പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പട്ടികജാതികുട്ടികള്‍ക്ക് പഠനമുറി, പട്ടികജാതിവിഭാഗത്തിലെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്കുള്ള അപ്രന്റിസ്ഷിപ് ട്രെയിനിംഗ് എന്നീ പദ്ധതികളുടെ ധനസഹായവിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു . പത്തനംതിട്ട ജില്ലയിലെ ഹൈസ്‌കൂള്‍ തലം മുതല്‍ ഡിഗ്രിതലം വരെയുള്ള പട്ടികജാതിവിഭാഗം വിദ്യാര്‍ഥികള്‍ക്ക് പഠനമുറി നിര്‍മാണത്തിന് 80 പേര്‍ക്കായി ഒരുകോടി അറുപത് ലക്ഷം രൂപയും പ്രൊഫഷണല്‍ കോഴ്സ് പഠിച്ച പട്ടികജാതി വിഭാഗത്തിലെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മുഖേന രണ്ട് വര്‍ഷം തൊഴില്‍ പരിചയം നല്‍കുന്നതിനായി അപ്രന്റിസ്ഷിപ് ട്രെയിനിംഗ് രണ്ട് കോടി പതിനാല് ലക്ഷത്തി അറുപതിനായിരം രൂപയും ജില്ലാ പഞ്ചായത്ത് വകയിരുത്തി.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പട്ടികജാതിവികസന ഓഫീസര്‍ എസ്.ദിലീപ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജെസി അലക്സ് എന്നിവര്‍ പങ്കെടുത്തു.
ഫോട്ടോ: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പട്ടികജാതികുട്ടികള്‍ക്ക് പഠനമുറി, പട്ടികജാതിവിഭാഗത്തിലെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്കുള്ള അപ്രന്റിസ്ഷിപ് ട്രെയിനിംഗ് എന്നീ പദ്ധതികളുടെ ധനസഹായവിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കുന്നു.