേട് കണ്ടെത്തി.
ക്രമക്കേടുകൾ സംബന്ധിച്ച് ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ട് ലഭിച്ചിട്ടും ഒരു മാസമായി പ്രത്യേക കമ്മറ്റി ചേർന്ന് തീരുമാനം എടുത്തിട്ടില്ല.ഇത് സംബന്ധിച്ച് പഞ്ചായത്ത് അധികൃതര്‍ പ്രതികരിക്കാന്‍ തയാറായില്ല .

ഓഡിറ്റ് വിഭാഗത്തിന്‍റെ കണ്ടെത്തലുകള്‍ താഴെ ചേര്‍ക്കുന്നു

DOC5052

error: Content is protected !!