കേരളാ-കര്‍ണാടക അതിര്‍ത്തിയിലെ മാക്കൂട്ടം ചുരത്തില്‍ ട്രോളി ബാഗിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പെണ്‍കുട്ടിയുടെ മൃതദേഹമാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
നാലു കഷ്ണങ്ങളായി മുറിച്ച നിലയിലാണ് ബാഗിനുള്ളിൽ കണ്ടെത്തിയത്. മൃതദേഹത്തിനു രണ്ടാഴ്ചയോളം പഴക്കം കണക്കാക്കുന്നു . ദുര്‍ഗന്ധം പരന്നപ്പോള്‍ ആണ് പരിശോധന നടന്നത് .കേരളാ അതിര്‍ത്തിയില്‍ നിന്ന് 15 കിലോമീറ്ററോളം മാറി കര്‍ണാടക വനമേഖലയിലാണ് ചുരത്തിന് സമീപമുള്ള ഒരു കുഴിയില്‍ ബാഗിനുള്ളില്‍ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത് .