കോന്നി ബിലീവേഴ്‌സ് ആശുപത്രിയിൽ നവീകരിച്ച സൈക്യാട്രി വിഭാഗം ഉത്‌ഘാടനവും ബൈപോളാർ ദിനാചരണവും നടന്നു. പ്രശസ്ത ബോഡി ബിൽഡറും മിസ്റ്റർ യൂണിവേഴ്സും ആയ ചിറ്റരേഷ് നടേശൻ നവീകരിച്ച സൈക്യാറ്ററി വിഭാഗം ഉത്ഘാടനം നിർവഹിച്ചു.തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ആശുപത്രി സിഇഒ ഡോക്ടർ ജിജു ജോസഫ് അധ്യക്ഷത വഹിച്ചു.
വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് സൈക്യാറ്ററി വിഭാഗം മുൻ സീനിയർ റസിഡന്റ് ഡോക്ടർ എയ്ൻജൽ ജോൺസൻ പ്രശസ്ത സൈക്കോളജിസ്റ് ജോംസി, അനൂപ് രാജ് മുതലായവർ ബൈപോളാർ എന്ന മാനസിക അസുഖത്തെ കുറിച്ച് ക്ലാസുകൾ എടുത്തു.
കോന്നി ബിലീവേഴ്‌സ് സൈക്യാറ്ററി വിഭാഗം മേധാവി ഡോക്ടർ സിജോ അലക്സ് ആശുപത്രിയിൽ ലഭ്യമാകുന്ന ഡീഅഡിക്ഷൻ, കൗൺസിലിങ് , സൈക്കോതെറാപ്പി മുതലായ സൈക്യാറ്ററി – സൈക്കോളജി സേവനങ്ങളെകുറിച്ചു വിശദീകരിച്ചു
സീനിയർ സൈക്യാട്രിസ്റ് ഡോക്ടർ സിജോ അലെക്സിനോടൊപ്പം ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളായ അനൂപ് രാജ്, ജോംസി എന്നിവരുടെ സേവനവും ഇനി കോന്നി ബിലീവേഴ്‌സിൽ ലഭ്യമായിരിക്കും.
ബേസിക് ലൈഫ് സേവിങ് ട്രെയിനിങ് വിജകരമയി പൂർത്തീകരിച്ച ആംബുലൻസ് – ഓട്ടോ ഡ്രൈവര്‍മാര്‍ക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു