Input your search keywords and press Enter.

കോന്നിയില്‍ മയക്കു മരുന്നുകളുടെ താണ്ഡവം : നിയമം നോക്ക് കുത്തി

 

കോന്നി മേഖലയില്‍ മയക്കു മരുന്നുകള്‍ സുലഭം എന്ന് അറിയുന്നു . പാന്‍ മസാലകള്‍ അല്ല ഈ മയക്കു മരുന്നുകള്‍ എന്ന് അറിയുന്നു . എക്സൈസ് വിഭാഗത്തിലെ രഹസ്യാന്വേഷണ വിഭാഗം ഇത് കണ്ടെത്തണം എന്നാണ് ആവശ്യം . അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഒട്ടു മിക്ക ഇടങ്ങളിലും നിരോധിത പാന്‍ മസാലകള്‍ ഉണ്ട് എന്നാണ് അറിയുന്നത് എന്ന് എങ്കിലും ചില കോളേജ് വിദ്യാര്‍ഥിനികളുടെ നേതൃത്വത്തില്‍ എംഡിഎംഎ (മെത്തലിൻ ഡയോക്‌സിൻ മെത്താഫെറ്റാമിൻ)വിതരണം വ്യാപകമായി ഉണ്ടെന്നു ആണ് അറിയുന്നത് .എന്നാല്‍ തെളിവുകള്‍ ലഭിച്ചിട്ടില്ല . ഐസ് മെത്ത്, കല്ല്, പൊടി, കൽക്കണ്ടം , ക്രിസ്റ്റൽ മെത്ത്, ഷാബു, ക്രിസ്റ്റൽ, ഗ്ലാസ്, ഷാർഡ് , ബ്ലൂ, ഐസ്, ക്രിസ്റ്റൽ ,സ്പീഡ് തുടങ്ങിയ ഓമനപ്പേരുകളിൽ അറിയപ്പെടുന്ന ഈ പാർട്ടി ഡ്രഗ് കോന്നിയിലും വ്യാപകമായി വില്‍പ്പന ഉണ്ടെന്നു ചിലര്‍ പറയുന്നു .

ലഹരി വസ്തുക്കൾ സ്ഥിരമായി ഉപയോഗിക്കുന്നവർ ഏറ്റവും കൂടുതലായി ആവശ്യപ്പെടുന്ന ലഹരി പദാർത്ഥമാണ് ഐസ് മെത്ത്. ഉപയോഗിച്ചു തുടങ്ങിയാൽ മറ്റ് ലഹരി വസ്തുക്കളേക്കാൾ പതിൻമടങ്ങ് അപകടകാരിയാണ് ഐസ് മെത്ത്. അതിവേഗം നാഡീഞരമ്പുകളെ ഉത്തേജിപ്പിക്കുന്നതിനാലാണ് സ്പീഡ് എന്ന പേര് ലഭിച്ചത് . ക്രിസ്റ്റൽ മെത്തിന് കയ്പ്പേറിയ രുചിയാണുള്ളത്. വെള്ളത്തിൽ വേഗത്തിൽ അലിഞ്ഞു ചേരും .എന്നാൽ തുടക്കത്തിലെ ആനന്ദത്തിനു പിന്നാലെ ശരീരത്തെ തകർക്കുന്ന അവസ്ഥയിലേക്കെത്തിക്കും ഈ മാരക ലഹരി. ശരീരത്തിന്റെ താപനിലയും , രക്തസമ്മര്‍ദവും അസാധാരണമായി ഉയരുക, ഹൃദയാഘാതം തുടങ്ങി സ്ട്രോക്കിനു വരെ കാരണമായേക്കാം.

പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ ഈ ലഹരി വസ്തു നല്ലത് ആണെന്ന് ചിലര്‍ പറഞ്ഞു പരത്തുന്നു . മെത്ത് മൂക്കിലൂടെ ഉപയോഗിക്കുന്നത് ശ്വാസകോശത്തെ ദോഷമായി ബാധിക്കുന്നതിന് ഇടയാക്കും. അമിത ഉപയോഗം ചിലരെ അക്രമകാരികളാക്കുകയും ചെയ്യാറുണ്ട്. ഒരു കാലത്ത് ചൈനയിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന മരുന്നാണ് മെത്ത് നിർമിക്കാനുപയോഗിക്കുന്ന എഫ്രഡിൻ. അവിടെ പാരമ്പര്യ മരുന്നുകളിലും ഒഴിച്ചുകൂട്ടാനാവാത്ത കൂട്ടായിരുന്നു ഇത്. എഫെഡ്രാ സിനിക്ക എന്ന ചെടിയിൽ നിന്നാണ് എഫ്രഡിൻ ഉൽപാദിപ്പിച്ചിരുന്നത്.

പാർട്ടി ഡ്രഗ് എന്നറിയപ്പെടുന്ന ലഹരിമരുന്നായ ക്രിസ്റ്റൽ മെത്ത് എംഡിഎംഎക്കു കേരള നഗര പ്രദേശങ്ങളിൽ തന്നെ വ്യാപക ആവശ്യക്കാരുണ്ടെന്നാണ് എക്സൈസ് തന്നെ അവരുടെ റയിഡ് കളിലൂടെ സമ്മതിക്കുന്നു . ദിവസവും കേസുകള്‍ രജിസ്ടര്‍ ചെയ്യുന്നു എങ്കിലും ഉറവിടം കണ്ടെത്തി നടപടി ഉണ്ടായിട്ടില്ല . പിടിക്കപ്പെടുന്നവര്‍ ഏറ്റവും താഴേക്ക് ഇടയില്‍ ഉള്ളവര്‍ ആണ് .

മാരകമായ ഈ ലഹരി മരുന്ന് ഉപയോഗിക്കുന്നതിൽ സ്ത്രീകളും , യുവാക്കളും വിദ്യാർഥികളും , ഉൾപ്പെടെയുള്ളവരുണ്ട് .ഡിജെ പാർട്ടികളിലെത്തുന്ന പെൺകുട്ടികളെ മയക്കാനും അതുവഴി ലൈംഗിക ചൂഷണത്തിനും ഉപയോഗിക്കുന്നതിനാലാണ് ഇതിന് പാർട്ടി ഡ്രഗ് എന്ന പേര് വന്നത്. മണവും , രുചിയുമില്ലാത്ത ഇത് ചിലപ്പോൾ ജ്യൂസിൽ കലക്കി നൽകിയാണ്‌ മയക്കുന്നത്‌.

ഇത്തരം മയക്ക് മരുന്നുകള്‍ കോന്നി മേഖലയിലും ഉണ്ടെന്നുള്ള കാര്യം ഏറെ ഭീതിപ്പെടുത്തുന്നു . പുകയായി വലിച്ചും , കുത്തിവച്ചും , ഗ്ലാസ് പാത്രങ്ങളിൽ ചൂടാക്കി ശ്വസിച്ചുമാണ് പ്രധാനമായും ഇവ ഉപയോഗിക്കുന്നത്. ആദ്യ ഉപയോഗത്തിൽ തന്നെ ഒരുവനെ അടിമയാക്കാൻ ശേഷിയുളള ഇത്തരം ലഹരി പദാർത്ഥങ്ങൾ തമാശയായി ഒരിക്കൽ പോലും ഉപയോഗിച്ചു നോക്കരുതെന്ന് വിദഗ്ദ്ദർ മുന്നറിയിപ്പു നൽകുന്നുഒരു ഗ്രാം ശരീരത്തിൽ എത്തിയാൽ 12 മുതൽ 16 ‌മണിക്കൂർ വരെ ഉണർവ് ലഭിക്കും. ലൈംഗികാസക്തി ഉയർത്താ‌ൻ സ്ത്രീകൾ ഈ ലഹരിമരുന്ന് ഉപയോഗിക്കാറുണ്ട്. നീലച്ചിത്ര നിർമാണ്ണ മേഖലയിൽ ഉദ്ധാരണ ശേഷി വർധിപ്പിക്കാനും നിലനിർത്താനും ഐസ് മെത്ത് ഉപയോഗിക്കുന്നു. മണിക്കൂറുകളോളം ക്ഷീണമില്ലാതെ നൃത്തം ചെയ്യാനും സാധിക്കും. അതിയായ ആഹ്ളാദവും ചെയ്യുന്ന പ്രവൃത്തികൾ വീണ്ടും , വീണ്ടും ചെയ്യുന്നതിനുള്ള തോന്നലുമുണ്ടാകും.ഗുണ്ടാസംഘങ്ങൾ ദുരുപയോഗിക്കുന്ന മാനസിക രോഗത്തിനുള്ള മരുന്നിനേക്കാൾ കൊടും മാരകമാണ്‌ ഇവ. ഇവയുടെ ഉപയോഗം വൃക്കയേയും ,ഹൃദയത്തേയും ബാധിക്കുമെന്നും ചിലപ്പോൾ മരണംവരെ സംഭവിക്കാമെന്നും വിദഗ്‌ധർ പറയുന്നു.ഒരു ഗ്രാം ശരീരത്തിൽ എത്തിയാൽ 12 മുതൽ 16 ‌മണിക്കൂർ വരെ ഉണർവ് ലഭിക്കും. ലൈംഗികാസക്തി ഉയർത്താ‌ൻ സ്ത്രീകൾ ഈ ലഹരിമരുന്ന് ഉപയോഗിക്കാറുണ്ട്. നീലച്ചിത്ര നിർമാണ്ണ മേഖലയിൽ ഉദ്ധാരണ ശേഷി വർധിപ്പിക്കാനും നിലനിർത്താനും ഐസ് മെത്ത് ഉപയോഗിക്കുന്നു. മണിക്കൂറുകളോളം ക്ഷീണമില്ലാതെ നൃത്തം ചെയ്യാനും സാധിക്കും. അതിയായ ആഹ്ളാദവും ചെയ്യുന്ന പ്രവൃത്തികൾ വീണ്ടും , വീണ്ടും ചെയ്യുന്നതിനുള്ള തോന്നലുമുണ്ടാകും.ഗുണ്ടാസംഘങ്ങൾ ദുരുപയോഗിക്കുന്ന മാനസിക രോഗത്തിനുള്ള മരുന്നിനേക്കാൾ കൊടും മാരകമാണ്‌ ഇവ. ഇവയുടെ ഉപയോഗം വൃക്കയേയും ,ഹൃദയത്തേയും ബാധിക്കുമെന്നും ചിലപ്പോൾ മരണംവരെ സംഭവിക്കാമെന്നും വിദഗ്‌ധർ പറയുന്നു.

കോന്നിയിലെ കോളേജ് കേന്ദ്രീകരിച്ചു ഉടന്‍ തന്നെ എക്സൈസ് പാര്‍ട്ടി അന്വേഷണം നടത്തണം . ഏതോ രഹസ്യ കേന്ദ്രത്തില്‍ നിന്നും കോന്നിയില്‍ ഇത്തരം മയക്കുമരുന്നുകള്‍ എത്തിക്കുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി ഉണ്ടാകണം . കോന്നിയിലെ മയക്കു മരുന്ന് വ്യാപാരത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ ചില കോളേജ് വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞിട്ടില്ല എങ്കിലും രാത്രി കാലങ്ങളില്‍ അന്യ ജില്ലക്കാരായ ചിലരുടെ വാഹനം കോന്നിയില്‍ വന്നു പോകുന്നു . വലിയൊരു മയക്കു മരുന്ന് മാഫിയ കോന്നിയില്‍ എത്താതെ ഇരിക്കാന്‍ കര്‍ശന നടപടി വേണം .

അടുത്ത കാലത്തായി ഒരു ജോലിയോ പറയത്തക്ക കുടുംബ സ്വത്തോ ഇല്ലാത്ത ചില ചെറുപ്പക്കാര്‍ അമിതമായി പണം കൈകാര്യം ചെയ്യുന്നതായും ചിലര്‍ പറയുന്നു . ലക്ഷങ്ങള്‍ മുടക്കി ചില വ്യാപാര സ്ഥാപങ്ങള്‍ പല സ്ഥലത്തും ഇവര്‍ തുടങ്ങിയതായും പറയുന്നു . ഈ കടകളില്‍ ആള് കേറി സാധനം വാങ്ങുന്നില്ല എങ്കിലും വളരെ ഭംഗിയായി കച്ചവട സ്ഥാപനം മുന്നോട്ടു പോകുന്നു എന്നാണു അറിയാന്‍ കഴിഞ്ഞത് . ഇങ്ങനെ വരുമാനം ലഭിക്കാന്‍ ഉള്ള ഏക പോംവഴി നിരോധിത മയക്കു മരുന്ന് വ്യാപാരം ആണെന്ന് പറയപ്പെടുന്നു . അന്വേഷണം നടത്തേണ്ടതു സംസ്ഥാന പോലീസ് രഹസ്യാന്വേഷണ വിഭാഗം എക്സൈസ് വിഭാഗം ആണ് .

error: Content is protected !!