കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന പൊതുവിദ്യാലയങ്ങളിലെ മികവ് പങ്കുവെയ്ക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ രണ്ടാംഘട്ടത്തിലേക്ക് ജില്ലയിലെ മൂന്ന് സ്‌കൂളുകള്‍ തിരഞ്ഞെടുക്കപ്പെട്ടു. പുതിയങ്കം ജി.യു.പി.എസ,് പാലക്കാട് മോയന്‍ ജി.എല്‍.പിഎസ്, എടത്തനാട്ടുകര ഗവ ഓറിയന്റല്‍ എച്ച്.എസ്.എസ് സ്‌കൂളുകളാണ് രണ്ടാം റൗണ്ടിലെത്തിയത്. അപേക്ഷിച്ച 54 സ്‌കൂളുകളില്‍ നിന്നും വിദഗ്ധ സമിതി തിരഞ്ഞെടുത്ത 12 സ്‌കൂളുകളാണ് ആദ്യ റൗണ്ടില്‍ പങ്കെടുത്തത്. രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുത്ത മൂന്ന് സ്‌കൂളുകളില്‍ പ്രത്യേക സംഘം നേരിട്ട് പരിശോധന നടത്തി. ഫെബ്രുവരി 28 വരെ സംപ്രേഷണം ചെയ്യുന്ന രണ്ടാം റൗണ്ടില്‍ നിന്നും ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. മാര്‍ച്ച് രണ്ടിന് ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഹരിതവിദ്യാലയം ഗ്രാന്റ് ഫിനാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അദ്ധ്യക്ഷനാവും. പരിപാടി കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ തത്സമയം സംപ്രേഷണം ചെയ്യും. ഒന്നാം സ്ഥാനം ലഭിക്കുന്ന സ്‌കൂളിന് 20 ലക്ഷം, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് 15 ലക്ഷം, 10 ലക്ഷം രൂപ വീതവും ലഭിക്കും. മറ്റ് ഫൈനലിസ്റ്റുകള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും ലഭിക്കും.
കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്കായി നെഫര്‍റ്റിറ്റി ആഡംബര കപ്പല്‍ യാത്ര ഒരുക്കുന്നു. യാത്രയില്‍ 25 വനിതാ പ്രതിനിധികള്‍ക്കാണ് പ്രവേശനം. അഞ്ച് വയസ്സിനും 10 വയസ്സിനും ഇടയിലുള്ളവര്‍ക്ക് 2000 രൂപയും 10 വയസ്സിന് മുകളില്‍ 3500 രൂപയുമാണ് ചാര്‍ജ്ജ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9947086128 എന്ന നമ്പറില്‍ ബന്ധപ്പെടുക.
നവകേരളം കര്‍മ്മ പദ്ധതിയുടെ നടപ്പാക്കുന്ന ‘സുസ്ഥിര തൃത്താല-മാലിന്യമുക്ത തൃത്താല’ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ പത്തര ടണ്‍ മാലിന്യങ്ങള്‍ നീക്കം ചെയ്തു. ശാസ്ത്രീയമായ രീതിയില്‍ മാലിന്യം ശേഖരിച്ച് നീക്കം ചെയ്യുന്ന ഒന്നാം ഘട്ട ക്യാമ്പയിന്റെ പ്രവര്‍ത്തനമാണ് പൂര്‍ത്തിയായത്. ഒന്നാം ഘട്ടത്തില്‍ ഹരിത കര്‍മ്മ സേന വീടുകളില്‍ നിന്നും ശേഖരിച്ച ബാഗ്, ലെതര്‍ ഇനങ്ങള്‍, ചെരുപ്പ്, തെര്‍മോകോള്‍ എന്നിവ ക്ലീന്‍ കേരള കമ്പനി അതത് പഞ്ചായത്തുകളിലെ എം.സി.എഫുകളില്‍ നിന്നും പൂര്‍ണ്ണമായും നീക്കം ചെയ്തു. ഒന്നാം ഘട്ടത്തില്‍ ഹരിത കര്‍മ്മ സേനകള്‍ ശേഖരിച്ച പത്തര ടണ്‍ നിഷ്‌ക്രിയ മാലിന്യങ്ങളാണ് ക്ലീന്‍ കേരള കമ്പനി നീക്കം ചെയ്തത്. ഒന്നാംഘട്ട ക്യാമ്പയിന്‍ സമാപനത്തിന്റെ ഭാഗമായി തൃത്താല മണ്ഡലത്തിലെ തൃത്താല, നാഗലശേരി, ആനക്കര, കപ്പൂര്‍, പട്ടിത്തറ, തിരുമിറ്റക്കോട്, പരുതൂര്‍ പഞ്ചായത്തുകളിലെ നിര്‍ദ്ദിഷ്ട കേന്ദ്രങ്ങളില്‍ നിന്നാണ് ക്ലീന്‍ കേരള കമ്പനി പാഴ്വസ്തുക്കള്‍ നീക്കം ചെയ്തത്. രണ്ടാം’ഘട്ടത്തില്‍ തുണി മാലിന്യങ്ങള്‍, മൂന്നാംഘട്ടത്തില്‍ കുപ്പി,ചില്ല് മാലിന്യങ്ങള്‍, നാലാംഘട്ടത്തില്‍ ഇ-മാലിന്യങ്ങള്‍ എന്നിവയുടെ ശേഖരണം മാര്‍ച്ച് 18 ഓടെ സമയബന്ധിതമായി പൂര്‍ത്തീയാക്കാനുള്ള ഊര്‍ജ്ജിത നടപടികള്‍ സ്വീകരിച്ചതായി തൃത്താല മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ അറിയിച്ചു. തൃത്താല മണ്ഡലത്തിലെ ഒന്നാംഘട്ട ക്യാമ്പയിനിലെ മികച്ച പ്രവര്‍ത്തനം ജില്ലയിലെ മാലിന്യ പരിപാലന-ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതാണെന്ന് പദ്ധതി ഏകോപനം നിര്‍വ്വഹിച്ച് നവകേരളം മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ പി.സെയ്തലവി, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.ജി.അബിജിത് എന്നിവര്‍ പറഞ്ഞു.
പാലക്കാട് ഗവ പോളിടെക്‌നിക് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍.എസ്.എസ്) യൂണിറ്റ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മലമ്പുഴ ഉദ്യാനത്തില്‍ സംഘടിപ്പിച്ച പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന ക്യാമ്പയിന്‍ ഡി.ടി.പി.സി സെക്രട്ടറി ഡോ. സില്‍ബര്‍ട്ട് ജോസ് ഉദ്ഘാടനം ചെയ്തു. പോളിടെക്‌നിക് കോളേജ് പ്രിന്‍സിപ്പാള്‍ കെ.എന്‍ സീമ മുഖ്യാതിഥിയായി. പ്രോഗ്രാം ഓഫീസര്‍ എന്‍.വി ജിതേഷ്,കെ. സുധീര്‍, നൗഫല്‍ എന്നിവര്‍ സംസാരിച്ചു.
ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്‌നോളജി ആന്‍ഡ് ഗവ് പോളിടെക്‌നിക് കോളേജ് ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 13 ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.iptgptc.ac.in
ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ യോഗ പ്രകൃതി ചികിത്സാ വിഭാഗത്തില്‍ ഹൈഡ്രോതെറാപ്പി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ആര്‍ത്തവ പ്രശ്‌നം, മലബന്ധം, രക്തസമ്മര്‍ദ്ദം, ഉറക്കമില്ലായ്മ, അമിതവണ്ണം തുടങ്ങിയ രോഗങ്ങള്‍ക്ക് ഹിപ്പ്ബാത്ത്, സ്‌പൈനല്‍ ബാത്ത്, അണ്ടര്‍ വാട്ടര്‍ മസാജ് തുടങ്ങിയ ചികിത്സ സൗകര്യങ്ങള്‍ ലഭിക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് ഷിബു അറിയിച്ചു. ജീവിതശൈലി രോഗങ്ങള്‍ക്ക് യോഗ തെറാപ്പി എല്ലാ ദിവസവും പ്രകൃതി ചികിത്സ വിഭാഗത്തില്‍ നടക്കുന്നുണ്ട്.
നെന്മാറ ഗവ ഐ.ടി.ഐ കെട്ടിടം നിര്‍മ്മാണത്തിനായി വല്ലങ്ങി വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 56 റിസര്‍വ്വെ നം 497/10 ല്‍ 1.07 ഏക്കര്‍ ഭൂമിയിലെ മുറിച്ച് മാറ്റിയ 18 മരങ്ങള്‍ വില്പന ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ മാര്‍ച്ച് എട്ടിന് വൈകിട്ട് മൂന്നിനകം നെന്മാറ ഗവ ഐ.ടി.ഐ ഓഫീസില്‍ ക്വട്ടേഷന്‍ നല്‍കണം. ഫോണ്‍- 04923-241010, 9544189982
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് 2023-ലെ സീ-മാറ്റ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നല്‍കുന്നു. എം.ബി.എ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ട്രയല്‍ ടെസ്റ്റ്, സ്‌കോര്‍ കാര്‍ഡ,് ശരി ഉത്തരങ്ങളുടെ വിശകലനം, യൂട്യൂബ് വീഡിയോ ക്ലാസ് എന്നിവ ഉള്‍പ്പെടുത്തിയാണ് പരിശീലനം നല്‍കുക. രജിസ്റ്റര്‍ ചെയ്യുന്ന 300 വിദ്യാര്‍ഥികള്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ https//rb.gy/mvufl6 രജിസ്റ്റര്‍
പാലക്കാട് താലൂക്ക് വികസനസമിതി യോഗം മാര്‍ച്ച് നാലിന് രാവിലെ 10.30 ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
വ്യാവസായിക ട്രൈബ്യൂണല്‍ ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ മാര്‍ച്ച് 6,7,13,14,20,21,27,28,തിയതികളി
കേന്ദ്ര യുവജനകാര്യകായിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ നെഹ്‌റു യുവകേന്ദ്ര സംഘടിപ്പിക്കുന്ന ജില്ലാതല യുവ ഉത്സവത്തിന്റെ പോസ്റ്റര്‍ പ്രകാശനം ജില്ലാ കലക്ടര്‍ ഡോ.എസ് ചിത്ര നിര്‍വഹിച്ചു. മാര്‍ച്ച് നാലിന് മലമ്പുഴ ഗിരിവികസില്‍ നടക്കുന്ന യുവ ഉത്സവത്തില്‍ പെയിന്റിംഗ്, കവിതാരചന, പ്രസംഗമത്സരം, മൊബൈല്‍ ഫോട്ടോഗ്രാഫി, നാടോടി നൃത്തം, സംഘ നൃത്തം എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. 15 നും 29 നും മദ്ധ്യേ പ്രായമുളള യുവതീ-യുവാക്കളാണ് മത്സരങ്ങളില്‍ പങ്കെടുക്കുക. വിജയികള്‍ക്ക് സമ്മാനതുകയും പ്രശസ്തിപത്രം, ഉപഹാരം എന്നിവ ലഭിക്കും. ഒന്ന്, രണ്ട് സ്ഥാനക്കാര്‍ക്ക് സംസ്ഥാന ദേശീയ യുവ ഉത്സവങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. പരിപാടിയോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ സ്റ്റാളുകളും ഉണ്ടായിരിക്കും
ജില്ലാ പഞ്ചായത്ത് 2020-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി ജോബ് സ്‌കൂള്‍-പി.എസ്.സി കോച്ചിംഗ് പദ്ധതിയില്‍ വിവിധ സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍
വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ പ്ലംബര്‍ (കാറ്റഗറി നമ്പര്‍ 397/2021) തസ്തികയിലേക്കുള്ള ഒ.എം.ആര്‍ പരീക്ഷയുടെ സമയം മാര്‍ച്ച് നാലിന് രാവിലെ 7.15 മുതല്‍ 9.15 വരെ പുനക്രമീകരിച്ചതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഹാള്‍ടിക്കറ്റ് ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭിക്കും. പരീക്ഷ കേന്ദ്രത്തിലും തീയതിയിലും മാറ്റമില്ല.
ചിറ്റൂര്‍ കൊങ്ങന്‍പട, മണ്ണാര്‍ക്കാട് പൂരം, ചിനക്കത്തൂര്‍ പൂരം എന്നിവയോടനുബന്ധിച്ച് ചിറ്റൂര്‍ താലൂക്കിലെ ചിറ്റൂര്‍-തത്തമംഗലം നഗരസഭാ പരിധിയിലും മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്ക് പരിധിയിലും ഒറ്റപ്പാലം നഗരസഭാ, ലക്കിടി പേരൂര്‍ പഞ്ചായത്ത് പരിധികളിലുമുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് ആറിന് ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
ചിറ്റൂര്‍ കൊങ്ങന്‍പടയോടനുബന്ധിച്ച് ചിറ്റൂര്‍ തത്തമംഗലം നഗരസഭ, പൊല്‍പ്പുള്ളി ഗ്രാമപഞ്ചായത്ത്, നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ മാര്‍ച്ച് ആറിന് രാവിലെ ആറ് മുതല്‍ രാത്രി 10 വരെ ഡ്രൈ ഡേ പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര അറിയിച്ചു.
മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് പാലക്കാട് നഗരസഭ, കണ്ണാടി-മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ മാര്‍ച്ച് രണ്ടിന് രാവിലെ ആറ് മുതല്‍ രാത്രി 10 വരെ ജില്ലാ കലക്ടര്‍ ഡോ.എസ്. ചിത്ര ഡ്രൈ ഡേ പ്രഖ്യാപിച്ചു.
മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് രണ്ടിന് ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര പ്രാദേശിക അവധി പ്രഖ്യാപിച്ചു.