Input your search keywords and press Enter.

സൂതിക പരിചരണം പദ്ധതിക്ക് പൂതക്കുളത്ത് തുടക്കമായി

കൊല്ലം: സ്ത്രീകള്‍ക്ക് പ്രസവാനന്തര ശുശ്രൂഷ ഉറപ്പാക്കുന്ന സൂതിക പരിചരണം പദ്ധതിക്ക് പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെ 2023-2024 വികസന പദ്ധതികളുടെ ഭാഗമായി രണ്ട് ലക്ഷം രൂപ ചെലവില്‍ പഞ്ചായത്തിലെ സ്ത്രീകള്‍ക്ക് പ്രസവാനന്തര ആയുര്‍വേദ മരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കും. സ്ത്രീകള്‍ക്ക് ആരോഗ്യകരമായ പ്രസവനാന്തര പരിചരണങ്ങള്‍ നല്‍കി അമ്മയുടെയും കുഞ്ഞിന്റ്റെയും മികച്ച ആരോഗ്യ പരിരക്ഷയാണ് പദ്ധതിയുടെ ലക്ഷ്യം.

മരുന്നുകള്‍ ലഭിക്കുന്നതിന് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന ഡിസ്ചാര്‍ജ് സമ്മറി, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം പൂതക്കുളം സര്‍ക്കാര്‍ ആയൂര്‍വേദ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസറെ സമീപിക്കണം. മരുന്നുകളുടെ വിതരണോദ്ഘാടനം പൂതക്കുളം സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് അമ്മിണി അമ്മ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജയ, തദ്ദേശ സ്വയംഭരണ പ്രിതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!