മൃഗങ്ങളുടെ വേനല്‍ക്കാല പരിചരണം:
പത്തനംതിട്ട ജില്ല മൃഗ സംരക്ഷണ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍
വെയില്‍ ഏല്‍ക്കുന്ന വിധത്തില്‍ തുറസിടങ്ങളില്‍ കെട്ടിയിടുന്ന കന്നുകാലികള്‍ക്ക് സൂര്യതാപമേല്‍ക്കാന്‍ സാധ്യതയേറെയായതിനാല്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെയുള്ള സമയങ്ങില്‍ കന്നുകാലികളെ തൊഴുത്തിലോ തണലുള്ള ഇടങ്ങളിലോ മാത്രം കെട്ടിയിടാന്‍ ശ്രദ്ധിക്കുക.
ബജറ്റ് അവതരിപ്പിച്ചു
തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് ഷെറിന്‍ റോയ് അവതരിപ്പിച്ചു. 16,07,40091 ( പതിനാറു കോടി ഏഴു ലക്ഷത്തി നാല്‍പ്പതിനായിരത്തി തൊണ്ണൂറ്റി ഒന്ന് രൂപ )വരവും 15,95,35000 (പതിനഞ്ചു കോടിതൊണ്ണൂറ്റി അഞ്ചു ലക്ഷത്തി മുപ്പത്തി അയ്യായിരം രൂപ) ചിലവുംപ്രതീക്ഷിക്കുന്ന ബജറ്റ് കാര്‍ഷിക മേഖല, ആരോഗ്യം റോഡ് വികസനം,മാലിന്യസംസ്‌കരണം,ഭവന നിര്‍മ്മാണം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്നു.കാര്‍ഷിക മേഖലക്ക് 33 ലക്ഷംരൂപയും ഭവനനിര്‍മ്മാണത്തിന് 80 ലക്ഷംരൂപയും റോഡ് നിര്‍മ്മാണം,ആരോഗ്യമേഖലകള്‍ക്ക് 97 ലക്ഷം രൂപയും വകയിരുത്തി. തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ജനപ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം
കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കളില്‍ നിന്ന് സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍വിവരങ്ങള്‍ക്ക് മല്ലപ്പള്ളിയിലുള്ള കെല്‍ട്രോണ്‍ സെന്ററുമായി ബന്ധപ്പെടുക.ഫോണ്‍ : 0469 2961525, 8078140525.
ചെങ്ങന്നൂര്‍ ഗവ.ഐടിഐ യിലെ വിവിധ ട്രേഡുകളില്‍ ഒഴിവുളള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളെ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരായി നിയമിക്കുന്നതിനുളള അഭിമുഖം മാര്‍ച്ച് 27 ന് രാവിലെ 10 ന് ചെങ്ങന്നൂര്‍ ഗവ.ഐടിഐ യില്‍ നടക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും അഭിമുഖത്തിന് ഹാജരാക്കണം.ട്രേഡ് : കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്.യോഗ്യത – കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.റ്റി, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍, എഞ്ചിനീയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും/കമ്പ്യൂട്ടര്‍ സയന്‍സ്, ഐ റ്റി ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍, എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും/ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി /എന്‍എസി യും മൂന്ന് വര്‍ഷത്ത പ്രവൃത്തി പരിചയവും.ട്രേഡ് : മെക്കാനിക് അഗ്രികള്‍ച്ചര്‍ മെഷിനറി.യോഗ്യത – അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും/അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും/ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി /എന്‍എസി യും മൂന്ന് വര്‍ഷത്ത പ്രവൃത്തി പരിചയവും.ഫോണ്‍ : 0479 2452210
സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ പദ്ധതിയുടെ ഭാഗമായി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ പുന്നമൂടില്‍ നിര്‍മിച്ച കുളത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. പുഷ്പവല്ലി ടീച്ചര്‍ നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാന്‍ ഹുസൈന്‍ അധ്യക്ഷനായ ചടങ്ങില്‍ വൈസ് പ്രസിഡന്റ് മിനി എബ്രഹാം, ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, ബ്ലോക്ക് അംഗങ്ങളായ പി.വി. ജയകുമാര്‍, സുജ അനില്‍, വാര്‍ഡ് അംഗങ്ങളായ എസ്.പി. സജന്‍, അജിത സജി, സുഭാഷിണി, എന്‍.ആര്‍. ഇജിഎസ് എഇ സിന്ധു, മേറ്റ് ഷേര്‍ളി കമല്‍, തൊഴിലുറപ്പു പദ്ധതി ജീവനക്കാരായ വിഷ്ണു തമ്പി, അഭിജിത്ത് ലാല്‍, രഞ്ചിനി, സ്മിത, തൊഴിലുറപ്പു തൊഴിലാളികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി മഹാത്മാഗന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുളനട ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡില്‍ നിര്‍മിച്ച കാര്‍ഷിക കുളം കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ വി.ബി. സുജിത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എംജിഎന്‍ആര്‍ഇജിഎസ് ഓവര്‍സിയര്‍ അഭിഷേക്, പന്തളം ബ്ലോക്ക് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പോള്‍ രാജന്‍, ബ്ലോക്ക് അംഗം ജോണ്‍സണ്‍ ഉള്ളന്നൂര്‍, വാര്‍ഡ് അംഗങ്ങളായ മിനി സാം, പുഷ്പകുമാരി, ബ്ലോക്ക് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കൃഷ്ണകുമാര്‍, വിഇഒ വിനയന്‍ എംജിഎന്‍ആര്‍ഇജിഎസ് എ ഇ കരുണ, തൊഴിലുറപ്പ് തൊഴിലാളികള്‍, മേറ്റുമാര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.