Input your search keywords and press Enter.

ജനങ്ങളുടെ നാവായി മാധ്യമങ്ങൾ മാറണം മന്ത്രി അഹമ്മദ് ദേവർ കോവിൽ

 

കേരള മീഡിയ പേഴ്സണൽ യൂണിയൻ സമ്മേളനം സമാപിച്ചു
ജനങ്ങളുടെ നാവായി മാധ്യമങ്ങൾ മാറണം
മന്ത്രി അഹമ്മദ് ദേവർ കോവിൽ

തിരുവനന്തപുരം :ജനാധിപത്യ സമൂഹത്തിൽ സർക്കാരിനും ജനങ്ങൾക്കുമിടയിൽ മാധ്യമങ്ങള്‍  ജനങ്ങളുടെ നാവായിരിക്കണമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

തിരുവനന്തപുരത്ത് നടന്ന കേരള മിഡിയ പേഴ്സണൽ യൂണിയൻ(KMPU) അർദ്ധവാർഷിക സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി

സമൂഹത്തിന് മുമ്പിൽ വാർത്തകൾ സത്യസന്ധ്യവും വസ്തുനിഷ്ഠവുമായി അവതരിപ്പിക്കുവാൻ കഴിയുമെന്ന് ഉറപ്പ് വരുത്തുവാൻ മാധ്യമ സ്ഥാപനങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും സാധിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.

രാവിലെ ആരംഭിച്ച സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം.ഷഫീഖ് പതാക ഉയർത്തി ചടങ്ങിൽ എം എൽ എ മാരടക്കമുള്ള രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു .അംഗങ്ങൾക്കുള്ള സംഘടന ഐ.ഡി. കാർഡ് വിതരണം മന്ത്രി നിർവഹിച്ചു. സംഘടനാ നിലപാടുകളും ഭാവികളെക്കുറിച്ചുമുള്ള ചർച്ചക്ക് സംസ്ഥാന കോർ കമ്മറ്റി ചെയർമാൻ വി സൈദ് നേതൃത്വം നൽകി .വാർഷിക റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി സുവീഷ് ബാബു അവതരിപ്പിച്ചു സംസ്ഥാന ട്രഷറൽ ഷാഫി ചങ്ങരംകുളം നന്ദി പറഞ്ഞു

സംസ്ഥാന കോർ കമ്മിറ്റി അംഗങ്ങളായ പീറ്റർ ഏഴിമല, സന്തോഷ്‌ കുന്നത്ത്,പ്രൊജക്ട് കോർഡിനേറ്റർ ജോയിമാത്യൂ , എന്നിവർ പങ്കെടുത്തു.സംസ്ഥാന ജില്ലാ നേതാക്കളും . പതിനാല് ജില്ലകളിൽ നിന്നായി നൂറ് കണക്കിന് അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

error: Content is protected !!