അയിരൂരിൽ ജില്ലാ ആയുർവേദ ആശുപത്രിക്ക് സമീപം ഹരിയാനയിൽ നിന്നും ഫർണിച്ചറു കളുമായി വന്ന കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു. തീപിടുത്ത വിവരമറിഞ്ഞ ഉടൻതന്നെ റാന്നി യിൽ നിന്നുള്ള 2 ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണച്ചതിനാൽ വലിയ നാശനഷ്ട ങ്ങൾ ഒഴിവായി.
വാഹനത്തിൽ ഉണ്ടായിരുന്ന അഞ്ചു പേരും സുരക്ഷിതരാണ്. നിലവിൽ ഈ വഴിയിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. പോലീസും ഫയർഫോഴ്സും മറ്റ് വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നു അഡ്വ. പ്രമോദ് നാരായൺ എം എൽ എ അറിയിച്ചു.