കേരളം വൈജ്ഞാനിക സമൂഹമായി പരിവര്‍ത്തിക്കും: മന്ത്രി പി രാജീവ്
കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ സംസ്ഥാനം വൈജ്ഞാനിക സമൂഹമായി പരിവര്‍ത്തിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കൊല്ലം കോര്‍പ്പറേഷന്‍, കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ബിഷപ്പ് ജെറോം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് കോളജില്‍ സംഘടിപ്പിച്ച മെഗാ തൊഴില്‍മേള വീഡിയോ സന്ദേശത്തിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുകയാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. തൊഴില്‍ സൃഷ്ടിക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് വ്യക്തമാക്കുന്നതാണ് ഇത്തരം മേളകള്‍. വിവിധ വകുപ്പുകളിലെ വ്യത്യസ്തമായ പദ്ധതികളിലൂടെ ലക്ഷ്യം യാഥാര്‍ഥ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിലൂടെ തൊഴില്‍ സാധ്യതകള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയായി. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, സ്ഥിരം സമിതി അധ്യക്ഷര്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ റോഷന്‍ കുമാര്‍, ഉദ്യോഗാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വന്‍കിട ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍, സംരംഭകര്‍, വിദ്യാഭ്യാസം, ആരോഗ്യം, ബാങ്കിങ്, ഐ ടി, ടൂറിസം ഹോസ്പിറ്റാലിറ്റി, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളില്‍ നിന്നും 50 ലധികം തൊഴില്‍ദാതാക്കള്‍ പങ്കെടുത്തു.
അറിയിപ്പ്
2014 മുതല്‍ എന്‍ സി വി ടി- എം ഐ എസ് പ്രകാരം പ്രവേശനം നേടിയ ട്രെയിനികളുടെ ഇ-എന്‍ ടി സിയിലെ തിരുത്തലുകളുമായി ബന്ധപ്പെട്ട് ഡി ജി ടിയുടെ ഗ്രീവന്‍സ് പോര്‍ട്ടല്‍ പുനസ്ഥാപിച്ചിട്ടുï്. തിരുത്തലുകള്‍ ആവശ്യമുള്ളവര്‍ സമീപത്തെ സര്‍ക്കാര്‍ ഐ ടി ഐ കളുമായി ബന്ധപ്പെടണം.
കുടിശിക അടയ്ക്കാം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് (ഒമ്പത് ശതമാനം പലിശ ഉള്‍പ്പെടെ) നിബന്ധനകള്‍ക്ക് വിധേയമായി മാര്‍ച്ച് 31 വരെ കുടിശിക അടയ്ക്കാം. ഫോണ്‍ 0474 2749334.
ജനറല്‍ മാനേജര്‍ ഒഴിവ്
തൃശൂരിലെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് ജനറല്‍ മാനേജര്‍ (ബിസിനസ്) തസ്തികയില്‍ ഒരു ഒഴിവുണ്ട്. യോഗ്യത ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ തത്തുല്യം. ഏതെങ്കിലും സര്‍ക്കാര്‍ / അംഗീകൃത സ്ഥാപനത്തില്‍ ഉത്തരവാദിത്തപ്പെട്ട തസ്തികയിലുള്ള 5 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം. പ്രായപരിധി 2023 ജനുവരി ഒന്നിന് 50 വയസ്സ് കവിയരുത്. പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 12നകം റീജിയണല്‍ പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ എന്‍ ഒ സി ഹാജരാക്കണം. 1960 ലെ ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിനു കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ ഗ്രേഡ് രണ്ടും ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്പെക്ടര്‍ / ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. ഫോണ്‍ 0484 2312944.
അധിവര്‍ഷാനൂകൂല്യം ; രേഖകള്‍ ഹാജരാക്കണം
കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായി 60 വയസ് പൂര്‍ത്തീകരിച്ച് 2017 ഡിസംബര്‍ വരെ അതിവര്‍ഷാനൂകൂല്യത്തിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ രേഖകള്‍ ഹാജരാക്കാത്തവര്‍ കൈപ്പറ്റ് രസീത്, ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകളും അംഗത്തിന്റെ ഫോണ്‍ നമ്പറും ഹാജരാക്കുന്നതിന് സിറ്റിങ് നടത്തുന്നു. പേരിലോ വിലാസത്തിലോ വ്യത്യാസമുള്ളവര്‍ വാര്‍ഡ് മെമ്പറുടെ സാക്ഷ്യപത്രം കൂടി സമര്‍പ്പിക്കണം. മരണമടഞ്ഞ അംഗങ്ങളുടെ അവകാശികള്‍ മരണസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും രണ്ട് രേഖകള്‍ കൂടി ലഭ്യമാക്കണം. നേരിട്ടോ, യൂണിയന്‍ നേതാക്കള്‍ മുഖേനയോ വിവരങ്ങള്‍ സമര്‍പ്പിക്കാം.
മാര്‍ച്ച് നാലിന് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റി ഓഫീസിലും ആറിന് ശാസ്താംകോട്ട, ചവറ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിലും ഏഴിന് കൊട്ടാരക്കര മുന്‍സിപ്പാലിറ്റി ഓഫീസിലും ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും എട്ടിന് ഇത്തിക്കര ബ്ലോക്ക് ഓഫീസിലും പരവൂര്‍ മുന്‍സിപ്പാലിറ്റി ഓഫീസിലും രേഖകള്‍ കൈപ്പറ്റും. മാര്‍ച്ച് ഒമ്പതിന് വെട്ടിക്കവല, ചടയമംഗലം ബ്ലോക്ക് ഓഫീസുകളിലും, പത്തിന് പുനലൂര്‍ മുന്‍സിപ്പാലിറ്റി ഓഫീസിലും പത്തനാപുരം ബ്ലോക്ക് ഓഫീസിലും 11ന് അഞ്ചല്‍, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിലും, ജില്ലാ കര്‍ഷകതൊഴിലാളി ക്ഷേമ നിധി ഓഫീസിലും സിറ്റിങ് നടത്തും. രാവിലെ 10 മുതല്‍ ഒരു മണിവരെയും ഉച്ചക്ക് രണ്ട് മുതല്‍ നാലുവരെയുമാണ് സിറ്റിങ്. ഫോണ്‍: 0474 2766843, 2950183.
ഹരിതവിദ്യാലയം: ജില്ലയിലെ രണ്ട് സ്‌കൂളുകള്‍ക്ക് അവാര്‍ഡ്
പൊതുവിദ്യാഭ്യാസ മികവുകള്‍ കണ്ടെത്തുന്നതിനുള്ള ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ ഗ്രാന്റ് ഫിനാലെയില്‍ ജില്ലയില്‍ നിന്നും രണ്ടു സ്‌കൂളുകള്‍ അവാര്‍ഡിന് അര്‍ഹമായി. ഇരവിപുരം ജി. എല്‍. പി. എസ്, കടയ്ക്കല്‍ ജി. എച്ച്. എസ്. എസ് എന്നീ സ്‌കൂളുകളാണ് രണ്ടും മൂന്നും സ്ഥാനം നേടിയത്. തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അദ്ധ്യക്ഷനായി. പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു കെ, കൈറ്റ് സി. ഇ ഒ കെ അന്‍വര്‍സാദത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.