Input your search keywords and press Enter.

കോന്നി ഇളകൊള്ളൂര്‍ അപകടം: ഇരുവാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

 

കോന്നി ഇളകൊള്ളൂര്‍ ഓര്‍ത്തഡോക്‌സ് പളളിക്ക് സമീപം അപകടത്തില്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി ബസിന്റെയും സൈലോ കാറിന്റെയും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി ആര്‍.ടി.ഓ എ.കെ. ദിലു അറിയിച്ചു. ബസിന്‍റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും റദ്ദാക്കിയിട്ടുണ്ട്. 11 ന് ഉച്ചയ്ക്ക് 1.47 നാണ് പത്തനംതിട്ടയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസും കോന്നിയില്‍ നിന്ന് പത്തനംതിട്ടയിലേക്ക് വന്ന സൈലോ കാറും കൂട്ടിയിടിച്ചത്.

ഇരുവാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെ അശ്രദ്ധമായ ഡ്രൈവിങ്ങും അമിത വേഗവുമാണ് അപകടത്തിനിടയാക്കിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം നോക്കി നടത്തിയ പരിശോധനയില്‍ വ്യക്തമായെന്ന് ആര്‍.ടി.ഓ പറഞ്ഞു. റോഡിന് നടുവില്‍ ഓവര്‍ടേക്ക് ചെയ്യാതിരിക്കുന്നതിനുള്ള മഞ്ഞ വര ഇരുവാഹനങ്ങളും മറി കടന്നിരുന്നു.

ബസിന്റെ പെര്‍മിറ്റ്, ഫിറ്റ്‌നസ്, ഇന്‍ഷുറന്‍സ് എന്നിവ സാധുവായിരുന്നു. അതേ സമയം, സ്പീഡ് ഗവര്‍ണറും ജി.പി.എസും പ്രവര്‍ത്തിച്ചിരുന്നില്ല. ഇതു സംബന്ധിച്ച് കെ.എസ്.ആര്‍.ടിസി കണ്ടക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ആര്‍.ടി.ഓ ഉത്തരവിട്ടു.

error: Content is protected !!