Input your search keywords and press Enter.

നോക്കിയ സി12 പ്രോ അവതരിപ്പിച്ചു

 

 

കൊച്ചി: നോക്കിയ സി12 പരമ്പര കൂടുതല്‍ ആകര്‍ഷകമാക്കിക്കൊണ്ട് എച്ച്എംഡി ഗ്ലോബല്‍ നോക്കിയ സി12 പ്രോ അവതരിപ്പിച്ചു. ഒക്ട കോര്‍ പ്രോസസര്‍, 2ജിബി വെര്‍ച്വല്‍ റാം, സ്ട്രീംലൈന്‍ഡ് ഒഎസ്, നൈറ്റ്, പോര്‍ട്രെയിറ്റ് മോഡുകളുമായി മുന്‍, പിന്‍ ക്യാമറകള്‍ക്ക് മെച്ചപ്പെടുത്തിയ ഇമേജിങ് തുടങ്ങിയ സവിശേഷതകളുമായാണ് സി12 പ്രോ എത്തുന്നത്.

 

8എംപി റിയര്‍, 5എംപി ഫ്രണ്ട് ക്യാമറകള്‍, ആകര്‍ഷകമായ 6.3 എച്ച്ഡി പ്ലസ് ഡിസ്പ്ലേ എന്നിവയും ഇതിലുണ്ട്. ആന്‍ഡ്രോയ്ഡ് 12 ഗോ എഡിഷനുമായി ശരാശരി 20 ശതമാനം അധിക സ്റ്റോറേജും ഇത് ലഭ്യമാക്കും. 2ജിബി അധിക വെര്‍ച്വല്‍ റാം, ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ ക്ലീന്‍ ചെയ്യുന്ന പെര്‍ഫോമന്‍സ് ഒപ്റ്റിമൈസര്‍ തുടങ്ങിയവയും മറ്റ് സവിശേഷതകളാണ്.

 

നോക്കിയ സ12 പ്രോ റീട്ടെയില്‍ സ്റ്റോറുകളിലും പ്രമുഖ ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലും നോക്കിയ വെബ്സൈറ്റിലും ലൈറ്റ് മിന്‍റ്, ചാര്‍ക്കോള്‍, ഡാര്‍ക്ക് സിയാന്‍ നിറങ്ങളില്‍ ലഭ്യമാണ്. 4/64 ജിബി (2ജിബി റാം + 2 ജിബി വെര്‍ച്വല്‍ റാം) എന്നിവയോടെ എത്തുന്ന നോക്കിയ സി12 പ്രോ 6999 രൂപയ്ക്കും, 5/64 ജിബി (3ജിബി റാം + 2 ജിബി വെര്‍ച്വല്‍ റാം) എന്നിവയോടെ എത്തുന്ന വേരിയന്‍റ് 7499 രൂപയ്ക്കും ലഭിക്കും.

 

സി12 പ്രോയുടെ നീണ്ടു നില്‍ക്കുന്ന ബാറ്ററി ലൈഫ്, ശക്തമായ പ്രോസസര്‍, ആകര്‍ഷക ഡിസ്പ്ലേ തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രതീക്ഷകള്‍ക്കും അപ്പുറത്തുള്ള സന്തോഷം നല്‍കുമെന്ന് എച്ച്എംഡി ഗ്ലോബല്‍ ഇന്ത്യ-എംഇഎന്‍എ വൈസ് പ്രസിഡന്‍റ് സന്‍മീത് സിങ് കൊച്ചാര്‍ പറഞ്ഞു.

error: Content is protected !!