Input your search keywords and press Enter.

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 25/03/2023)

അവധിക്കാല ചിത്രകലാപഠനം
വാസ്തുവിദ്യാഗുരുകുലത്തിന്റെ  അവധിക്കാല ചിത്രകലാപഠനം നിറച്ചാര്‍ത്ത് കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് അഡ്മിഷനുകള്‍ ആരംഭിച്ചു.ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ ജൂനിയര്‍ വിഭാഗത്തിലും  എട്ടാം ക്ലാസ്സ് മുതലുള്ള വിദ്യാര്‍ത്ഥികളെ സീനിയര്‍ വിഭാഗത്തിലും ഉള്‍പ്പെടുത്തി രണ്ടു ബാച്ചുകളായാണ് കോഴ്സുകള്‍ നടത്തുന്നത്. ജൂനിയര്‍ വിഭാഗത്തിന് 2500/ രൂപയും, സീനിയര്‍ വിഭാഗത്തിന് 4000/രൂപയുമാണ് കോഴ്സ്ഫീസ്.അപേക്ഷകള്‍ നല്‍കേണ്ട അവസാന തിയതി ഏപ്രില്‍ 5.അപേക്ഷകള്‍ www.vasthuvidyagurukulam.com എന്ന വെബ്സൈറ്റില്‍  ഓണ്‍ലൈനായും  സമര്‍പ്പിക്കാം.ക്ലാസ്സുകള്‍ ഏപ്രില്‍ 12 ന് ആരംഭിക്കും.ഫോണ്‍ – 0468 2319740, 9188089740, 9947739442, 9847053294   (പിഎന്‍പി 951/23)
ഭവന നിര്‍മ്മാണ മേഖലയ്ക്കും ആരോഗ്യ ശുചിത്വ മേഖലയ്ക്കും
ഊന്നല്‍ നല്‍കി വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് ബജറ്റ്
ഭവന നിര്‍മ്മാണ മേഖലയ്ക്കും ആരോഗ്യ ശുചിത്വ മേഖലയ്ക്കും ഊന്നല്‍ നല്‍കികൊണ്ടുള്ള 2023-2024 വര്‍ഷത്തെ വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ഒ എന്‍ യശോധരന്‍ അവതരിപ്പിച്ചു. 306656146 രൂപ വരവും 301378728 രൂപ ചെലവും, 5277418 രൂപ നീക്കിബാക്കിയുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ഭവന നിര്‍മ്മാണ മേഖലയില്‍ 2 കോടി 75 ലക്ഷം ,ആരോഗ്യ ശുചിത്വ മേഖലയ്ക്ക് 2 കോടി 75 ലക്ഷം , ഊര്‍ജ്ജ മേഖലയ്ക്ക് 75 ലക്ഷം, കുടിവെള്ളത്തിന് 27 ലക്ഷം ,വിദ്യാഭ്യാസ മേഖലയ്ക്ക്  22 ലക്ഷം രൂപയും ആണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.

അപേക്ഷ ക്ഷണിച്ചു
പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം ജില്ലയിലെ ഞാറനീലി, കുറ്റിച്ചല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ സ്‌കൂളുകളില്‍ 2023-24 അദ്ധ്യയന വര്‍ഷം ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നല്‍കുന്നതിനായി യോഗ്യതയുള്ള കുട്ടികളുടെ രക്ഷകര്‍ത്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.അപേക്ഷകരുടെ കുടുംബവാര്‍ഷിക വരുമാനം രണ്ട് ലക്ഷം കവിയരുത്. ഏത് സ്‌കൂളിലേക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത് എന്ന് അപേക്ഷയില്‍  വ്യക്തമാക്കണം. കുട്ടിയുടെ ജാതി, വരുമാനം, ആധാര്‍, ഫോണ്‍ നമ്പര്‍, തുടങ്ങിയ രേഖകളുടെ പകര്‍പ്പുകള്‍,  കേന്ദ്ര / സംസ്ഥാന പൊതുമേഖലാ ജീവനക്കാരല്ല എന്ന രക്ഷകര്‍ത്താക്കളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്ങ്മൂലം എന്നിവ സഹിതം അപേക്ഷ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, മന്ദിരം പി.ഒ, റാന്നി 689672 എന്ന വിലാസത്തിലൊ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, മന്ദിരം പി.ഒ, റാന്നി, എന്ന വിലാസത്തിലൊ നല്‍കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 10.ഫോണ്‍: 04735 227703, 221044
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
1955 ലെ തിരു – കൊച്ചി സാഹിത്യ ശാസ്ത്രീയ ധാര്‍മ്മിക സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട സംഘങ്ങളുടെ വാര്‍ഷിക റിട്ടേണ്‍സ് ഫയലിംഗിനായുള്ള  ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി 2023 മാര്‍ച്ച് 31 വരെ നീട്ടി. പദ്ധതി പ്രകാരം സംഘവും ഭരണ സമിതിയിലെ ഓരോ അംഗവും പരമാവധി 400 രൂപ തോതില്‍  എന്നതിന് പകരമായി പ്രതിവര്‍ഷം പരമാവധി വെറും 500 രൂപ മാത്രം പിഴ അടച്ചു കൊണ്ട് സംഘങ്ങള്‍ക്ക് മുടക്കം വന്ന വര്‍ഷങ്ങളിലെ റിട്ടേണുകള്‍ ഫയല്‍ ചെയ്യാവുന്നതാണെന്ന് ജില്ലാ രജിസ്ട്രാര്‍(ജനറല്‍) എം ഹക്കിം അറിയിച്ചു.ഫോണ്‍ – 04682223105

 

സംരംഭകത്വ വികസനത്തിനുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് മാര്‍ച്ച് 28 വരെ
ജില്ലയില്‍ വ്യവസായ വാണിജ്യ വകുപ്പും അസാപ് കേരളയും സംയുക്തമായി നടത്തുന്ന സംരംഭകത്വ വികസനത്തിനുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍ അഡ്മിഷന്‍ മാര്‍ച്ച്28ന് അവസാനിക്കും.കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ സഹായത്തോടുകൂടി സ്വയം സംരംഭം തുടങ്ങാനുള്ള അവസരം ലഭിക്കും.യോഗ്യത:ബി ടെക്ക്/ ഡിപ്ലോമ /ഐ.ടി.ഐ, സിവില്‍ എഞ്ചിനിയറിംഗ് / ആര്‍ക്കിടെക്ചര്‍.ഫോണ്‍ -96560 43142,85920 86090,99952 88833

നവകേരളം കര്‍മപദ്ധതിയില്‍ ഡാറ്റ അനലിസ്റ്റ് ഒഴിവ്
സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മപദ്ധതിയുടെ തിരുവനന്തപുരത്തുള്ള സംസ്ഥാന ഓഫീസില്‍ കരാര്‍ അല്ലെങ്കില്‍ അന്യത്ര സേവന വ്യവസ്ഥയില്‍  ഡാറ്റാ അനലിസ്റ്റിന്റെ ഒരൊഴിവ്. യോഗ്യത-കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി ടെക് ബിരുദം/ എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് / എം.സി.എ. സമാന തസ്തികയില്‍ സര്‍ക്കാര്‍ വകുപ്പുകള്‍/സ്ഥാപനങ്ങള്‍ എന്നിവയില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ അപേക്ഷിക്കാം. പ്രായപരിധി 50 വയസ്.ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ പത്ത്.വിലാസം-അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, നവകേരളം കര്‍മപദ്ധതി, ബി.എസ്.എന്‍.എല്‍. ഭവന്‍ മൂന്നാംനില, ഉപ്പളം റോഡ്, സ്റ്റാച്യു, തിരുവനന്തപുരം 695001.ഫോണ്‍-9447587632

error: Content is protected !!