Input your search keywords and press Enter.

വന്യജീവി ആക്രമണം; ഹോട്ട്സ്പോട്ടുകളിൽ പ്രത്യേക ടീമുകൾ രൂപീകരിച്ചു

വന്യജീവി ആക്രമണം നിരന്തരമായി അനുഭവപ്പെടുന്ന മേഖലകളിൽ പ്രത്യേക ടീമുകൾ രൂപീകരിച്ചുകൊണ്ട് അഞ്ച് വനം സർക്കിളുകളിലും ഉത്തരവ് പുറപ്പെടുവിച്ചതായി വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. വന്യജീവി ആക്രമണം സംബന്ധിച്ച പ്രശ്നങ്ങൾ ഏകോപിപ്പിക്കുന്നതിനും പരിഹരിക്കുന്നതിനുമായി വനം വകുപ്പിന്റെ സർക്കിൾ തലങ്ങളിലെ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരെ നോഡൽ ഓഫീസർമാരായി നിയമിച്ച് കഴിഞ്ഞ ഡിസംബറിൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ നോഡൽ ഓഫീസർമാരാണ് മന്ത്രി എ.കെ.ശശീന്ദ്രന്റെ പ്രത്യേക നിർദ്ദേശപ്രകാരം ഇപ്പോൾ സ്പെഷ്യൽ ടീമുകൾ രൂപീകരിച്ചത്.

നോർത്തേൺ സർക്കിളിന് കീഴിൽ കണ്ണൂർ ഡിവിഷനിലെ ആറളംസൗത്ത് വയനാട് ഡിവിഷനിലെ പുൽപ്പള്ളിനോർത്ത് വയനാട് ഡിവിഷനിലെ തിരുനെല്ലികാസർഗോഡ് ഡിവിഷനിലെ പാണ്ടി എന്നീ ഹോട്ട് സ്പോട്ടുകളിലാണ് പ്രത്യേക ടീമുകളെ നിയോഗിച്ചിട്ടുള്ളത്.

ഈസ്റ്റേൺ സർക്കിളിന് കീഴിൽ നിലമ്പൂർ നോർത്ത് ഡിവിഷനിലെ ഇടക്കോട്മണ്ണാർക്കാട് ഡിവിഷനിലെ പുതൂർ പ്രദേശംപാലക്കാട് ഡിവിഷനിലെ വാളയാർ എന്നിവയാണ് ഹോട്ട്സ്പോട്ടുകൾ.

സെൻട്രൽ സർക്കിളിന് കീഴിൽ തൃശൂർ ഡിവിഷനിലെ വാഴാനിപട്ടിക്കാട്ചാലക്കുടി ഡിവിഷനിലെ പാലപ്പിള്ളി പ്രദേശംമലയാറ്റൂർ ഡിവിഷനിലെ മണികണ്ഠൻചാൽവാടാട്ടുപാറകണ്ണിമംഗലംവാവേലി എന്നിവയാണ് ഹോട്ട്സ്പോട്ടുകൾ.

ഹൈറേഞ്ച് സർക്കിളിന് കീഴിൽ മൂന്നാർപീരുമേട്കട്ടപ്പന എന്നിവിടങ്ങളിലാണ് ടീം പ്രവർത്തിക്കുക.

സതേൺ സർക്കിളിൽ തിരുവനന്തപുരം ഡിവിഷനിലെ പാലോട്തെന്മല ഡിവിഷനിലെ ആര്യങ്കാവ്റാന്നി ഡിവിഷനിലെ തണ്ണിത്തോട് എന്നിവിടങ്ങളിലാണ് സ്പെഷ്യൽ ടീമുകൾ രൂപീകരിച്ചത്.

        ഹോട്ട്സ്പോട്ടുകളായി കണ്ടെത്തിയ സ്ഥലങ്ങൾ ആസ്ഥാനമാണെങ്കിലും വന്യജീവി ആക്രമണം ഉണ്ടാകുന്ന സമീപ പ്രദേശത്തെ എല്ലാ മേഖലകളിലും സംഘം പ്രവർത്തിക്കുന്നതാണ്.

പ്രത്യേക സംഘത്തിൽ ഡി.എഫ്.ഒ ആയിരിക്കും ടീം ലീഡർ. വൈൽഡ് ലൈഫ് വാർഡൻഅസിസ്റ്റന്റ്  വൈൽഡ് ലൈഫ് വാർഡൻറേഞ്ച് ഓഫീസർഡെപ്യൂട്ടി റേഞ്ച് ഓഫീസർബീറ്റ് ഫോറസ്റ്റ് ഓഫീസർമാർവാച്ചർമാർ എന്നിവർ അംഗങ്ങളാണ്.

വൈൽഡ് ലൈഫ് വിഭാഗത്തിന് പുറമെ സോഷ്യൽ ഫോറസ്ട്രിയിലെയും ടെറിട്ടോറിയൽ വിഭാഗത്തിലെയും ജീവനക്കാരെ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് ടീം രൂപീകരിച്ചിട്ടുള്ളത്. വന്യജീവി ആക്രമണം നേരിടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് മറ്റു വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തി കൂടുതൽ അംഗങ്ങളുള്ള ടീം രൂപീകരിച്ചത് എന്നും മന്ത്രി അറിയിച്ചു.

error: Content is protected !!