ആശുപത്രി ജീവനക്കാരെ സമൂഹമാധ്യമങ്ങൾ വഴി അധിക്ഷേപിച്ചതിനെതിരെ കേസെടുത്തു. റാന്നി താലൂക്ക് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്റ്റാഫ് നേഴ്സുകളെ സമൂഹമാധ്യമങ്ങൾ വഴി അധിക്ഷേപിച്ചതിന് ആശുപത്രി സൂപ്രണ്ട് നൽകിയ പരാതിയിൽ റാന്നി പോലീസ് ആണ് കേസെടുത്തത്.
ഈ കഴിഞ്ഞ മാസം ഇരുപത്തിയെട്ടാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. തന്റെ മകന് പനിക്കായി ചികിത്സ നേടിയ ഏലിയാമ്മ തോമസ് എന്ന മധ്യവയസ്ക ആയ സ്ത്രീ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്റ്റാഫ് നേഴ്‌സുകളോട് തട്ടിക്കയറുകയും മോശമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും വനിതാ ജീവനക്കാരുടെ ഉൾപ്പെടെ ഉള്ളവരുടെ ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളിൽ കൂടി പ്രചരിപ്പിച്ച് അപമാനിക്കുകയും ചെയ്തു.തുടർന്ന് നൽകിയ പരാതിയിൽ റാന്നി പോലീസ് സ്റ്റേഷൻ വളരെ ക്രിയാത്മകമായി ഇടപെടുകയും സമൂഹമാധ്യമങ്ങളിൽ കൂടി അപമാനിക്കുന്നതിന് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തു.