Input your search keywords and press Enter.

ആധുനിക സാങ്കേതിക വിദ്യയും പാരമ്പര്യവും യോജിച്ച് മുന്നേറണം – കേന്ദ്ര മന്ത്രി ഡോ എസ് ജയശങ്കർ

 

ആധുനിക സാങ്കേതിക വിദ്യയും പാരമ്പര്യവും പരസ്പരം പിന്തുണച്ച് യോജിച്ച് മുന്നേറണമെന്ന് വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ. അമൃത് കാൽ-വിമർഷ് പരിപാടിയുടെ ഭാഗമായി ‘ജി20- വികസിത് ഭാരത്’ എന്ന വിഷയത്തിൽ തിരുവനന്തപുരം വലിയമലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി (ഐഐഎസ്‌ടി)ൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

ജി 20 ഉച്ചകോടിയിലും ബ്രിക്സ് ഉച്ചകോടിയിലും ബഹിരാകാശ മേഖലയിലെ രാജ്യത്തിന്റെ മുന്നേറ്റം ഏറെ പ്രശംസിക്കപ്പെട്ടതായും കേന്ദ്രമന്ത്രി ഡോ എസ് ജയശങ്കർ പറഞ്ഞു. കൊവിഡ് സൃഷ്‌ടിച്ച പ്രതിസന്ധിയിൽ നിന്ന് കരകയറിയ ചുരുക്കം രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യ ഫലപ്രദമായി നടപ്പാക്കിയ ഡിജിറ്റൽ അടിസ്ഥാന സ്വകാര്യങ്ങൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി ആഗോള തലത്തിൽ ചർച്ച ചെയ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.ഡിജിറ്റൽ സംവിധാനങ്ങളുടെ സഹായത്തോടെ കൊവിഡ് പ്രതിരോധ വാക്‌സിൻ എല്ലാവരിലും എത്തിക്കുന്നതിൽ ഇന്ത്യ വിജയിച്ചുവെന്നും ശ്രീ ജയശങ്കർ പറഞ്ഞു. അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യയെ ആഗോളതലത്തിൽ കൂടുതൽ മത്സരാധിഷ്ഠിതമാക്കുക എന്നതാണ് സ്‌കിൽ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ തുടങ്ങിയ വിവിധ സംരംഭങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

2047-ലെ വികസിത ഇന്ത്യയുടെ അടിത്തറ പാകിയ പരിവർത്തനപരമായ മാറ്റങ്ങളെ കുറിച്ച് ചർച്ച ചെയ്യാനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ പരിപാടിയാണ് അമൃത് കാൽ-വിമർഷ്. ഐഐഎസ്‌ടിയിലെ വിവിധ ലാബുകളും കേന്ദ്രമന്ത്രി ഡോ എസ് ജയശങ്കർ സന്ദർശിക്കുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു. ഐഐഎസ്‌ടി ഡയറക്ടർ ഡോ. എസ് ഉണ്ണികൃഷ്ണൻ നായർ സന്നിഹിതനായിരുന്നു.

error: Content is protected !!