അട്ടപ്പാടി മില്ലെറ്റ് ഉല്‍പ്പന്നങ്ങളുമായി നമത്ത്്തീവനഗ പത്തനംതിട്ടയില്‍
അന്തര്‍ ദേശീയ ചെറുധാന്യ വര്‍ഷത്തോടനുബന്ധിച്ച് കുടുംബശ്രീ മിഷന്‍ നടപ്പിലാക്കുന്ന അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഉത്പാദിപ്പിച്ച ചെറു ധാന്യങ്ങളുടെ ബോധവത്ക്കരണ യാത്ര ‘നമത്ത് തീവനഗ’ ഇന്ന്(സെപ്റ്റംബര്‍ 20)ന് ജില്ലയില്‍ എത്തും. ഇതോടനുബന്ധിച്ച് ചെറു ധാന്യങ്ങളുടെ വിപണന മേള, പോഷകാഹാര ക്ലാസുകള്‍ ,വിത്തുകളുടെ പ്രദര്‍ശനം, പോഷകാഹാര മേള എന്നിവ പത്തനംതിട്ട ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കും.
കേരളത്തിന്റെ ചെറുധാന്യ കലവറയായ അട്ടപ്പാടിയില്‍ കുടുംബശ്രീ മിഷന്‍ നടപ്പാക്കുന്ന ആദിവാസി സമഗ്ര വികസന പദ്ധതിയിലൂടെ ഉല്‍പ്പാദിപ്പിച്ച മില്ലെറ്റുകളും മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളും മിതമായ വിലയില്‍ മേളയില്‍ ലഭ്യമാകും. മില്ലെറ്റുകളുടെ ഉല്‍പ്പാദനവും ഉപഭോഗവും വര്‍ധിപ്പിക്കുക, അവബോധം സൃഷ്ടിക്കുക, കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാനുള്ള പോഷകഗുണങ്ങളും പ്രതിരോധ ശേഷിയും കണക്കിലെടുത്ത് മില്ലെറ്റുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള കൂടുതല്‍ ശ്രമങ്ങള്‍ കൊണ്ടുവരിക തുടങ്ങിയവയാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നത്.
അട്ടപ്പാടിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിവധതര ചെറുധാന്യങ്ങളുടെ പ്രദര്‍ശനവും വിപണനവും വിവിധ വിത്തിനങ്ങളുടെ പ്രദര്‍ശനം,ചെറുധാന്യങ്ങളുടെ ഭക്ഷ്യമേള തുടങ്ങിയവ ഇതിന്റെ ഭാഗമായി ഉണ്ടാകും .
കരുതല്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം
ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ ധനസഹായം അനുവദിക്കുന്നതിനുള്ള സാമൂഹ്യനീതി വകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ള കരുതല്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 15 നകം അപേക്ഷ സമര്‍പ്പിക്കണം. വിലാസം : ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ്, പത്തനംതിട്ട
സഫലം പദ്ധതി
ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട പഠന സാഹചര്യങ്ങള്‍ ഒരുക്കുന്നതിനായി ഡിഗ്രി/ഡിപ്ലോമ തലത്തിലുള്ള പ്രൊഫഷണല്‍ കോഴ്സുകളില്‍ പ്രവേശനം നേടിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് ഒരു ലക്ഷം രൂപ വരെ വാര്‍ഷിക പഠന ചെലവ് അനുവദിക്കുന്ന സഫലം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 15 നകം സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
ട്രാന്‍സ് ജന്‍ഡര്‍ വ്യക്തികള്‍ക്കുള്ള വിവാഹ ധനസഹായ പദ്ധതി
സാമൂഹ്യനീതി വകുപ്പ് ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ക്കായി നടപ്പാക്കുന്ന വിവാഹ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 15 നകം സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുള്ള ധനസഹായം
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ക്ക് പരമാവധി രണ്ട് ലക്ഷം രൂപ വരെ ധനസഹായം അനുവദിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 15 നകം സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
ലിംഗമാറ്റ ശസ്ത്രക്രിയ തുടര്‍ന്നുള്ള തുടര്‍ ചികിത്സ ധനസഹായ പദ്ധതി
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ശസ്ത്രക്രിയ തുടര്‍ന്നുവരുന്ന ഒരു വര്‍ഷക്കാലയളവിലേയ്ക്ക് (12 മാസം) പ്രതിമാസം 3,000 രൂപ ക്രമത്തില്‍ ധനസഹായം അനുവദിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 15 നകം സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
ട്രാന്‍സ് ജന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്കുള്ള
ഹോസ്റ്റല്‍ ധനസഹായ പദ്ധതി
ട്രാന്‍സ്ജന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ /താമസസൗകര്യം അനുവദിക്കുന്നതിനുള്ള ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 15 നകം സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
ട്രാന്‍സ് ജന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി
പഠനോപകരണങ്ങള്‍ വാങ്ങുന്നതിനും ഫീസിനുമായി ഏഴ് മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ ട്രാന്‍സ് ജന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് 1000 രൂപ ക്രമത്തിലും, പ്ലസ് വണ്‍, പ്ലസ് ടു തലത്തിലുള്ള കുട്ടികള്‍ക്ക് 1500രൂപ ക്രമത്തിലും ഡിഗ്രി/ പിജി കോഴ്സുകള്‍ പഠിക്കുന്ന കുട്ടികള്‍ക്ക് 2000 രൂപ ക്രമത്തിലും സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 15 നകം സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
ജാഗ്രതാസഭ രൂപീകരണയോഗം 21 ന്
യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന നടപടിക്രമങ്ങള്‍ ആവിഷ്‌കരിക്കുക, ലഹരിയില്‍ നിന്നും യുവതയെ സംരക്ഷിക്കുക, യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ക്കെതിരായി കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന യുവജന കമ്മീഷന്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നു. ഇതിന് മുന്നോടിയായി ജില്ലയിലെ വിദ്യാര്‍ഥി യുവജന സംഘടനാ പ്രതിനിധികള്‍, സര്‍വകലാശാല, കോളേജ് യൂണിയന്‍ ഭാരവാഹികള്‍, നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍.സി.സി പ്രതിനിധികളെ ഉള്‍പ്പെടുത്തി ജില്ലാതലത്തില്‍ ജാഗ്രതാസഭ രൂപീകരിക്കുന്നു. പത്തനംതിട്ട ജില്ലാതല ജാഗ്രതാസഭ രൂപീകരണ യോഗം യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജറിന്റെ അധ്യക്ഷതയില്‍ സെപ്റ്റംബര്‍ 21 ന് ഉച്ചക്ക് രണ്ടു മുതല്‍ പത്തനംതിട്ട കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കും.
വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ
പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ എല്ലാ വിഭാഗങ്ങളിലുമുളള വനിതകള്‍ക്ക് സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 30 ലക്ഷം രൂപ വരെ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. 18 നും 55 നും ഇടയില്‍ പ്രായമുളള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി (വസ്തു/ ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയില്‍ ആറ് ശതമാനം പലിശ നിരക്കില്‍)വായ്പ അനുവദിക്കും. വെബ്‌സൈറ്റ് : www.kswdc.org. വിലാസം : ജില്ലാ കോഓര്‍ഡിനേറ്റര്‍, വനിത വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസ്, പത്തനംതിട്ട,689645. ഫോണ്‍ : 8281552350.
യുവജന കമ്മീഷന്‍ ജില്ലാതല അദാലത്ത് 21 ന്
കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം.ഷാജറിന്റെ അധ്യക്ഷതയില്‍ സെപ്റ്റംബര്‍ 21 ന് രാവിലെ 11 മുതല്‍ പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല അദാലത്ത് നടത്തുന്നു. 18 വയസിനും 40 വയസിനും മധ്യേയുള്ള യുവജനങ്ങള്‍ക്ക് പരാതികള്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കാം.ഫോണ്‍: 0471- 2308630.
ലാബ് ടെക്നീഷ്യന്‍ (ബ്ലഡ് ബാങ്ക്) നിയമനം
കോന്നി ഗവ. മെഡിക്കല്‍ കോളജിലെ ബ്ലഡ് ബാങ്കില്‍ കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സോസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യന്‍ (ബ്ലഡ് ബാങ്ക്) തസ്തികയിലേക്ക് താല്ക്കാലിക ജീവനക്കാരെ നിയമിക്കുന്നു.ഒഴിവുകളുടെ എണ്ണം ഒന്ന.്
യോഗ്യത : ഡിഎംഎല്‍ടി (പ്ലസ് ടു പൂര്‍ത്തീകരിച്ചവര്‍), പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, മൂന്നുവര്‍ഷത്തെ പ്രവര്‍ത്തി പരിചയം, ബ്ലഡ് ബാങ്കിംഗില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം അല്ലെങ്കില്‍ ബിഎസ്സി എംഎല്‍ടി /എംഎസ്സി എംഎല്‍ടി, പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, ബ്ലഡ് ബാങ്കിംഗില്‍ ആറ് മാസത്തെ പ്രവര്‍ത്തി പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം.
അപേക്ഷകര്‍ കേന്ദ്ര സര്‍ക്കാരിന്റെയോ, സംസ്ഥാന സര്‍ക്കാരിന്റെയോ അംഗീകാരമുളള സര്‍വകലാശാലകളില്‍ നിന്നും പഠനം പൂര്‍ത്തീകരിച്ചവരായിരിക്കണം. അപേക്ഷകര്‍ യോഗ്യത, വയസ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ അടക്കം ചെയ്ത അപേക്ഷകള്‍ സെപ്റ്റംബര്‍ 29 ന് വൈകുന്നേരം അഞ്ചിന് മുമ്പായി കോന്നി ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ അടക്കം ചെയ്തിരിക്കുന്ന കവറിന്റ പുറത്ത് തസ്തികയുടെ പേര് എഴുതണം. ഫോണ്‍ : 0468 2952424
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണ്‍ സെന്ററില്‍ ആരംഭിക്കുന്ന വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകരിച്ചതും പിഎസ്സി നിയമനങ്ങള്‍ക്ക് യോഗ്യവുമായ ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്റ് ഡേറ്റ എന്‍ട്രി, ടാലി, എംഎസ് ഓഫീസ്, ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഫോണ്‍ : 0469 2961525, 8078140525.
പഠനമുറി, അപ്രന്റിസ്ഷിപ് ട്രെയിനിംഗ് പദ്ധതികളുടെ ഉദ്ഘാടനം നടത്തി
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പട്ടികജാതികുട്ടികള്‍ക്ക് പഠനമുറി, പട്ടികജാതിവിഭാഗത്തിലെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്കുള്ള അപ്രന്റിസ്ഷിപ് ട്രെയിനിംഗ് എന്നീ പദ്ധതികളുടെ ധനസഹായവിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു .
പത്തനംതിട്ട ജില്ലയിലെ ഹൈസ്‌കൂള്‍ തലം മുതല്‍ ഡിഗ്രിതലം വരെയുള്ള പട്ടികജാതിവിഭാഗം വിദ്യാര്‍ഥികള്‍ക്ക് പഠനമുറി നിര്‍മാണത്തിന് 80 പേര്‍ക്കായി ഒരുകോടി അറുപത് ലക്ഷം രൂപയും പ്രൊഫഷണല്‍ കോഴ്സ് പഠിച്ച പട്ടികജാതി വിഭാഗത്തിലെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മുഖേന രണ്ട് വര്‍ഷം തൊഴില്‍ പരിചയം നല്‍കുന്നതിനായി അപ്രന്റിസ്ഷിപ് ട്രെയിനിംഗ് രണ്ട് കോടി പതിനാല് ലക്ഷത്തി അറുപതിനായിരം രൂപയും ജില്ലാ പഞ്ചായത്ത് വകയിരുത്തി.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പട്ടികജാതിവികസന ഓഫീസര്‍ എസ്.ദിലീപ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജെസി അലക്സ് എന്നിവര്‍ പങ്കെടുത്തു.
ചരിത്രമെഴുതാന്‍ കുടുംബശ്രീ
രജത ജൂബിലി ആഘോഷിക്കുന്ന കുടുംബശ്രീ 25 വര്‍ഷത്തെ ചരിത്രമെഴുതാന്‍ തയ്യാറെടുക്കുന്നു. ഓരോ തദ്ദേശ സ്ഥാപനത്തിലുമുള്ള സിഡിഎസുകള്‍ അവരുടെ വളര്‍ച്ച ഘട്ടങ്ങള്‍ രേഖപ്പെടുത്തി ചരിത്ര പുസ്തകമാക്കുന്ന പ്രക്രിയയാണ് ‘രചന’. ആദ്യകാല ഘട്ടത്തില്‍ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചത് മുതലുള്ള വിവരങ്ങള്‍ ശേഖരിച്ച് നിലവിലുള്ള അവസ്ഥകള്‍ വരെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സമഗ്രമായ രേഖയാണ് തയ്യാറാക്കാന്‍ ഒരുങ്ങുന്നത്.
വ്യക്തി/കുടുംബ/സമൂഹ ജീവിതത്തില്‍ കുടുംബശ്രീ ഉണ്ടാക്കിയ മാറ്റങ്ങളും ചരിത്ര രേഖയില്‍ ഉള്‍പ്പെടുത്തും. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിയാണ് രചന പൂര്‍ത്തീകരിക്കുന്നത്. ജനകീയ ആസൂത്രണം ആരംഭിക്കുമ്പോള്‍ മുതല്‍ ഉണ്ടായിരുന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാര്‍, പഞ്ചായത്തംഗങ്ങള്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍, സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ എന്നിവരെയെല്ലാം ഉള്‍പ്പെടുത്തി കൊണ്ടുള്ള രചന കമ്മറ്റിയും, വിദഗ്ദ്ധരായ സ്ത്രീകളെ ഉള്‍പ്പെടുത്തി കൊണ്ടുള്ള അക്കാദമിക് കമ്മറ്റിയുമാണ് ചരിത്ര രചനയുടെ പ്രധാന ചുക്കാന്‍ പിടിക്കുന്നവര്‍. ഓരോ സിഡിഎസ് തലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട റിസോഴ്സ് പേര്‍സണ്‍മാര്‍ക്കുള്ള പരിശീലനം വൈഎംസിഎ ഹാളില്‍ നടന്നു. ഡിസംബര്‍ മാസത്തിനുള്ളില്‍ ഓരോ സിഡിഎസിന്റെയും ചരിത്രം പുസ്തക രൂപത്തില്‍ പ്രകാശനം ചെയ്യും.
ക്വട്ടേഷന്‍
വനിതാ ശിശുവികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പറക്കോട് ശിശുവികസന പദ്ധതി ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 2023 നവംബര്‍ ഒന്നു മുതല്‍ 2024 ഒക്ടോബര്‍ 31 വരെയുള്ള കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുള്ള ടാക്സി പെര്‍മിറ്റുള്ള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാനതീയതി ഒക്ടോബര്‍ ആറിന് ഉച്ചയ്ക്ക് ഒന്നു വരെ. ഇ-മെയില്‍: [email protected], ഫോണ്‍ :04734 217010, 9447430095.
സീറ്റ് ഒഴിവ്
ഗവ. ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍സിവിടി സ്‌കീം പ്രകാരം ആഗസ്റ്റില്‍ ആരംഭിച്ച ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്നോളജി എന്നീ ട്രേഡുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സെപ്റ്റംബര്‍ 19 വരെ ഓഫ്‌ലൈനായി അപേക്ഷിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, ടിസി ,ഫീസ് എന്നിവ സഹിതം ഐടിഐയില്‍ നേരിട്ട് ഹാജരായി അഡ്മിഷന്‍ നേടണം. പ്രായപരിധി ഇല്ല. ഫോണ്‍ : 0468 2259952 , 8281217506 , 9995686848.
നേവല്‍ വിമുക്തഭടന്മാര്‍ /വിധവകള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്
ദക്ഷിണ നാവികസേന കമാന്റ്, ഹെഡ് ക്വാര്‍ട്ടേഴ്സിന്റെ നേതൃത്വത്തില്‍ നേവിയില്‍ നിന്നും വിരമിച്ച പത്തനംതിട്ട ജില്ലയിലെ വിമുക്ത ഭടന്മാര്‍ അവരുടെ വിധവകള്‍ എന്നിവരുടെ പരാതികള്‍ പരിഹരിക്കുന്നതിനും അവര്‍ക്ക് ലഭിക്കുന്ന വിവിധ ക്ഷേമ പദ്ധതികളെകുറിച്ചുളള ബോധവല്‍ക്കരണ പരിപാടി സെപ്റ്റംബര്‍ 21 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നടക്കും. ഫോണ്‍ : 0468 2961104.
വോട്ടര്‍ പട്ടിക സംക്ഷിപ്ത പുതുക്കല്‍
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ഗ്രാമപഞ്ചായത്ത് വോട്ടര്‍ പട്ടിക സമഗ്രമായി പുതുക്കുന്നതിനുളള നടപടിക്രമങ്ങള്‍ നടന്നു വരുന്നു. 2023 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവര്‍ക്ക് സെപ്റ്റംബര്‍ 23 വരെ വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാന്‍ അവസരം ഉണ്ടെന്ന് പളളിക്കല്‍ ഗ്രാമപഞ്ചായത്ത് ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ റ്റി.എസ് സജീഷ് അറിയിച്ചു. https://www.sec.kerala.gov.in എന്ന സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍ : 04734 288621
സൗജന്യ സംരംഭകത്വ പരിശീലനം
പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ സൗജന്യ സംരംഭകത്വ പരിശീലന പരിപാടി നടത്തുന്നു. പുതുതായി സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവര്‍ക്കുമായി നോര്‍ക്കാ ബിസിനസ് ഫെസിലേറ്റഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ അടൂരില്‍ ഒക്ടോബര്‍ അഞ്ചിന് ന്നടത്താന്‍ ഉദ്ദേശിക്കുന്ന സൗജന്യ ഏകദിന സംരഭകത്വ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 25 ന് മുന്‍പായി ഇമെയില്‍/ഫോണ്‍ മുഖാന്തിരം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0471-2770534/8592958677. ഇ മെയില്‍ : [email protected]/, [email protected]
സൗജന്യ ബ്യൂട്ടീഷ്യന്‍ കോഴ്സ്
പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ ബ്യൂട്ടീഷ്യന്‍ കോഴ്്സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. 18 നും 44 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 8330010232, 04682 2270243.
ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് (കീഡ്) ഏഴു ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ നാലു മുതല്‍ 11 വരെ കളമശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം.നിലവില്‍ സംരംഭം തുടങ്ങി അഞ്ചു വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ള സംരംഭകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. കോഴ്‌സ് ഫീസ്, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പടെ 4130 രൂപയാണ് ഏഴു ദിവസത്തെ പരിശീലന ഫീസ്. ഫോണ്‍: 0484 2532890,2550322,9605542061 വെബ്‌സൈറ്റ്: www.kied.info
വര്‍ക്ക്‌ക്ഷോപ്പ് ഓണ്‍ ക്വാളിറ്റി സിസ്റ്റം അവെയര്‍നെസ് ആന്റ് പ്രോഡക്ട് സര്‍ട്ടിഫിക്കേഷന്‍
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് (കീഡ് ) ക്വാളിറ്റി സിസ്റ്റം അവെയര്‍നെസ് ആന്റ് പ്രോഡക്ട് സര്‍ട്ടിഫിക്കേഷന്‍ എന്ന വിഷയത്തില്‍ രണ്ടു ദിവസത്തെ വര്‍ക്ക്‌ക്ഷോപ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 29,30 തീയതികളില്‍ കളമശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം. കോഴ്‌സ് ഫീസ്, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പടെ 2950 രൂപയാണ് രണ്ടു ദിവസത്തെ പരിശീലന ഫീസ്. സെപ്റ്റംബര്‍ 21 ന് മുന്‍പ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0484 2532890,2550322. വെബ്‌സൈറ്റ്: www.kied.info