പത്തനംതിട്ടയിൽ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ. ജനറൽ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഗണേശ് കുമാർ ആണ് മരിച്ചത് .പത്തനംതിട്ട പുന്നലത്ത് പടിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിലാണ് കണ്ടെത്തിയത് .തിരുവനന്തപുരം കൈമനം നിവാസിയാണ് .
രാവിലെ പ്രഭാത ഭക്ഷണവുമായി ചെന്ന സുഹൃത്താണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത് . തോറ്റ് പോയി എല്ലാ അര്‍ഥത്തിലും എന്ന് മഷിയില്‍ വിരല്‍ മുക്കി ചുവരില്‍ എഴുതിയിട്ടുണ്ട് . പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു .കഴിഞ്ഞ ദിവസം രാത്രി കൂട്ടുകാരും ഒത്തു ഫുട്ബാള്‍ കളിച്ചിരുന്നു .ആത്മഹത്യ ചെയ്യുവാന്‍ ഉള്ള കാരണം വ്യക്തമല്ല