Input your search keywords and press Enter.

കാപ്പാ പ്രതിയുടെ മാതാവിന്റെ കൊലപാതകം : പ്രതികൾ അറസ്റ്റിൽ

 

പത്തനംതിട്ട : കാപ്പാ കേസിലുൾപ്പെട്ട പ്രതിയോടും സഹോദരനോടുമുള്ള മുൻവിരോധം നിമിത്തം രാത്രിവീട്ടിൽ അതിക്രമിച്ചുകയറി നടത്തിയ ആക്രമണത്തിൽഇവരുടെ മാതാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒൻപത്പ്രതികൾ അറസ്റ്റിൽ. ഏനാദിമംഗലം ചാങ്കൂർ ഒഴുകുപാറ
വടക്കേചരുവിൽ സുജാതെ(64)യാണ് കഴിഞ്ഞഞായറാഴ്ച രാത്രി 10.30 ന് ഒരു സംഘം ആളുകളുടെ
ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കമ്പിവടികൊണ്ട് തലക്കേറ്റഗുരുതര പരിക്കിനെ തുടർന്നാണ് മരണം. സംഭവത്തിൽഏനാദിമംഗലം കുറുമ്പകര എൽസി ഭവനിൽ ആനന്ദന്റെമകൻ അനീഷിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

കുറുമ്പകര മുകളുവിള പടിഞ്ഞാറ്റേതിൽ ഷാജിയുടെമകൻ ജിതിൻ, മാരൂർ കാട്ടുകാലയിൽ പൊടിയന്റെമകൻ സുരേന്ദ്രൻ, മാരൂർ കാട്ടുകാലയിൽ സുധാ ഭവനംവീട്ടിൽ ജയചന്ദ്രന്റെ മകൻ സുധീഷ്, കുറുമ്പകരപൂവണ്ണം മൂട്ടിൽ വിളയിൽ സജിയുടെ മകൻ സജിത്,മാരൂർ കാട്ടുകാലയിൽ എലിമുള്ളതിൽ മേലേതിൽമോഹനന്റെ മക്കളായ ശ്യാം, ശരത്, കുറുമ്പകരഅയണിവിള പടിഞ്ഞാറ്റേതിൽ കുട്ടന്റെ മകൻ ഉന്മേഷ്,കുറുമ്പകര ചീനിവിള വീട്ടിൽ മോഹനന്റെ മകൻ രതീഷ്,കുറുമ്പകര ചീനിവിള അൽ അമീൻ മൻസിലിൽജലാലുദ്ദീന്റെ മകൻ അൽ ആമീൻ (28)എന്നിവരാണ്അറസ്റ്റിലായത്.

പതിനഞ്ചോളം വരുന്ന സംഘമാണ് വീട്ടിൽകയറി ആക്രമണം നടത്തിയതെന്ന്അയൽവാസികൾപോലീസിനോട് പറഞ്ഞിരുന്നു. വീട് മുഴുവനും സംഘം
തല്ലിതകർക്കുകയും, വീട്ടുപകരണങ്ങൾ നശിപ്പിച്ച് വീടിന്മുൻപിലുള്ള കിണറ്റിലിടുകയും ചെയ്തിരുന്നു. വീട്ടിലെവളർത്തു നായയെയും ഇവർ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു.

തലയ്ക്ക് മാരകമായി പരിക്കേറ്റ സുജാതയെ കോട്ടയംമെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ചരാവിലെ മരണം സംഭവിക്കുകയായിരുന്നു.ആക്രമണത്തിൽ തലച്ചോറിന് ക്ഷതമേൽക്കുകയുംവാരിയെല്ലിന് പൊട്ടലുണ്ടാവുകയും ചെയ്തു.

ശനിയാഴ്ച വൈകിട്ട് കുറുമ്പകര മുളയങ്കോട് വസ്തുതർക്കത്തെ തുടർന്നുണ്ടായ സംഘർഷങ്ങളാണ്
പ്രശ്‌നങ്ങൾക്ക് തുടക്കം.ബന്ധുക്കൾ തമ്മിലുള്ളവഴിത്തർക്കം തീർക്കുന്നതിനായി സുജാതയുടെ മക്കളായസൂര്യലാൽ(24),ചന്ദ്രലാൽ(21) എന്നിവർ അവരുടെവളർത്തു നായയുമായി അവിടെയെത്തി ഭീകരാന്തരീക്ഷംസൃഷ്ടിച്ചിരുന്നു. ഇവർ കൊണ്ടുവന്ന വളർത്തുനായ നാല്
വയസ്സുള്ള പെൺകുട്ടി ഉൾപ്പടെ മൂന്ന് പേരെകടിക്കുകയും ചെയ്തു. ഇതിന് പ്രതികാരമായിട്ടാണ്
ഞായറാഴ്ച രാത്രി സംഘം ചേർന്ന് സുജാതയുടെ വീടിന്നേരെ ആക്രമണം ഉണ്ടായത്. ഈ സമയം സുര്യലാലുംചന്ദ്രലാലും വീട്ടിൽ ഉണ്ടായിരുന്നില്ല. ഇരുവരുംപോലീസിന്റെ ഗുണ്ടാലിസ്റ്റിൽപ്പെട്ടവരാണ്.സുജാതയുടെകൊലപാതകത്തെതുടർന്ന് ജില്ലാ പോലീസ് മേധാവി
സ്വപ്നിൽ മധുകർ മഹാജൻ ഐ പി എസ്സ്, പ്രതികളെപിടികൂടാൻ പ്രത്യേക ആന്വേഷണ സംഘത്തെനിയോഗിച്ചിരുന്നു.

സംഭവത്തെ തുടർന്ന് ഒളിവിൽ പോയപ്രതികൾക്കയി അടൂർ പോലീസ് ഇൻസ്‌പെക്ടറുടെ
നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നുഅന്വേഷണം. പ്രതികൾ കറവൂർ സന്യാസികോണിലുള്ളബന്ധു വീട്ടിലുണ്ടെന്ന് തിരിച്ചറിഞ്ഞ പോലീസ്,ബുധനാഴ്ച പുലർച്ചെ സ്ഥലത്തെത്തിയെങ്കിലും,പോലീസിനെ കണ്ട്‌ പ്രതികൾ കാട്ടിനുള്ളിലേക്ക് കടന്നു.
തുടർന്ന് അടൂരിൽ നിന്നും കൂടുതൽ പോലീസ് എത്തികറവൂർ പുന്നല വനമേഖലകളിൽ തിരച്ചിൽനടത്തിയതിനെതുടർന്നാണ് അറസ്റ്റ്. സംഭവത്തിൽ ഉൾപ്പെട്ടമറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായിഅടൂർ ഡിവൈഎസ്പി ആർ ബിനു പറഞ്ഞു. പ്രതികളെഒളിവിൽ താമസിപ്പിച്ചവർക്കെതിരെയും അന്വേഷണംനടക്കുന്നുണ്ട്. സുജാതയുടെ ശവസംസ്കാര ചടങ്ങുകൾക്ക്ശേഷം, ഇവരുടെ മക്കളെ ഏനാത്ത് പോലീസ് സ്റ്റേഷനിൽ
രജിസ്റ്റർ ചെയ്ത വധശ്രമ കേസിലേക്ക് അടൂർ,ഏനാത്ത് പൊലീസ് സംഘങ്ങളുടെ നേതൃത്വത്തിൽ
കസ്റ്റഡിയിൽ എടുത്തിരുന്നു.അടൂർ പോലീസ് സ്റ്റേഷനിൽനാലുദിവസത്തിനുള്ളിൽ രണ്ടു കൊലപാതകങ്ങളാണ്സംഭവിച്ചത്. രണ്ടു കേസുകളിലും പഴുതടച്ച അന്വേഷണം
പോലീസ് തുടരുകയാണ്. അടൂർ ഏഴംകുളം,തേപ്പുപാറയിൽ റോഡരികിൽ കഴിഞ്ഞ വെള്ളിയാഴ്ച
രാവിലെ തേപ്പുപാറ സ്വദേശി വിലങ്ങു മണിഎന്നറിയപ്പെടുന്ന മണിക്കുട്ടനെ (60) മരിച്ച നിലയിൽകണ്ടെത്തിയിരുന്നു.

പോലീസ് അന്വേഷണത്തിൽ മരണം കൊലപാതകം ആണെന്ന് തെളിയുകയും, പ്രതിയായ
ഏഴംകുളം വില്ലേജിൽ ഒഴുകുപാറ, കൊടന്തൂർകിഴക്കേക്കര വീട്ടിൽ തങ്കപ്പന്റെ മകൻ സുനിൽ
കുമാറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രതികളെകോടതിയിൽ ഹാജരാക്കി, കസ്റ്റഡിയിൽ വാങ്ങി കൂടുതൽഅന്വേഷണം തുടരുന്നതിന് ജില്ലാ പോലീസ് മേധാവിനിർദേശം നൽകി. അടൂർ ഡിവൈഎസ്പി ആർബിനുവിന്റെ മേൽനോട്ടത്തിൽ അടൂർ പോലീസ്ഇൻസ്‌പെക്ടർ പ്രജീഷ് റ്റിഡി, അടൂർ സബ്ഇൻസ്‌പെക്ടർമാരായ വിപിൻ കുമാർ, മനീഷ് എം,ധന്യ കെ എസ് , ജലാലുദ്ദീൻ റാവുത്തർ, സീനിയർസിവിൽ പോലീസ് ഓഫീസർമാരായ അജിത്ത് , രാജേഷ്
ചെറിയാൻ, സൂരജ് ആർ കുറുപ്പ്‌, റോബി ഐസക്,സിവിൽ പോലീസ് ഓഫീസർമാരായ പ്രവീൺ, നിസ്സാർഎം, മനീഷ് രാജേഷ്, ശ്രീജിത്ത്, അനൂപ എസ്എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷണംനടത്തുന്നത്.

Kappa accused's mother's murder: Accused arrested
error: Content is protected !!