വനിതാ ദിനാചരണം (മാര്‍ച്ച് എട്ട്)
വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ (മാര്‍ച്ച് എട്ട്) രാഷ്ട്രാന്തര വനിതാദിനാചരണം സംഘടിപ്പിക്കും. ശ്രീനാരായണ കോളജില്‍ രാവിലെ ഒമ്പതിന് മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ്ജ് ആന്‍ഡ് വൈസ് പ്രസിഡന്റ് സുമലാല്‍ അധ്യക്ഷനാകും. ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍, സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് എന്നിവര്‍ വിശിഷ്ടാതിഥികളാവും. ‘ലിംഗ സമത്വത്തിനായുള്ള നവീകരണവും സാങ്കേതിക വിദ്യയും’ എന്നാണ് ഈ വര്‍ഷത്തെ വനിതാ ദിനസന്ദേശം. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ജില്ലയിലെ വനിതകളെ ആദരിക്കും. മികച്ച വര്‍ണക്കൂട്ടത്തിനുള്ള (കുമാരി ക്ലബ്) ക്യാഷ് അവാര്‍ഡും വിതരണം ചെയ്യും.
രാവിലെ 11 മുതല്‍ ഡോ. ദേവിരാജ് ബോധവത്കരണ ക്ലാസ് നയിക്കും. 11.45ന് ‘ധീരപദ്ധതി’ യില്‍ പരിശീലനം നേടിയ കുട്ടികള്‍ ആയോധന കലാപ്രകടനം നടത്തും. 12 മുതല്‍ ആഫ്റ്റര്‍കെയര്‍ ഹോമിലെ കുട്ടികളും കോളജിലെ എന്‍ എസ് എസ് വാളണ്ടിയര്‍മാരും മഹിളാ മന്ദിരത്തിലെ താമസക്കാരും കലാപരിപാടികള്‍ അവതരിപ്പിക്കും. പ്രിന്‍സിപ്പാള്‍ പ്രൊഫ. ഡോ. നിഷ ജെ തറയില്‍, വനിത സെല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനിലകുമാരി, പ്രോഗ്രാം ഓഫീസര്‍ ഡോ: എസ് വിദ്യ, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജി പ്രസന്നകുമാരി തുടങ്ങിയവര്‍ പങ്കെടുക്കും.
ദിനാചരണത്തിന്റെ ഭാഗമായി കൊട്ടിയം മുതല്‍ ഒറ്റപ്ലാമൂട് വരെ രാത്രി നടത്തം സംഘടിപ്പിക്കും. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് സരിത പ്രതാപ് ഉദ്ഘാടനം ചെയ്യും. ആദിച്ചനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീല ബിനു, ജില്ലാ പഞ്ചായത്തംഗം ശ്രീജ ഹരീഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
കരട് പട്ടിക പ്രസിദ്ധീകരിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന മത്സരപരീക്ഷകള്‍ക്ക് ധനസഹായം നല്‍കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം പദ്ധതിയുടെ മെഡിക്കല്‍/ എഞ്ചിനീയറിങ് വിഭാഗത്തിന്റെ കരട് മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. www.bcddkerala.gov.in, ഇ-ഗ്രാന്‍സ് 3.0 വെബ്‌സൈറ്റുകളില്‍ പരിശോധിക്കാം. പട്ടിക സംബന്ധിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നും ആക്ഷേപങ്ങള്‍/ പരാതികള്‍ ഉള്ളവര്‍ മാര്‍ച്ച് 14 നകം മുണ്ടയ്ക്കല്‍ ടി കെ മാധവന്‍ മെമ്മോറിയല്‍ ബില്‍ഡിങിലുള്ള പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0474 2914417.
ലാപ്‌ടോപ്പ്, സ്‌കോളര്‍ഷിപ്പ് വിതരണം
പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ബിരുദ- പ്രോഫണല്‍ കോഴ്‌സ് പഠിക്കുന്ന 37 വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പും, 19 പേര്‍ക്ക് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി രാധാകൃഷ്ണന്‍ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് എം ബി ശശികല, സ്ഥിരംസമിതി അധ്യക്ഷരായ ജി എന്‍ മനോജ്, എസ് അജിത, എസ് സിന്ധു, മെമ്പര്‍മാരായ എസ് ഗീത, പി സ്മിത, സി എസ് നിവാസ്, പി വാസു, സെക്രട്ടറി ചെറിയാന്‍ ജോര്‍ജ്ജ്, അസിസ്റ്റന്റ് സെക്രട്ടറി ആര്‍ അരുണ്‍ നാഥ് എന്നിവര്‍ പങ്കെടുത്തു.
കാഷ്യൂ കോര്‍പ്പറേഷന്‍ ഫാക്ടറികള്‍ നാളെ (മാര്‍ച്ച് ഒമ്പത്) മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും
കാഷ്യൂ കോര്‍പ്പറേഷന്റെ 30 കശുവണ്ടി ഫാക്ടറികള്‍ നാളെ (മാര്‍ച്ച് ഒമ്പത്) മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് ചെയര്‍മാന്‍ എസ് ജയമോഹന്‍ അറിയിച്ചു. 2023 ല്‍ കുറഞ്ഞത് 160 ദിവസം ജോലി നല്‍കി ഇ എസ് ഐ ആനുകൂല്യം ലഭ്യമാക്കുന്ന പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്.
കാഷ്യൂ ബോര്‍ഡ് വഴിയാണ് തോട്ടണ്ടി സംഭരിക്കുന്നത്. മൊസാംബിക്കില്‍ നിന്നും 2100 മെട്രിക് ടണ്‍ എത്തിക്കഴിഞ്ഞു. 3300 മെട്രിക്ക് ടണ്‍ തോട്ടണ്ടി ഘാനയില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ കരാര്‍ ഉറപ്പിച്ചു. ഐവറി കോസ്റ്റില്‍ നിന്നും 5000 മെട്രിക്ക് ടണ്ണും ഘാനയില്‍ നിന്നും 3000 മെട്രിക്ക് ടണ്ണും നാടന്‍ തോട്ടണ്ടിയും പരമാവധി സംഭരിച്ച് തൊഴില്‍ നല്‍കാനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. മാര്‍ച്ചില്‍ 15 ദിവസവും തുടര്‍ന്നുള്ള മാസങ്ങളില്‍ 20 ദിവസം വീതവുമാണ് തൊഴില്‍ നല്‍കാന്‍ ശ്രമിക്കുന്നത്. കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ട്രേഡ് യൂണിയനുകളും തൊഴിലാളികളും സഹകരിക്കണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടു.
ടെന്‍ഡര്‍
സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫീസിലേക്ക് ഡയപ്പര്‍, വാട്ടര്‍ ബെഡ്, തെറാപ്പി മാറ്റ്, എയര്‍ ബെഡ്, ക്യാമറ, ടാബ് എന്നിവ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 13 വൈകിട്ട് നാല് വരെ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 0474 2794098.
റീ- ടെന്‍ഡര്‍
സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫീസിലേക്ക് ക്യാമറ, ടാബ് എന്നിവ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും റീ- ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 13 വൈകിട്ട് നാല് വരെ സമര്‍പ്പിക്കാം. ഫോണ്‍ 0474 2794098.
റീ- ടെന്‍ഡര്‍
കാഴ്ചപരിമിതിയുള്ള കുട്ടികള്‍ക്ക് ബ്രെയിലി സ്റ്റേഷനറി ഉപകരണങ്ങള്‍ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 13 വൈകിട്ട് നാല് വരെ സമര്‍പ്പിക്കാം. ഫോണ്‍ 0474 2794098.
തേക്ക്തടി വില്പനക്ക്
പുനലൂര്‍ തടി വില്പന ഡിവിഷന് കീഴിലുള്ള തൂയ്യം, പത്തനാപുരം, കടയ്ക്കാമണ്‍ സര്‍ക്കാര്‍ തടിഡിപ്പോകളില്‍ മാര്‍ച്ച് 10 മുതല്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കായുള്ള തേക്ക്തടി ചില്ലറ വില്പന ആരംഭിക്കുന്നു. 2 ബി, സി, 3 ബി സി ഇനങ്ങളില്‍പ്പെട്ട തടികളാണുള്ളത്. വീട് നിര്‍മിക്കുന്നതിനുളള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച അനുമതി പത്രം , കെട്ടിടത്തിന്റെ അംഗീകൃത പ്ലാന്‍, സ്‌കെച്ച്, പാന്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവയുടെ പകര്‍പ്പും അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പും സഹിതം മേല്‍പ്പറഞ്ഞ തടിഡിപ്പോകളില്‍ സമീപിച്ചാല്‍ അഞ്ച് ക്യൂ. മീററര്‍ വരെ തേക്ക്് തടി വാങ്ങാവുന്നതാണ്. ഫോണ്‍ : 8547600527( തൂയ്യം), 8547600766( പത്തനാപുരം), 8547600762(കടയ്ക്കാമണ്‍), 0475 2222617(പുനലൂര്‍ ടിമ്പര്‍ സെയില്‍സ് വിഭാഗം).
റാങ്ക് പട്ടിക റദ്ദാക്കി
കേരള സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ 192/16) തസ്തികയുടെ റാങ്ക് പട്ടിക റദ്ദാക്കി.
അറിയിപ്പ്
2018 മുതല്‍ എന്‍ സി വി ടി എം ഐ എസ് പ്രകാരം തേവലക്കര ഐ ടി ഐയില്‍ പ്രവേശനം നേടിയ ട്രെയിനികള്‍ക്ക് സര്‍ട്ടിഫിക്കറ്റില്‍ തിരുത്തുണ്ടെങ്കില്‍ ഐ ടി ഐയുമായി ബന്ധപ്പെടണം. ഫോണ്‍: 0476 2835221.
അപേക്ഷ ക്ഷണിച്ചു
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി അടൂര്‍ സബ് സെന്ററില്‍ ആറ് മാസത്തെ ഡി സി എ (എസ്) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു. എസ് സി/എസ് ടി/ഒ ഇ സി വിഭാഗക്കാര്‍ക്ക് സൗജന്യം. www.lbscentre.kerala.gov.in വെബ്‌സൈറ്റില്‍ അപേക്ഷിക്കാം. ഫോണ്‍-9947123177.
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31 വരെ
രജിസ്‌ട്രേഷന്‍ വകുപ്പില്‍ 1986 മുതല്‍ 2017 മാര്‍ച്ച് 31വരെ അണ്ടര്‍വാല്യുഷന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആധാരങ്ങളിലുള്ള നടപടികള്‍ തീര്‍പ്പാക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31 ന് അവസാനിക്കും. രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കി കുടിശികയുള്ള മുദ്രവിലയുടെ 30 ശതമാനം മാത്രം അടച്ച് റവന്യൂ റിക്കവറി നടപടികളില്‍ ഒഴിവാകാവുന്നതാണ്. ജില്ലാ രജിസ്ട്രാര്‍ ഓഫീസിലും എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലുമുള്ള ഹെല്‍പ്പ് ഡെസ്‌ക്കുമായി ബന്ധപ്പെട്ട് സംശയനിവാരണം നടത്താം. ആധാരം അണ്ടര്‍വാല്യുഷന് വിധേയമായിട്ടുണ്ടോയെന്ന് www.keralaregistration.gov.in/
ലേലം
പുനലൂര്‍ സോഷ്യല്‍ ഫോറസ്ട്രി റെയ്ഞ്ചില്‍ കൊട്ടാരക്കര സദാനന്ദപുരം കെ ഐ പി കനാലിന്റെ ഇരുകരകളിലുമുള്ള കശുവണ്ടി തോട്ടങ്ങളില്‍ നിന്ന് കശുവണ്ടി ശേഖരിച്ച് നീക്കം ചെയ്യുന്നതിനുള്ള അവകാശം മാര്‍ച്ച് 10ന് വൈകിട്ട് 3.30ന് കൊല്ലം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 0474 2748976.