Input your search keywords and press Enter.

കൊല്ലം ജില്ല :അറിയിപ്പുകള്‍

പോഷകസമൃദ്ധി പദ്ധതി: ചീര വിളവെടുപ്പ് നടത്തി
മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെ നൂതന പദ്ധതി പോഷകസമൃദ്ധിയുടെ ഭാഗമായി സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ ഇടവിളയായി നട്ട ചീരയുടെ വിളവെടുപ്പ് നടത്തി. എം.ജി.എന്‍.ആര്‍.ഇി.എസ്, കെ.എസ്.സി.ഡി.സി, ബ്ലോക്ക് പഞ്ചായത്ത്, കൃഷി വകുപ്പ്, കാര്‍ഷിക സര്‍വകലാശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് നടപ്പാക്കുന്നത്.
തെങ്ങ്- കശുമാവ് എന്നിവയാണ് പ്രധാന വിളകള്‍. ഇടവിളയായി നട്ട ചുവപ്പ് ചീരയുടെ വിളവെടുപ്പാണ് നടന്നത്. ഇതിന് പുറമേ, ദീര്‍ഘകാല പച്ചക്കറിവിളകള്‍, ചേമ്പ്, ചേന, പച്ചക്കറി, ഇഞ്ചി, മഞ്ഞള്‍ എന്നിവ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് പകുതിയോടെ ചേന, ചേമ്പ്, ഏപ്രിലോടെ ഇഞ്ചി, മഞ്ഞള്‍ എന്നിവ നടും. മഴയോടനുബന്ധിച്ച് പഴവര്‍ഗങ്ങളും നടും.
നിലമൊരുക്കല്‍, കുഴിയെടുക്കല്‍, ജലസേചനം ഉറപ്പാക്കല്‍ തുടങ്ങിയവ തൊഴിലുറപ്പ് തൊഴിലാളികള്‍ നടത്തിവരുന്നു. കൂടാതെ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി കൃഷി വിജ്ഞാനകേന്ദ്രത്തിലെ അധികൃതരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള പ്രവൃത്തികളും നടപ്പാക്കുന്നു.
11 ഏക്കര്‍ തരിശ് ഭൂമിയില്‍ ആറേക്കര്‍ സ്ഥലം പാകപ്പെടുത്തി പാഴ്‌ചെടികള്‍ മാറ്റി ജലസേചന സൗകര്യം മെച്ചപ്പെടുത്തിയാണ് കൃഷിക്കായി പ്ലോട്ട് തയ്യാറാക്കിയത്. നിശ്ചിത ഗുണഭോക്തൃവിഹിതം അടച്ചുകൊണ്ടാണ് കെ.എസ്.സി.ഡി.ഇ കൊട്ടിയം ബ്രാഞ്ച് പദ്ധതി ഏറ്റെടുത്തത്. വിവിധയിനം ഇടവിളകള്‍ നട്ട് ക്രോപ് കഫേറ്റീരിയ രൂപീകരിക്കാനാണ് ലക്ഷ്യം. പ്ലാന്‍ ഫണ്ടിലെ മൂന്നരലക്ഷം രൂപയും തൊഴിലുറപ്പിന്റെ 17 ലക്ഷം രൂപയുമാണ് പദ്ധതി ചെലവ്.
കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ നടന്ന വിളവെടുപ്പ് ചെയര്‍മാര്‍ എസ് ജയമോഹന്‍ നിര്‍വഹിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി യശോദ, വൈസ് പ്രസിഡന്റ് എച്ച് ഹുസൈന്‍, ബി ഡി ഒ ജോര്‍ജ് അലോഷ്യസ്, ഇരവിപുരം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എല്‍ പ്രീത, കോര്‍പ്പറേഷന്‍ ഭരണസമിതി അംഗങ്ങളായ ജി ബാബു, അഡ്വ. ശൂരനാട് എസ് ശ്രീകുമാര്‍, സജീ ഡി ആനന്ദ്, ബി സുജീന്ദ്രന്‍, ഫാക്ടറി മാനേജര്‍ ബിജു തുടങ്ങിയവര്‍ സംസാരിച്ചു.

ആന്റിബയോട്ടിക് ദുരുപയോഗം; സെമിനാര്‍ നടത്തി
ശ്രീനാരായണ വനിതാ കോളജും കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രവും സംയുക്തമായി ‘ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്’ വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
ഡോക്ടറുടെ കുറിപ്പടി പ്രകാരം മാത്രം മരുന്നു വാങ്ങിക്കഴിക്കണമെന്നും രോഗം ഭേദമായാലും ഡോസ് പൂര്‍ത്തിയാക്കണമെന്നും കൃത്യസമയത്ത് പ്രതിരോധ വാക്‌സിനുകള്‍ എടുക്കണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.
അസിസ്റ്റന്റ് കമ്മീഷണര്‍ എ പ്രദീപ്കുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ആര്‍ സുനില്‍കുമാര്‍ അധ്യക്ഷനായി. മൃഗസംരക്ഷണ പരിശീലന കേന്ദ്രം അസി.ഡയറക്ടര്‍ ഡോ. ഡി ഷൈന്‍കുമാര്‍, ഡോ. ആര്‍ ഗീതാറാണി, ഡോ. ആര്യ സുലോചനന്‍, എസ് ശേഖരന്‍, ദേവിപ്രിയ, സോന ജി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

അപേക്ഷ ക്ഷണിച്ചു
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി  അടൂര്‍ സബ് സെന്ററില്‍ ആറ് മാസത്തെ ഡി സി എ (എസ്)  കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു.  എസ് സി/എസ് ടി/ഒ ഇ സി വിഭാഗക്കാര്‍ക്ക് സൗജന്യം. www.lbscentre.kerala.gov.in വെബ്‌സൈറ്റില്‍ അപേക്ഷിക്കാം. ഫോണ്‍-9947123177.

അറിയിപ്പ്
  2014 മുതല്‍ 2017 വരെ എന്‍ സി വി ടി സെമസ്റ്റര്‍ സമ്പ്രദായത്തില്‍ ഐ ടി ഐയില്‍ പ്രവേശനം നേടിയ  ട്രെയിനികളുടെ  സപ്ലിമെന്ററി പരീക്ഷയ്ക്ക്   60 രൂപ പിഴയോടെ മാര്‍ച്ച് ഏഴ് വരെ അപേക്ഷിക്കാം.  170 രൂപയാണ് അപേക്ഷ ഫീസ്. ഫോണ്‍- 0474 2671715.

ജില്ലാ വികസന സമിതി യോഗം
ജില്ലാ വികസന സമിതി യോഗം മാര്‍ച്ച് 18ന് രാവിലെ 10.30ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

സര്‍ട്ടിഫിക്കറ്റ് തിരുത്താം
  2014 മുതല്‍ എന്‍ സി വി ടി- എം ഐ എസ് പ്രകാരം ഐ ടി ഐയില്‍ പ്രവേശനം നേടിയ ട്രെയിനികളുടെ  ഇ എന്‍ ടി സിയില്‍ പ്രൊഫൈലുമായി ബന്ധപ്പെട്ട  തിരുത്തലുകള്‍ ncvtmis.gov.in മുഖേന നടത്താം. ഫോണ്‍: 0474-2671715.

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31 വരെ
രജിസ്‌ട്രേഷന്‍ വകുപ്പില്‍ 1986 മുതല്‍ 2017 മാര്‍ച്ച് 31വരെ അണ്ടര്‍വാല്യുഷന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആധാരങ്ങളിലുള്ള നടപടികള്‍ തീര്‍പ്പാക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31 ന് അവസാനിക്കും. രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കി കുടിശികയുള്ള മുദ്രവിലയുടെ 30 ശതമാനം മാത്രം അടച്ച് റവന്യൂ റിക്കവറി നടപടികളില്‍ ഒഴിവാകാവുന്നതാണ്. ജില്ലാ രജിസ്ട്രാര്‍ ഓഫീസിലും എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലുമുള്ള ഹെല്‍പ്പ് ഡെസ്‌ക്കുമായി ബന്ധപ്പെട്ട് സംശയനിവാരണം നടത്താം. ആധാരം അണ്ടര്‍വാല്യുഷന് വിധേയമായിട്ടുണ്ടോയെന്ന് www.keralaregistration.gov.in/pearlpublic ല്‍ പരിശോധിക്കാം. ഫോണ്‍- 0474 2793402.

അപേക്ഷ ക്ഷണിച്ചു
എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന മൂന്നുമാസത്തെ    തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോകാഡ്, അലൂമിനിയം ഫാബ്രിക്കേഷന്‍, ബ്യൂട്ടീഷ്യന്‍ കോഴ്സ്, മൊബൈല്‍ ഫോണ്‍ ടെക്നോളജി എന്നിവയാണ് കോഴ്സുകള്‍. അപേക്ഷാഫോം തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ഓഫീസില്‍ ലഭിക്കും. അവസാന തീയതി മാര്‍ച്ച് 15. ഫോണ്‍- 9496846522.

വോക്ക് ഇന്‍ ഇന്റര്‍വ്യൂ
 അഞ്ചല്‍, ചടയമംഗലം ബ്ലോക്കുകളിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക്  കരാറടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കുന്നു.  യോഗ്യത: ബി വി എസ് സി ആന്‍ഡ് എ എച്ച്. സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. മാര്‍ച്ച് 10ന് രാവിലെ 10ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍  നടത്തുന്ന വോക്ക് ഇന്‍ ഇന്റവ്യൂവില്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഹാജരാകണം.  ഫോണ്‍- 0474 2793464.

നില്‍ നോട്ടിഫിക്കേഷന്‍
എക്സൈസ് വകുപ്പില്‍ വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ (ഒന്ന് -എന്‍ സി എ- ഈഴവ/തിയ്യ/ബില്ലവ) തസ്തികയിലേക്ക് (കാറ്റഗറി നമ്പര്‍ 270/2019) യോഗ്യരായവര്‍ ഇല്ലെന്ന് ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു
 വിവിധ വകുപ്പുകളിലേക്ക് (എന്‍ സി സി, ടൂറിസം, എക്സൈസ്, പോലീസ്, എസ് ഡബ്ള്യൂ ഡി, ട്രാന്‍സ്‌പോര്‍ട്ട് ഒഴികെ) ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എച്ച് ഡി വി) (പട്ടികവര്‍ഗക്കാര്‍ക്കായുള്ള പ്രത്യേക നിയമനം) തസ്തികയുടെ (കാറ്റഗറി നമ്പര്‍ – 371/2021) ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു.

അധ്യാപക നിമയനം
കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2023-24 അധ്യയനവര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍  മാത്തമറ്റിക്‌സ്, മലയാളം, നാച്ചൂറല്‍ സയന്‍സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, എം സി ആര്‍ ടി (മാനേജര്‍ കം റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍) ഒഴിവിലേക്കും, ഹയര്‍ സെക്കന്‍ഡറി (ജൂനിയര്‍) വിഭാഗത്തില്‍ അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്‌സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കെമസ്ട്രി, ഫിസിക്‌സ്, ബോട്ടണി, സുവോളജി, മാത്തമറ്റിക്‌സ്, ഇംഗ്ലീഷ്, മലയാളം വിഷയങ്ങളിലാണ് നിയമനം. പി എസ് സി നിഷ്‌കര്‍ഷിച്ച യോഗ്യതയുള്ളവര്‍ വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ ഏപ്രില്‍ 15 വൈകിട്ട് അഞ്ചിനകം പുനലൂര്‍ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ ലഭ്യമാക്കണം.  കുളത്തൂപ്പുഴ എം ആര്‍ എസില്‍ കഴിഞ്ഞ മൂന്ന് വര്‍ഷം ജോലി ചെയ്തവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍- 0475 2222353.

ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു
 എക്സൈസ് വകുപ്പില്‍ വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ( രണ്ട് -എന്‍ സി എ- മുസ്ലിം) (കാറ്റഗറി നമ്പര്‍ 465/2019) തസ്തികയുടെ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു.

റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചു
ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റികസ് വകുപ്പില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്/സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് രണ്ട് തസ്തികയുടെ (കാറ്റഗറി നമ്പര്‍ 039/2020) റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചു.

റീ- ടെന്‍ഡര്‍
ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന് ഹോക്കി സാമഗ്രികള്‍ വാങ്ങുന്നതിന് റീ- ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 14 വൈകിട്ട് മൂന്ന് വരെ സെക്രട്ടറി, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വിലാസത്തില്‍  സമര്‍പ്പിക്കാം. ഫോണ്‍: 0474 2746720.

ടെന്‍ഡര്‍
ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗക്കാര്‍ക്ക് വാദ്യോപകരണങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.  www.tender.kerala.gov.in  ല്‍ ഓണ്‍ലൈനായി മാര്‍ച്ച് 14 ന് വൈകിട്ട് അഞ്ചിനകവും ഓഫ്‌ലൈനായി മാര്‍ച്ച് 18 വൈകിട്ട് മൂന്നിനകവും അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0474-2794996.

error: Content is protected !!