Input your search keywords and press Enter.

സർക്കാർ പൊതുസമൂഹത്തെ കൊള്ളയടിക്കുന്നു:കെഡിപി(കേരള ഡെമോക്രാറ്റിക്ക് പാർട്ടി)

 

പത്തനംതിട്ട :കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം തിടുക്കത്തിൽ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി പ്രതിക്ഷേധാർഹമാണെന്ന് കേരള ഡെമോക്രാറ്റിക്ക് പാർട്ടി (കെഡിപി) സംസ്ഥാന രക്ഷാധികാരി സുൽഫിക്കർ മയൂരി പറഞ്ഞു.പത്തനംതിട്ട ജില്ലാ കമ്മറ്റി നേതൃത്വയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയും പൊതുസമൂഹത്തെ കൊള്ളയടിക്കുന്ന സമീപനവും ജനങ്ങളെ വെല്ലുവിളിക്കുന്ന നയങ്ങളും നികുതി ഭാരങ്ങങ്ങളും പിൻവലിക്കണമെന്ന് സുൽഫിക്കർ മയൂരി ആവശ്യപ്പെട്ടു.
സംസ്ഥാന ബജറ്റിലൂടെ ചുമത്തിയ നികുതി വർധന പ്രാബല്ല്യത്തിൽ വരുന്ന ഏപ്രിൽ ഒന്നിന് യുഡിഎഫ് ജില്ലാ ആസ്ഥാനത്ത് നടത്തുന്ന കരിദിനപ്രകടനങ്ങളിൽ പങ്കെടുത്ത് വിജയിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു
കേരള ഡെമോക്രാറ്റിക്ക് പാർട്ടി പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് ബാബു വെമ്മേലി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജേക്കബ് തോമസ് തെക്കേപുരക്കൽ, പിംസോൾ അജയൻ, ജില്ലാ വൈസ് പ്രസിഡണ്ട് വെള്ളൂർ വിക്രമൻ, കേരള ഡെമോക്രാറ്റിക്ക് ആർട്ടിസാൻസ് ഫോറം ജില്ലാ പ്രസിഡണ്ട് സദാശിവൻ, എംഎജി, പൊന്നമ്മ കൂനംമാവങ്കൽ, എന്നിവർ സംസാരിച്ചു . ജില്ലാ സെക്രട്ടറി പ്രസാദ് മാത്യു തീയാടിക്കൽ സ്വാഗതവും വൈസ് പ്രസിഡണ്ട് ലിനോ ഏബ്രഹാം റാന്നി നന്ദിയും പറഞ്ഞു.

error: Content is protected !!