Input your search keywords and press Enter.

കഞ്ചാവ് വലിച്ചെറിഞ്ഞശേഷം തോട്ടിൽ ചാടിയ പ്രതിയെ പിടികൂടി

 

പത്തനംതിട്ട : പോലീസ് പിടിക്കാൻ ശ്രമിച്ചപ്പോൾ കയ്യിൽ കരുതിയ കഞ്ചാവ് പൊതി വലിച്ചെറിഞ്ഞശേഷം, തോട്ടിൽ ചാടി രക്ഷപ്പെട്ട പ്രതിയെ ഇന്ന് പോലീസ് പിടികൂടി.
തിരുവല്ലയിലും പരിസരങ്ങളിലും കഞ്ചാവ് വില്പന നടത്തിവന്ന തിരുവല്ല ചുമത്ര ആറ്റിൻകരയിൽ വീട്ടിൽ മോൻസിയാണ് ഡാൻസാഫ് സംഘത്തിന്റെയും, തിരുവല്ല
പോലീസിന്റെയും സംയുക്ത തെരച്ചിലിൽ കൊട്ടാലി പാലത്തിനടുത്തുനിന്നും പിടിയിലായത്. ഇന്നലെയാണ് പോലീസ് പിന്തുടരുന്നതറിഞ്ഞ പ്രതി പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച
കഞ്ചാവ് വെള്ളത്തിൽ വലിച്ചെറിഞ്ഞിട്ട് രക്ഷപ്പെട്ടത്. കവറിൽ നിന്നും 90 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്
ലഭിച്ച രഹസ്യവിവരം, നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരന് കൈമാറിയതിനെ തുടർന്നാണ് ഇന്നലെ ഡാൻസാഫ് സംഘവും, പോലീസ് ഇൻസ്‌പെക്ടർ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലുള്ള തിരുവല്ല പോലീസും ചേർന്ന് ഇയാളെ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തിയത്. പോലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ്
മോൻസി തോട്ടിൽ ചാടിയത്. തിരുവല്ല പോലീസ് ഇൻസ്‌പെക്ടർക്കൊപ്പം എസ് ഐ നിത്യാ സത്യൻ, എ എസ് ഐ ബിജു എന്നിവരും, ഡാൻസാഫ് സംഘത്തിൽ എ എസ് ഐ അജികുമാറും സി പി ഓ സുജിത്തുമാണ് ഉണ്ടായിരുന്നത്.

error: Content is protected !!