Input your search keywords and press Enter.

പ്രഹസനമായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ പരിപാടി ; ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഒഴിവാക്കി ; പരാതിയുമായി ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

 

പത്തനംതിട്ട: ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ പരിപാടിയില്‍നിന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഒഴിവാക്കിയത് ബോധപൂര്‍വമായ നടപടി ആണോയെന്നു സംശയിക്കുന്നതായി ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം പറഞ്ഞു. ഇന്ന് വാര്‍ത്തകള്‍ അതിവേഗം എത്തുന്നത്‌ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയാണ്. ജനങ്ങള്‍ വാര്‍ത്തകള്‍ക്ക് ഇന്ന് ഏറ്റവും കൂടുതല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കുന്ന ന്യൂസ് പോര്‍ട്ടലുകളെ അവഗണിക്കുന്ന നടപടി ഈ മേഖലയോട് കാണിക്കുന്ന വിവേചനമാണെന്നും ഇതിനെതിരെ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുമെന്നും പ്രകാശ് ഇഞ്ചത്താനം പറഞ്ഞു.

അതിക്രമത്തിനിരയാകുന്ന കുട്ടികളെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് അവബോധം നല്‍കുന്നതിനായി ജില്ലാ ചൈല്‍ഡ് പ്രോട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ഹില്‍സ് പാര്‍ക്കില്‍ ഇന്ന് സംഘടിപ്പിച്ച പരിശീലന പരിപാടിയാണ് ഉദ്യോഗസ്ഥരുടെ ഇഷ്ടക്കാര്‍ക്ക് മാത്രമാക്കിയത്. ജില്ലാ കളക്ടര്‍ ദിവ്യ എസ്.അയ്യരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഡിസ്ട്രിക്ട് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ ജഡ്ജ് എസ്. ശ്രീരാജ്, അഡ്വ. ആര്‍. കിരണ്‍രാജ്  പ്രസ് ക്ലബ് സെക്രട്ടറി എ. ബിജു, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ നിത ദാസ്, മാധ്യമ പ്രവര്‍ത്തക എസ്. ഗീതാഞ്ജലി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍, പ്രൊട്ടക്ഷന്‍ ഓഫീസര്‍ ബിനി മറിയം ജേക്കബ് എന്നിവരും പങ്കെടുത്തു.

error: Content is protected !!