Input your search keywords and press Enter.

ജില്ലയില്‍ ആദ്യമായി ജന്‍ഡര്‍ ബജറ്റ് അവതരിപ്പിച്ച് പ്രമാടം പഞ്ചായത്ത്

പ്രമാടം ഗ്രാമ പഞ്ചായത്ത് 2023 – 2024 ജന്‍ഡര്‍ ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അമൃത സജയന്‍ അവതരിപ്പിച്ചു. ബജറ്റില്‍ അന്‍പതു ശതമാനത്തിലധികം തുക വനിതാക്ഷേമ, വികസന പദ്ധതികള്‍ക്ക് മാറ്റിവച്ചാണ് ജന്‍ഡര്‍ ബജറ്റ് അവതരിപ്പിച്ചത്. 26,92,53,309( ഇരുപത്തിയാറു കോടി തൊണ്ണുറ്റി രണ്ട് ലക്ഷത്തി അന്‍പത്തി മുവായിരത്തി മൂന്നൂറ്റി ഒന്‍പത്) രൂപ വരവും, 25,69,16,691 (ഇരുപത്തി അഞ്ച് കോടി അറുപത്തി ഒന്‍പത് ലക്ഷത്തി പതിനാറായിരത്തി അറുനൂറ്റി തൊണ്ണൂറ്റി ഒന്ന്) രൂപ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ നവനിത്ത്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.എം. മോഹനന്‍ നായര്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജി ഹരികൃഷ്ണന്‍ , ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രാജി സി ബാബു, ജനപ്രധിനിധികളായ ആനന്ദവല്ലിയമ്മ, ശങ്കര്‍ വി നായര്‍ , എം കെ മനോജ്, രാഗി സനൂപ്, നിഖില്‍ ചെറിയാന്‍, മിനി റെജി, കുഞ്ഞന്നാമ്മ ടീച്ചര്‍, എം വി ഫിലിപ്പ്, കെ ജയകൃഷ്ണന്‍ , പ്രസീത രഘു , നിഷ മനോജ്, തങ്കമണി ടീച്ചര്‍, വാഴവിള അച്ചുതന്‍ നായര്‍ , ലിജ ശിവപ്രകാശ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിത കുമാരി , ഗ്രാമ പഞ്ചായത്ത് നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
error: Content is protected !!